അസിത സഹീര്‍ 24 ചാനലില്‍ നിന്നും രാജിവെക്കാന്‍ കാരണം ചാനല്‍ മുതലാളിയുടെ വിലക്ക്, കോണ്‍ഗ്രസിനെതിരായ ഇന്‍ട്രോയില്‍ ഹാശ്മി ഉള്‍പ്പെടെയുള്ളവര്‍ക്ക് കലിപ്പ്?

Asitha Saheer resign

ഇന്‍ട്രോയുടെ പേരില്‍ രണ്ടുമാസത്തോളമാണ് ഡിബേറ്റ് നയിക്കുന്നതില്‍ നിന്നും അസിതയെ മാറ്റി നിര്‍ത്തിയത്. യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ നേരത്തേയും ചാനലില്‍ നിന്നും വിലക്കുണ്ടായി.

കൊച്ചി: യുവമാധ്യമപ്രവര്‍ത്തകരില്‍ ശ്രദ്ധേയയായ അസിത സഹീര്‍ 24 ന്യൂസില്‍ നിന്നും രാജിവെക്കാന്‍ കാരണം ചാനല്‍ മുതലാളിയുടെ ഇടപെടലെന്ന് റിപ്പോര്‍ട്ട്. സിപിഎം നേതാവ് കെഎസ് അരുണ്‍ കുമാര്‍ ഇതുസംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തല്‍ നടത്തി.

മാസങ്ങള്‍ക്ക് മുമ്പ് ഒരു ഡിബേറ്റില്‍ നടത്തിയ ഇന്‍ട്രോ പ്രധാനപ്പെട്ട ഒരു കാരണമാണെന്ന് അരുണ്‍ കുമാര്‍ പറയുന്നു. ഈ ഇന്‍ട്രോയുടെ പേരില്‍ രണ്ടുമാസത്തോളമാണ് ഡിബേറ്റ് നയിക്കുന്നതില്‍ നിന്നും അസിതയെ മാറ്റി നിര്‍ത്തിയത്. യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ നേരത്തേയും ചാനലില്‍ നിന്നും വിലക്കുണ്ടായി.

തെരഞ്ഞെടുപ്പുകാലത്ത് ഹാശ്മി ഉള്‍പ്പെടെ ഉള്ളവരെ കടത്തിവെട്ടുന്ന രീതിയില്‍ മികച്ച ഡിബേറ്റ് നടത്തിയതും ചിലരുടെ അപ്രിയത്തിന് ഇടയാക്കി. ചാനല്‍ സഹപ്രവര്‍ത്തകരുടെ അപ്രിയം കൂടി ആയതോടെയാണ് അസിത രാജിവെക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
 
അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

അസിത സഹീര്‍ 24 News ല്‍ നിന്നും രാജിവെച്ചത് എന്തിനാണെന്ന് നിങ്ങള്‍ക്കറിയുമോ ?
മാസങ്ങള്‍ക്ക് മുമ്പ് ഒരു ഡിബേറ്റില്‍ നടത്തിയ ഈ ഇന്‍ട്രോ അതിന് പ്രധാനപ്പെട്ട ഒരു കാരണമാണ്. ഈ ഇന്‍ട്രോയുടെ പേരില്‍ രണ്ടുമാസത്തോളമാണ് ഡിബേറ്റ് നയിക്കുന്നതില്‍ നിന്നും അസിതയെ മാറ്റി നിര്‍ത്തിയത്. 
കാരണമെന്തെന്നോ....? ഈ ഇന്‍ട്രോ കോണ്‍ഗ്രസ്‌കാര്‍ക്ക് പൊള്ളിയത്രേ! കെപിസിസി ഓഫീസില്‍ നിന്ന് ഏമാന്‍മാരുടെ 'വിളി' ചാനല്‍ മുതലാളിക്ക് വന്നു അത്രേ!
 ഫലമോ രണ്ടുമാസത്തോളം ഡിബേറ്റില്‍ നിന്നള്ള മാറ്റി നിര്‍ത്തല്‍.
 എന്തിനാണെന്നല്ലേ.....?  
സത്യം വിളിച്ചു പറഞ്ഞതിന്.......
തന്റെ നിലപാടുകളില്‍ല്‍ ഉറച്ചുനിന്നതിന്......
നട്ടെല്ല്  മറ്റുള്ളവരുടെ മുന്നില്‍ പണയം വയ്ക്കാതെ കണക്കുകളും ഉദാഹരണങ്ങളും കൊണ്ട് എതിരാളികളുടെയും സഹപ്രവര്‍ത്തകരുടെയും വ്യാജപ്രചരണങ്ങളെയും നുണകളെയും പൊളിച്ചടുക്കിയതിന്........

 ഇത് ഒരുതവണ അല്ല കേട്ടോ !. യുഡിഎഫ് അധികാരത്തില്‍ വന്ന ശേഷം VD സതീശന്റെ ആദ്യ പത്രസമ്മേളനം കഴിഞ്ഞപ്പോഴും അസിത ഒരു ഡിബേറ്റില്‍ ഇന്‍ട്രോ മികച്ച രീതിയില്‍ അവതരിപ്പിച്ചു. അന്നും മാസങ്ങളോളം ഡിബേറ്റില്‍ നിന്ന്  മാറ്റിനിര്‍ത്തപ്പെട്ടു യാതൊരു കാരണവുമില്ലാതെ......

