ശമ്പളം 3.7 ലക്ഷം രൂപ, താമസം വാടകയ്ക്ക്, കൈയ്യില്‍ 7 കോടി രൂപയുണ്ട്, പക്ഷെ ബെംഗളുരുവില്‍ വീട് വാങ്ങില്ല, അവിടെ വാങ്ങുന്നവര്‍ക്ക് വട്ടാണെന്ന് യുവാവ്

Bengaluru
Bengaluru

വൈറ്റ്ഫീല്‍ഡ്, സരജാപൂര്‍, വര്‍ത്തൂര്‍ തുടങ്ങിയ പ്രാന്തപ്രദേശങ്ങളില്‍ 2-3 കോടിക്ക് വീട് വാങ്ങാന്‍ കഴിയുമെങ്കിലും ഗതാഗതക്കുരുക്ക്, പൊടി, ജലക്ഷാമം, മോശം അടിസ്ഥാന സൗകര്യം എന്നിവ കാരണം അവിടേക്ക് മാറാന്‍ താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറയുന്നു.

ന്യൂഡല്‍ഹി: ബെംഗളൂരുവില്‍ വീട് വാങ്ങുന്നത് പൂര്‍ണമായും സാമ്പത്തികമായി മെച്ചമല്ലെന്ന ഒരു ബെംഗളൂരുകാരന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച സൃഷ്ടിച്ചിരിക്കുകയാണ്. 32 വയസ്സുകാരനായ ഈ ഐടി പ്രൊഫഷണല്‍ 7 കോടി രൂപയോളം ആസ്തിയും പ്രതിമാസം 3.7 ലക്ഷം രൂപ വരുമാനവുമുണ്ട്. എന്നിട്ടും അദ്ദേഹം വാടകയ്ക്ക് താമസിക്കുന്നതാണ് ബുദ്ധിപരമായ തീരുമാനമെന്നാണ് വാദം.

tRootC1469263">

ജയനഗറില്‍ 35,000 രൂപ വാടകയ്ക്ക് ഫ്‌ലാറ്റിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഇതേ ഫ്‌ലാറ്റിന്റെ ഇപ്പോഴത്തെ വിപണി മൂല്യം ഏകദേശം 8 കോടി രൂപയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 8 കോടി രൂപ കൊടുത്ത് ഒരു അതിമൂല്യം വച്ച സ്വത്ത് വാങ്ങി എന്റെ മുഴുവന്‍ പണവും ഒരു ഇല്ലിക്വിഡ് ആസ്തിയില്‍ കെട്ടിവെക്കാന്‍ ഞാന്‍ തയ്യാറല്ല. വില ഇനിയും കൂടുമെന്ന് പ്രാര്‍ഥിച്ച് ജീവിതം തള്ളിനീക്കുന്നത് എന്റെ രീതിയല്ല, അദ്ദേഹം റെഡിറ്റില്‍ കുറിച്ചു.

വൈറ്റ്ഫീല്‍ഡ്, സരജാപൂര്‍, വര്‍ത്തൂര്‍ തുടങ്ങിയ പ്രാന്തപ്രദേശങ്ങളില്‍ 2-3 കോടി രൂപയ്ക്ക് വീട് വാങ്ങാന്‍ കഴിയുമെങ്കിലും ഗതാഗതക്കുരുക്ക്, പൊടി, ജലക്ഷാമം, മോശം അടിസ്ഥാന സൗകര്യം എന്നിവ കാരണം അവിടേക്ക് മാറാന്‍ താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറയുന്നു.

യൂറോപ്പിലേക്ക് ചെല്ലുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്ന് യുവാവ് ചൂണ്ടിക്കാട്ടി. ഇത്രയും പണം കൊണ്ട് ശരിയായ ഒരു യൂറോപ്യന്‍ രാജ്യത്ത് നല്ലൊരു വീടും ലോംഗ് ടേം റെസിഡന്‍സിയും സാധ്യമാണ്. കൂടുതല്‍ ഓപ്ഷനുകള്‍, കൂടുതല്‍ ഡൈവേഴ്‌സിഫിക്കേഷന്‍, എന്നും ടെക്കി കുറിച്ചു.

പോസ്റ്റ് വൈറലായതോടെ ഒട്ടേറെപേര്‍ സമാന അഭിപ്രായം പങ്കുവെച്ചു. ഞാന്‍ നിങ്ങളേക്കാള്‍ പ്രായം കൂടുതലാണ്, ആസ്തി കുറവാണ്. ഇപ്പോള്‍ വീട് വാങ്ങാന്‍ പറ്റും, പക്ഷേ വാങ്ങുന്നില്ല. ബെംഗളൂരുവിലെ മോശം അടിസ്ഥാന സൗകര്യവും ഗതാഗതക്കുരുക്കും ജലക്ഷാമവും കണ്ടാല്‍ 1.5 കോടിയില്‍ കൂടുതല്‍ ചെലവഴിക്കാന്‍ തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മറുവാദവും ഉയര്‍ന്നു. ഒരാള്‍ എഴുതി, ഞങ്ങള്‍ക്ക് മൈക്കോ ലേഔട്ടില്‍ ഒരു റെന്റല്‍ പ്രോപ്പര്‍ട്ടി ഉണ്ട്. 2 ബെഡ്‌റൂം കോമ്പിനേഷനില്‍ പ്രതിമാസം 2 ലക്ഷം രൂപ വരെ വാടക വരുമാനം കിട്ടുന്നു. ഭൂമി വാങ്ങി ഇത്തരം വീടുകള്‍ പണിത് വാടകയ്ക്ക് കൊടുക്കുന്നതാണ് ഏറ്റവും നല്ല നിക്ഷേപമെന്നാണ് ഇയാളുടെ അഭിപ്രായം. പോസ്റ്റ് വൈറലായതോടെ ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് വിലപ്പെരുപ്പവും ജീവിതനിലവാരവും തമ്മിലുള്ള വൈരുദ്ധ്യം വീണ്ടും ചര്‍ച്ചയാകുകയാണ്.

Tags