ബെംഗളൂരുവില്‍ 3 ബെഡ്‌റൂം ഫ് ളാറ്റിന് മാസം 1.1 ലക്ഷം രൂപ വാടകയെന്ന് വെളിപ്പെടുത്തല്‍, മാസ ശമ്പളം മുഴുവന്‍ നല്‍കേണ്ടിവരും
ഇതൊരു സാധാരണ ജോലിക്കാരന് താങ്ങാവുന്നതല്ല, യുവപ്രൊഫഷണലുകളുടെ ശമ്പളം മുഴുവനും വാടകയ്ക്ക് പോകുമെന്നാണ് ഇന്റര്‍നെറ്റിലെ പ്രതികരണങ്ങള്‍.
ബെംഗളൂരു: രാജ്യത്തെ മുന്‍നിര ഐടി നഗരമായ ബെംഗളൂരുവിലെ ഒരു സെമി ഫര്‍ണിഷ്ഡ് 3 ബെഡ്‌റൂം ഫ് ളാറ്റിന്റെ മാസ വാടക 1.1 ലക്ഷമായി പട്ടികപ്പെടുത്തിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പലരും ഇതിനെ അമിതമെന്ന് വിമര്‍ശിക്കുമ്പോള്‍, മറ്റുചിലര്‍ പ്രീമിയം ലൊക്കേഷനും സൗകര്യങ്ങളും കണക്കിലെടുത്ത് ന്യായമാണെന്ന് വാദിക്കുന്നു.
ഡോംലൂര്‍ ഇന്ദിരാനഗര്‍ എംബസി ഗോള്‍ഫ് ലിങ്ക്‌സ് ബിസിനസ് പാര്‍ക്കിന് സമീപമുള്ള ഫ് ളാറ്റാണിത്. 4 ലക്ഷം രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്. മെയിന്റനന്‍സ് ചാര്‍ജ് 6,000 രൂപ. സ്വകാര്യ ടെറസ്, ജിം, സ്വിമ്മിങ് പൂള്‍, ടെന്നീസ് കോര്‍ട്ട്, മോഡുലാര്‍ കിച്ചന്‍ തുടങ്ങിയ ലക്ഷ്വറി സൗകര്യങ്ങളുണ്ട്.
ഇതൊരു സാധാരണ ജോലിക്കാരന് താങ്ങാവുന്നതല്ല, യുവപ്രൊഫഷണലുകളുടെ ശമ്പളം മുഴുവനും വാടകയ്ക്ക് പോകുമെന്നാണ് ഇന്റര്‍നെറ്റിലെ പ്രതികരണങ്ങള്‍. അതേസമയം, പ്രൈം ലൊക്കേഷനിലുള്ള ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഇത് സാധാരണമാണ്. ഒന്നിലധികം പേര്‍ ചേര്‍ന്ന് വാടകയ്ക്ക് എടുക്കാറുണ്ടെന്ന് ചിലര്‍ പറയുന്നു.
ബെംഗളൂരുവിലെ ഭവന ക്ഷാമവും ഐടി മേഖലയിലെ ഉയര്‍ന്ന ഡിമാന്‍ഡും കാരണം വാടക നിരക്കുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് ചര്‍ച്ച ഉയര്‍ന്നുവന്നത്. പ്രത്യേകിച്ച് ഇന്ദിരാനഗര്‍, ഡോംലൂര്‍ തുടങ്ങിയ പ്രധാന പ്രദേശങ്ങളില്‍ ലക്ഷ്വറി ഫ് ളാറ്റുകളുടെ വില ഉയര്‍ന്നു നില്‍ക്കുന്നത് യുവാക്കളെ ബാധിക്കുന്നുണ്ട്.
.jpg)

