ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ക്ക് അമേരിക്ക നല്‍കുന്നത് എത്രയാണെന്ന് അറിയുമോ? ഇന്ത്യയുടെ പരിസരത്തുപോലുമില്ല, സിംഗപ്പൂരും ഹോങ്കോങ്ങും നല്‍കുന്നത് കോടികളുടെ പാരിതോഷികം

gold medal
gold medal

ന്യൂഡല്‍ഹി: ഒളിമ്പിക്‌സ് മെഡലിന്റെ കാര്യത്തില്‍ ഇത്തവണയും അമേരിക്കയെ കവച്ചുവെക്കാന്‍ ചൈനയ്ക്ക് സാധിച്ചില്ല. 40 സ്വര്‍ണമാണ് ഇരു രാജ്യങ്ങളും നേടിയതെങ്കിലും വെള്ളിയും വെങ്കലവും കൂടുതല്‍ നേടിയതിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക വീണ്ടും ഒന്നാമതായി. മെഡല്‍ ജേതാക്കള്‍ക്ക് ഇന്ത്യ കോടികളുടെ പാരിതോഷികമാണ് നല്‍കുന്നത്. എന്നാല്‍, മെഡലുകളുടെ എണ്ണം കൂടിയതുകൊണ്ടുതന്നെ അമേരിക്കയില്‍ പാരിതോഷകവും കുറവാണ്.

സ്വര്‍ണ്ണ മെഡലുകള്‍ നേടിയ യുഎസ്എയില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് 37,500 ഡോളര്‍ ആണ് ലഭിക്കുക. അതായത് ഏകദേശം 30 ലക്ഷം രൂപ മാത്രം. ഒന്നിലധികം സ്വര്‍ണം നേടിയവര്‍ക്ക് പാരിതോഷികവും ഇരട്ടിക്കും. ഒളിമ്പിക്സില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയതിന് ശേഷം വീട്, മെച്ചപ്പെട്ട മറ്റു സൗകര്യങ്ങള്‍ തുടങ്ങിയവയും താരങ്ങള്‍ക്ക് നല്‍കും.

വെള്ളി, വെങ്കല മെഡലുകള്‍ക്ക് യഥാക്രമം 22,500, 15,000 ഡോളര്‍ വീതമാണ് അമേരിക്ക നല്‍കുന്നത്. അത്ലറ്റുകള്‍ക്ക് ഒന്നിലധികം മെഡലുകള്‍ ലഭിക്കുകയാണെങ്കില്‍, സ്വര്‍ണ മെഡല്‍ ജേതാക്കളുടെ കാര്യത്തിലെന്നപോലെ, ഓരോ മെഡലിന്റെയും അടിസ്ഥാനത്തില്‍ അവര്‍ക്ക് പേഔട്ടുകള്‍ ലഭിക്കും.

ഹോങ്കോങ്ങിലെയും സിംഗപ്പൂരിലെയും അത്ലറ്റുകള്‍ക്ക് വമ്പന്‍ തുകയാണ് സമ്മാനം. ഒരു സ്വര്‍ണ്ണ മെഡലിന് ഹോങ്കോംഗ് 7,68,000 ഡോളര്‍ വാഗ്ദാനം ചെയ്യുന്നു. അതേസമയം സിംഗപ്പൂര്‍ സ്വര്‍ണ്ണ മെഡലുകള്‍ക്ക് 7,45,000 ഡോളറാണ് നല്‍കുന്നത്.

ഇന്ത്യയില്‍ ദേശീയ കായിക വകുപ്പ് മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, അതത് താരങ്ങളുടെ സംസ്ഥാനങ്ങളും വമ്പന്‍ തുക നല്‍കും. ജാവലിന്‍ ത്രോയില്‍ വെള്ളി നേടിയ നീരജ് ചോപ്രയ്ക്ക് 6 കോടി രൂപയാണ് ഹരിയാണ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ രീതിയില്‍ മെഡല്‍ നേടിയവര്‍ക്കെല്ലാം കോടികളുടെ സമ്മാനത്തുക ലഭിക്കും.

Tags