ഇനി 60 കോടിയിലേറെ പേര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ ഇന്‍ഷൂറന്‍സ്, ഓരോ വര്‍ഷവും 5 ലക്ഷം രൂപവരെ ലഭിക്കും, നിങ്ങള്‍ക്കും ചേരാം, ചെയ്യേണ്ടത് ഇത്രമാത്രം


ന്യൂഡല്‍ഹി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിനായി ഒട്ടേറെ മെഡിക്കല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കുന്നുണ്ട്. ഇതില്‍ പലതും പൊതുജനങ്ങള്‍ക്ക് അറിവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ ഈ പദ്ധതിയില്‍ ചേരാന്‍ പലര്‍ക്കും കഴിയാതെവരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് അത്തരത്തിലൊരു പദ്ധതിയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ഈ ഇന്‍ഷൂറന്‍സില്‍ 70 വയസുകഴിഞ്ഞ എല്ലാവര്‍ക്കും ചേരാമെന്ന പ്രഖ്യാപനം സര്‍ക്കാര്‍ നടത്തി.
ഇതോടെ 4.5 കോടി കുടുംബങ്ങളിലെ ആറു കോടി മുതിര്‍ന്ന പൗരന്മാര്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടും. നിലവില്‍ ഏതെങ്കിലും കേന്ദ്ര-സംസ്ഥാന ആരോഗ്യപദ്ധതിക്ക് കീഴിലുള്ളവര്‍ക്ക് അത് തുടരുകയോ പുതിയത് തിരഞ്ഞെടുക്കുകയോ ചെയ്യാം. അര്‍ഹരായവര്‍ക്ക് ഉടന്‍ വ്യക്തിഗത കാര്‍ഡ് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഇതുവരെ അംഗങ്ങളായവരെ കൂടാതെ 70 വയസില്‍ കൂടുതലുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും സാമൂഹിക സാമ്പത്തിക നില പരിഗണിക്കാതെ AB PM-JAY യുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. അര്‍ഹരായവര്‍ക്ക് പ്രത്യേക കാര്‍ഡ് വിതരണം ചെയ്തായിരിക്കും ആനുകൂല്യം ലഭ്യമാക്കുക.
കേന്ദ്ര ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീം (സിജിഎച്ച്എസ്), എക്സ്-സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം (ഇസിഎച്ച്എസ്), ആയുഷ്മാന്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്) തുടങ്ങിയ മറ്റു പൊതു ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമുകളുടെ ആനുകൂല്യങ്ങള്‍ ഇതിനകം ലഭിക്കുന്ന 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് നിലവിലുള്ള സ്‌കീമുകളില്‍ തുടരുകയോ അല്ലെങ്കില്‍ ആയുഷ്മാന്‍ ഭാരത് തിരഞ്ഞെടുക്കുകയോ ചെയ്യാം. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ അല്ലെങ്കില്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീമിന് കീഴിലുള്ള 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നിലവില്‍ 12.34 കുടുംബങ്ങളിലെ 55 കോടി ആളുകള്‍ പങ്കാളികളാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊതു ധനസഹായമുള്ള ആരോഗ്യ ഉറപ്പ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന.
അര്‍ഹരാണെങ്കില്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പദ്ധതിയില്‍ ചേരാം.
ഇതിനായി ചെയ്യേണ്ടത്,
ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
'Am I Eligible' എന്ന സെക്ഷന്‍ തിരഞ്ഞെടുക്കുക.
മൊബൈല്‍ നമ്പറും കോഡും നല്‍കുക.
ഒ.ടി.പി. വേരിഫിക്കേഷന്‍ നടത്തുക.
ആവശ്യമായ വിവരങ്ങള്‍ നല്‍കിയ ശേഷം 'സബ്മിറ്റ്' ചെയ്യുക.
അപേക്ഷിക്കേണ്ടതിങ്ങനെ
ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
ആധാര്‍ കാര്‍ഡ്/ റേഷന്‍ കാര്‍ഡ് വേരിഫിക്കേഷന്‍ ചെയ്യുക
കുടുംബ തിരിച്ചറിയല്‍ രേഖകള്‍ നല്‍കുക
AB-PMJAY ഐ.ഡി. കാര്‍ഡ് പ്രിന്റ് ചെയ്ത് എടുക്കാം.
പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. ഇതുപ്രകാരം സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ചികിത്സക്കായി ഓരോ വര്‍ഷവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കു 5 ലക്ഷം രൂപ വരെ ലഭിക്കുന്നതായിരിക്കും.
ചികിത്സ രംഗത്തെ വര്‍ദ്ധിച്ചു വരുന്ന ചെലവുകള്‍ താങ്ങാന്‍ സാധാരണക്കാര്‍ക്കു ഈ പദ്ധതി ഒരു കൈത്താങ്ങ് ആയിരിക്കും. പരിശോധനക്കോ ചികിത്സക്കോ വേണ്ടി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിനു മുന്‍പുള്ള 3 ദിവസത്തെ ചെലവും കൂടാതെ ആശുപത്രി വാസത്തിനു ശേഷമുള്ള 15 ദിവസത്തെ ചെലവും ഈ പദ്ധതിയിലൂടെ നിര്‍വഹിക്കപ്പെടുന്നതായിരിക്കും.
കുടുംബാംഗങ്ങങ്ങളുടെ പ്രായം, ലിംഗം എന്നിവ പരിഗണിക്കാതെ തന്നെ എല്ലാ വ്യക്തികള്‍ക്കും ചികിത്സ ആനുകൂല്യം PMJAY പദ്ധതിയിലൂടെ ലഭിക്കുന്നതായിരിക്കും.
സര്‍ക്കാര്‍ സ്വകാര്യ ആശുപത്രിയെന്ന പരിഗണന കൂടാതെ രാജ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളില്‍ നിന്നും പണമീടാക്കാതെ തന്നെ ചികിത്സ ലഭിക്കും.
ഈ മെഡിക്കല്‍ ക്ലൈമില്‍ മരുന്നുകള്‍, മറ്റാവശ്യ വസ്തുക്കള്‍, പരിശോധനകള്‍, ഡോക്ടര്‍ ഫീസ്, മുറി വാടക, ഓപ്പറേഷന്‍ തീയറ്റര്‍ ചാര്‍ജുകള്‍, ഐസിയു ചാര്‍ജ്ജ്, ഭക്ഷണം, ഇംപ്ലാന്റ് ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഒരു കുടുംബത്തിന്റെ പ്രീമിയം പ്രതിവര്‍ഷം 1,052 ആണ്. ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 60:40 എന്ന അനുപാതത്തില്‍ പങ്കിടുന്നു.