കണ്ണീർ പൂവായി അയോണ, അഞ്ച് പേർക്ക് ജീവിത പ്രകാശമായ പെൺകുട്ടിക്ക് നാടിൻ്റെ കരളുരുകും യാത്രാമൊഴി
പയ്യാവൂർ : പയ്യാവൂർ സേക്രട്ട് ഹാർട്ട് സ്കൂളിലെ മൂന്നാം നിലയിൽ നിന്നും വീണു മരിച്ച പയ്യാവൂർ തിരൂരിലെ കട്ടിയാങ്കൽ മോൻസൺ - അനിത ദമ്പതികളുടെ മകളും പ്ളസ് ടൂവിദ്യാർത്ഥിനിയുമായ അയോണയ്ക്ക് (17) നാടിൻ്റെ കണ്ണൂരിൽ കുതിർന്ന യാത്രാമൊഴി.
വെള്ളിയാഴ്ച്ചരാവിലെ ഏഴിന് വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനു ശേഷം 2.30 ന് തിരൂർ സെന്‍റ് ഫ്രാൻസിസ് അസീസി പള്ളിയിൽ സംസ്കരിച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരും അയോണയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴിയേകി. ബന്ധുക്കൾ നിറമിഴികളോടെ അന്ത്യചുംബനമർപ്പിച്ചു.
tRootC1469263">പയ്യാവൂർ സേക്രഡ് ഹാർട്ട് സ്കൂളിൽ തന്നെ ഒമ്പത്, എഴ് ക്ലാസുകളിലെ വിദ്യാർഥികളായ സഹോദരങ്ങൾ മാർഫിൻ, എയ്ഞ്ചൽ എന്നിവരുടെയും മാതാപിതാക്കളുടെ കരളുരുകും കരച്ചിൽ ശിലാഹൃദയരെ പോലും കണ്ണീരിൽ അലിയിക്കുന്നതായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് അയോണ താഴെ വീഴുന്നത്. മറ്റ് വിദ്യാർഥികളുടെ ശ്രദ്ധയിൽ പെട്ടതിനാൽ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാത്രിമസ്തിഷ്ക മരണം സംഭവിച്ചതോടെ കുടുംബം അയോണയുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചു. അഞ്ച് പേർക്കാണ് വൃക്കയുൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്തത്. ഇതിൽ വൃക്ക 29 വയസുള്ള തിരുവനന്തപുരം പാറശാല സ്വദേശിനിക്കാണ് നൽകിയത്. ഇത് കണ്ണൂർ വിമാനത്താവളം വഴി ഇൻഡിഗോ വിമാനത്തിൻ്റെ വാണിജ്യ സർവീസ് വഴിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
.jpg)


