സന്തോഷം വരുമ്പോള്‍ സെക്‌സിനുള്ള താത്പര്യം കൂടുന്നതിന് പിന്നിലെ രഹസ്യം ഇതാ, ഗെയിസ് വേളകളില്‍ കായിക താരങ്ങള്‍ക്ക് അമിത ലൈംഗിക ആസക്തി

Athletes
Athletes

ഒളിമ്പിക്‌സ് പോലെ വമ്പന്‍ കായിക മേളകള്‍ നടക്കുന്ന വേളകളില്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന ഒന്നാണ് കോണ്ടം വിതരണം. കായിക താരങ്ങള്‍ക്ക് ഗെയിംസ് വില്ലേജുകളില്‍ കോണ്ടം വിതരണം ചെയ്യാന്‍ സംഘാടകര്‍ വിട്ടുപോകാറില്ല. അത്‌ലറ്റുകളുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് സെക്‌സ് എന്നതുകൊണ്ടാണ് കോണ്ടം വിതരണം നടക്കുന്നതെന്നാണ് മുന്‍ ഒളിമ്പ്യനായ സൂസെന്‍ ടൈഡ്കെ ബില്‍ഡ് പറയുന്നത്.

ഇക്കഴിഞ്ഞ പാരിസ് ഒളിമ്പിക്‌സിലും മറ്റും സെക്‌സിനായി കായിക താരങ്ങള്‍ക്ക് പ്രത്യേക സൗകര്യം തന്നെ ഒരുക്കിയിരുന്നെന്നാണ് റിപ്പോര്‍ട്ട്. 1980-കള്‍ മുതല്‍ ഒളിമ്പിക് ഗെയിമുകളില്‍ കോണ്ടം വിതരണം ചെയ്യുന്നുണ്ട്. 2016-ല്‍ റിയോയില്‍ നടന്ന ഒളിമ്പിക്സില്‍, ഒരു അത്ലറ്റിന് 40-ലധികം കോണ്ടം വിതരണം ചെയ്തു. ആകെ 4,50,000 കോണ്ടം കായിക താരങ്ങള്‍ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ശാരീരിക ക്ഷമതയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ആയിരക്കണക്കിന് അത്ലറ്റുകള്‍ക്ക് സെക്‌സ് ഒഴിച്ചുകൂടാനാകാത്തതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. സാധാരണക്കാരുടെ ലൈംഗിക താത്പര്യത്തേക്കാള്‍ ഏറെ കായിക താരങ്ങള്‍ക്ക് സെക്‌സിനോട് ആകര്‍ഷണമുണ്ട്. അത്ലറ്റുകള്‍ ഗെയിംസുകളില്‍ കായിക ക്ഷമതയുടെ ഉന്നതിയിലായിരക്കുമെന്നും മത്സരം അവസാനിക്കുമ്പോള്‍, അവര്‍ തങ്ങളുടെ ഊര്‍ജ്ജം സെക്‌സിലൂടെ പുറത്തുവിടാന്‍ ആഗ്രഹിക്കുന്നു എന്നുമാണ് സൂസെന്‍ പറയുന്നത്.

മത്സരിച്ച് മെഡലുകള്‍ നേടുന്നതിന്റെ സമ്മര്‍ദ്ദങ്ങളും ആവേശവും അത്ലറ്റുകളുടെ ഹോര്‍മോണുകളെയും എന്‍ഡോര്‍ഫിനുകളേയും അമിതവേഗത്തിലേക്ക് നയിക്കുകയും അവ പുറത്തുവിടാന്‍ ശരീരം തയ്യാറാവുകയും ചെയ്യുന്നു. മത്സരങ്ങള്‍ കഴിഞ്ഞാല്‍ ചില കായിക താരങ്ങള്‍ പുലരുംവരെ സെക്‌സില്‍ ഏര്‍പ്പെടാറുണ്ടെന്നാണ് സൂസെന്‍ അവകാശപ്പെടുന്നത്.

സെക്സ് വിദഗ്ധനും റിലേഷന്‍ഷിപ്പ് തെറാപ്പിസ്റ്റുമായ ടാമി നെല്‍സണ്‍ പറയുന്നത് സെക്‌സ് കായിക താരങ്ങളുടെ സമ്മര്‍ദ്ദം അകറ്റുകയും ശരീരത്തില്‍ പോസിറ്റീവ് നിറയ്ക്കുമെന്നുമാണ്. സെറോടോണിന്‍, എപിനെഫ്രിന്‍, ഡോപാമിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ലൈംഗികാസക്തിയെയും ലൈംഗിക ഉത്തേജനത്തെയും സ്വാധീനിക്കും.

അമിതമായി സന്തോഷിക്കുമ്പോള്‍ സെറോടോണിന്റെ അളവ് വര്‍ദ്ധിക്കുന്നു. ഫീല്‍-ഗുഡ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഡോപാമൈന്‍ തലച്ചോറിന്റെ റിവാര്‍ഡ് സിസ്റ്റം പോലെയാണ്. അതിനാല്‍, മെഡലുകളും മറ്റും നേടിക്കഴിഞ്ഞാല്‍ കായിക താരങ്ങള്‍ക്ക് സെക്‌സിനോട് അമിതമായ ആസക്‌സിയുണ്ടാകും.

Tags