ബെംഗളുരുവില്‍ ഇങ്ങനെയാണ്, സ്വപ്‌നജോലിയില്‍ പ്രവേശിച്ച ടെക്കി വെറും രണ്ടാഴ്ചയ്ക്കകം പുറത്ത്, ഒരു ടീമിനെ മൊത്തം പുറത്താക്കി ഐടി കമ്പനി

Bengaluru techie
Bengaluru techie

കമ്പനി പുറത്തിറക്കാന്‍ തയ്യാറെടുക്കുന്ന ആപ്പ് ഉപേക്ഷിക്കാനുള്ള തീരുമാനമാണ് ഇതിന് പിന്നില്‍. ടെക്കിയെ മാത്രമല്ല, ഈ ആപ്പിന് വേണ്ടി ജോലി ചെയ്തിരുന്ന ടീമിനെ മൊത്തം കമ്പനി പുറത്താക്കി.

ബെംഗളുരു: രാജ്യത്തെ ഐടി കമ്പനികളിലെ ജോലി സ്ഥിരതയില്ലായ്മ ഇപ്പോള്‍ തുടര്‍ക്കഥയാവുകയാണ്. ഏതു ദിവസം വേണമെങ്കിലും ജോലിയില്‍ നിന്നും പുറത്താക്കിയേക്കാവുന്ന അവസ്ഥയാണ്. ബെംഗളുരുവിലെ ഒരു ടെക്കിക്ക് താന്‍ ആഗ്രഹിച്ച ജോലിയില്‍ കയറി വെറും രണ്ടാഴ്ചയ്ക്കകം ജോലി രാജിവെക്കേണ്ടതായി വന്നു.

കമ്പനി പുറത്തിറക്കാന്‍ തയ്യാറെടുക്കുന്ന ആപ്പ് ഉപേക്ഷിക്കാനുള്ള തീരുമാനമാണ് ഇതിന് പിന്നില്‍. ടെക്കിയെ മാത്രമല്ല, ഈ ആപ്പിന് വേണ്ടി ജോലി ചെയ്തിരുന്ന ടീമിനെ മൊത്തം കമ്പനി പുറത്താക്കി. നിക്ഷേപകര്‍ പിന്‍വാങ്ങിയതും ആദ്യ പാദത്തിലെ തൃപ്തികരമല്ലാത്ത ഫലങ്ങളുമാണ് ഈ പെട്ടെന്നുള്ള തീരുമാനത്തിന് പ്രധാന കാരണങ്ങളായി മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടുന്നത്.

പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ടീമിനെയും പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചതോടെ സാഹചര്യം കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായി മാറിയെന്ന് ടെക്കി പറയുന്നു. എല്ലാവരെയും ജോലിയില്ലാതെയാക്കി.

ഒരു പുതിയ ജോലി നേടേണ്ടതിന്റെ ആവശ്യകത വന്നതോടെ ടെക്കി അവരുടെ പ്രൊഫഷണല്‍ നെറ്റ്വര്‍ക്കില്‍ നിന്നുള്ള റെഡ്ഡിറ്റ് ഉപയോക്താക്കളില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ചു. ഒട്ടേറെപ്പേര്‍ ടെക്കിക്ക് സഹായം വാഗ്ദാനം ചെയ്യുകയും ഉപദേശം നല്‍കുകയും ചെയ്തു.

ബെഗളുരുവില്‍ മാത്രമല്ല രാജ്യത്തെ ഐടി മേഖലയിലെല്ലാം ഏതു നിമിഷവും ജോലി ഇല്ലാതായേക്കുമെന്ന സ്ഥിതിയാണെന്നാണ് പലരും വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ശമ്പളം ശരിയായ രീതിയില്‍ വിനിയോഗിക്കണമെന്നും 50 വയസിനുശേഷം വീടു വാങ്ങുന്നത് തിരിച്ചടിയാകുമെന്നുമെല്ലാമാണ് ടെക്കിക്ക് കിട്ടുന്ന ഉപദേശം.

 

Tags

News Hub