ഏറ്റവും വലിയ ഡീല്‍ കുണ്ടറയിലോ? വിഷ്ണുനാഥിനെ വീണ്ടും സഭയിലെത്തിക്കാന്‍ ബിജെപി വോട്ടുമറിക്കുമോ, 2021ല്‍ 15,000ത്തോളം വോട്ടുകള്‍ മറിച്ചു? കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുമറിഞ്ഞ മണ്ഡലം

mercykutty amma Vishnunath

ഉറച്ച ജയപ്രതീക്ഷയുണ്ടായിരുന്ന സീറ്റിലെ അട്ടിമറി സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു. മേഴ്‌സിക്കുട്ടിയമ്മയെ 4,523 വോട്ടുകള്‍ക്കാണ് വിഷ്ണുനാഥ് തോല്‍പ്പിച്ചത്. എന്നാല്‍, ബിജെപി കോണ്‍ഗ്രസ് ഡീല്‍ ആണ് തോല്‍ക്കാന്‍ കാരണമെന്ന് ആരോപണമുണ്ട്.

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരിക്കല്‍ കൂടി രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ് കുണ്ടറ മണ്ഡലം. 2021ല്‍ ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന മെഴ്‌സികുട്ടിയമ്മയെ അട്ടിമറിച്ച് കോണ്‍ഗ്രസിലെ പിസി വിഷ്ണുനാഥ് ജയിച്ച മണ്ഡലമാണിത്.

ഉറച്ച ജയപ്രതീക്ഷയുണ്ടായിരുന്ന സീറ്റിലെ അട്ടിമറി സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു. മേഴ്‌സിക്കുട്ടിയമ്മയെ 4,523 വോട്ടുകള്‍ക്കാണ് വിഷ്ണുനാഥ് തോല്‍പ്പിച്ചത്. എന്നാല്‍, ബിജെപി കോണ്‍ഗ്രസ് ഡീല്‍ ആണ് തോല്‍ക്കാന്‍ കാരണമെന്ന് ആരോപണമുണ്ട്.

ബിജെപിക്ക് 2016ലെ 20,257 വോട്ടില്‍ നിന്ന് 2021ല്‍ 6,100 വോട്ടായി ചുരുങ്ങിയത് അത്ഭുതപ്പെടുത്തുന്നതാണ്. ബിജെപി യുഡിഎഫിന് ഇത്രയേറെ വോട്ട് മറിച്ച മണ്ഡലം സംസ്ഥാനത്ത് വേറെ ഉണ്ടാകില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ തന്നെ പറഞ്ഞു.

2026ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുണ്ടറ വീണ്ടും ശ്രദ്ധേയമാകുന്നത് ഡീല്‍ തുടരുമോ എന്ന ചോദ്യമുയര്‍ന്നതോടെയാണ്. വിഷ്ണുനാഥിനെ വീണ്ടും സഭയിലെത്തിക്കാന്‍ ബിജെപി വോട്ട് മറിക്കുമോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം.

1967ല്‍ രൂപീകരിച്ച മണ്ഡലമാണ് കുണ്ടറ. ഏഴ് പഞ്ചായത്തുകള്‍ (എലമ്പല്ലൂര്‍, കോട്ടമ്മക്കര, കുണ്ടറ, നെടുമ്പന, പെരിയം, പെരിനാട്, തൃക്കോവില്‍വട്ടം) ഉള്‍പ്പെടുന്നു. സിപിഎം ആറു തവണയും കോണ്‍ഗ്രസ് നാലു തവണയും ഇവിടെനിന്നും ജയിച്ചിട്ടുണ്ട്.

ബിജെപിക്ക് മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ 2021ല്‍ വോട്ട് കുത്തനെ കുറഞ്ഞു. 2016ല്‍ എം.എസ്. ശ്യാമകുമാര്‍ 20,257 വോട്ടുകള്‍ നേടിയ സ്ഥാനത്ത് 2021ല്‍ വനജ വിധ്യാധരന്‍ വെറും 6,100 വോട്ടുകള്‍ മാത്രമാണ് നേടിയത്. 14,157 വോട്ടുകള്‍ കുറഞ്ഞു. ആകെ വോട്ടുകളുടെ വര്‍ദ്ധന കൂടി കണക്കിലെടുക്കുമ്പോള്‍ 15,000ത്തില്‍ അധികം വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് മറിഞ്ഞിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഒറ്റ മണ്ഡലത്തില്‍ ബിജെപിക്ക് ഇത്രയധികം കുറവ് കുണ്ടറയില്‍ മാത്രമാണ് ഉണ്ടായത്. വിഷ്ണുനാഥിനെ ജയിപ്പിക്കാന്‍ ബിജെപി ക്രോസ് വോട്ടിങ് നടത്തിയതായുള്ള സിപിഎം ആരോപണം ഇപ്പോള്‍ വീണ്ടും സജീവമായിട്ടുണ്ട്.

വിഷ്ണുനാഥ് വീണ്ടും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ എസ്.എല്‍. സജികുമാര്‍ ആണ് സിപിഎം സ്ഥാനാര്‍ത്ഥി. ദുര്‍ബലനായ ഡോ. റോബിന്‍ രാധാകൃഷ്ണന്‍ എന്‍ഡിഎയ്ക്കുവേണ്ടി ഇവിടെ ഇറങ്ങുമ്പോള്‍ ഡീല്‍ ആരോപണം വീണ്ടും ഉയരുന്നു. ബിജെപി വോട്ട് മറിച്ച് വിഷ്ണുനാഥിനെ സഹായിക്കുമോ എന്നത് തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാകും.

Tags