സെക്‌സിലെ 69 പൊസിഷന്‍ പരീക്ഷിക്കാന്‍ ആഗ്രഹമുള്ളവര്‍ ഈ കാര്യം അറിഞ്ഞിരിക്കണം

things do
things do

ഓറല്‍ സെക്‌സിന് താത്പര്യമുള്ള പങ്കാളികളുടെ ഇഷ്ട പൊസിഷനാണ് 69. രണ്ടുപേര്‍ക്കും ഒരുപോലെ ഓറല്‍ സെക്‌സ് ചെയ്യാവുന്ന ഈ പൊസിഷന്‍ പല പങ്കാളികളും പരീക്ഷിക്കാറുണ്ട്. എന്നാല്‍, ഓറല്‍ സെക്‌സിന് താത്പര്യമില്ലാത്തവര്‍ക്ക് ഈ പൊസിഷനെക്കുറിച്ചുള്ള അറിവും ചുരുക്കമായിരിക്കും. 69 പൊസിഷനെക്കുറിച്ച് പല കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്.

രണ്ട് പങ്കാളികളും ഒരേസമയം ഓറല്‍ സെക്സ് നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്ന പൊസിഷനാണ് 69. കാഴ്ചയില്‍ 69 എന്ന സംഖ്യയുമായി സാമ്യമുള്ളതിനാലാണ് ഈ ലൈംഗിക പൊസിഷന് ഇത്തരമൊരു നല്‍കിയിരിക്കുന്നത്. പങ്കാളികളുടെ താത്പര്യപ്രകാരം ഒരാള്‍ മുകളിലും മറ്റേയാള്‍ താഴേയുമായി ലൈംഗികാവയവം മുഖത്തിന് നേരെ വരുന്നരീതിയിലാണ് 69 പൊസിഷന്‍. പങ്കാളികള്‍ ചെരിഞ്ഞുകിടന്നും 69 പൊസിഷന്‍ സെക്‌സ് ആസ്വദിക്കാം.

ഇരുവരേയും രതിമൂര്‍ച്ഛയിലെത്തിക്കുന്നതുവരെ ഓറല്‍ സെക്‌സ് തുടരാമെന്ന സൗകര്യവും 69 പൊസിഷനുണ്ട്. ഓറല്‍ സെക്‌സ് സുരക്ഷിതമാണോയെന്ന ചോദ്യം പലപ്പോഴുമുയരാറുണ്ട്. പ്രത്യേകിച്ചും ലൈംഗിക രോഗങ്ങളും മറ്റൊരാളിലേക്ക് പകരാന്‍ സാധ്യത കൂടുതലാണോയെന്ന ആശങ്കയില്‍ 69 പൊസിഷന്‍ പലരും ഒഴിവാക്കുകയാണ് പതിവ്. സ്ഥിരമായി ഒരേ പങ്കാളി തന്നെയാണെങ്കില്‍ ഓറല്‍ സെക്‌സ് സുരക്ഷിതമാണെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം, ഓറല്‍ സെക്‌സിന് മുന്‍പ് ലൈംഗികാവയവങ്ങള്‍ വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

Tags