 ചാനല്‍ മുതലാളിക്ക് കോണ്‍ഗ്രസ് നേതാക്കന്മാരുടെ വിളി വന്നത് തന്നെ കാരണം. അതുമാത്രമല്ല, എഡിറ്റോറിയല്‍ മീറ്റിങ്ങില്‍ വലതുപക്ഷത്തിന്റൈ നാവായി മാറിയ സഹപാനനലിസ്റ്റുകളെ പപ്പടം പോലെ പൊട്ടിച്ച നിരവധി അവസരങ്ങള്‍ നമ്മള്‍ കണ്ടു. 
അസിതക്കെതിരായ  ഗുരുതരമായ മറ്റൊരാരോപണം,   വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി യില്‍ നിന്നും 'ഗവേഷണ പ്രബന്ധങ്ങളുമായിട്ട്' വന്ന സഹഎഡിറ്റര്‍മാരെ ഡേറ്റകളും കണക്കുകളും വസ്തുതകളും വച്ച് അടിച്ചുപൊളിച്ച് നിലത്തിട്ടു ഇഞ്ച പരിഭവമാക്കിയാണയാത്രേ ! ഇതൊക്കെ യുഡിഎഫിന് വേണ്ടി 24 മണിക്കൂറും പണിയെടുത്ത ചാനല്‍ മുതലാളിമാരും കേരളത്തില്‍ യുഡിഎഫ് ജയിച്ചപ്പോള്‍ ആനന്ദ നൃത്തം ചവിട്ടിയ സഹ എഡിറ്റര്‍മാരും എങ്ങനെ സഹിക്കും 

 തന്റെ ബോധ്യങ്ങള്‍ കൃത്യമായിട്ട് അവതരിപ്പിക്കാന്‍ കരുത്തുള്ള ഈ പെണ്‍കുട്ടി നടത്തിയ ശക്തമായ ഇടപെടലുകളെ വാക്കുകൊണ്ട് നേരിടാന്‍ കഴിയാതെ വന്നപ്പോള്‍ , ഒറ്റപ്പെടുത്തി,  ഭയപ്പെടുത്തി കീഴ്പ്പെടുത്തത്താന്‍ നോക്കി ആ ചാനലില്‍ നിന്നു പറഞ്ഞു വിടാന്‍ വേണ്ടിയിട്ടുള്ള ഗൂഡാലോചനയാണ് ചാനല്‍ മുതലാളിമാരും സഹപ്രവര്‍ത്തകരും ഓരോരുത്തരായി നടത്തികൊണ്ടിരുന്നത്.

അസിത സഹീറിന്റെ മുന്നില്‍ രണ്ടു വഴികളാണ് ഉണ്ടായിരുന്നത്.  ഒന്നാമത്തെത് തന്റെ ബോധ്യങ്ങളും നിലപാടുകളും പണയം വച്ച് ചാനല്‍ മുതലാളിമാര്‍ പറയുന്നത് കേട്ട് അടങ്ങിയൊതുങ്ങി അവരുടെ എല്ലാ നുണപ്രചരണങ്ങള്‍ക്കും കച്ചവട താല്‍പര്യങ്ങള്‍ക്കും കപട നിലപാടുകള്‍ക്കും തലയാട്ടി ചാനലില്‍ തുടരാം.  അല്ലെങ്കില്‍  24 ല്‍ നിന്നും രാജിവച്ച് പുറത്തുവന്ന് ,   തന്റെ നിലപാടുകളില്‍ ഉറച്ചുനിന്ന്  അന്തസ്സോടെ  അഭിമാനത്തോടെ തനിക്ക് പണിയെടുക്കാന്‍ കഴിയുന്ന ഒരു തൊഴില്‍ മേഖല തെരഞ്ഞെടുക്കാം. 

ദേശീയതലത്തില്‍ പല മാധ്യമപ്രവര്‍ത്തകരെയും ഭരണകൂടവും ചാനല്‍ മുതലാളിമാരും ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന,  തങ്ങങ്ങുടെ നിലപാടുകള്‍ക്ക് എതിരെ നില്‍ക്കുന്നവരെ തീര്‍ത്തു കളയുന്ന പല സാഹചര്യങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. അതേസമാനമായ സാഹചര്യമാണ് 24  News ലും ഉണ്ടായിരിക്കുന്നത്.  ഏതായാലും ചാനല്‍ മുതലാളിമാരുടെ ഭീഷണിക്ക് മുന്നില്‍ തലകുനിക്കാന്‍ തയ്യാറാകാതെ അന്തസ്സോടെ രാജിവച്ച് അഭിമാനത്തോടെ തന്റെ സ്വന്തം വഴി  തേടിയിരിക്കുന്നു അസിത.  ഈ പോരാളിക്ക് അഭിവാദ്യങ്ങള്‍

 ഒന്ന് ഉറക്കെ പറയാം.......
തല താഴ്ത്താന്‍ മടിയില്ലാത്തവര്‍ക്കേ ഇത്തരം മാധ്യമങ്ങളില്‍ തുടരാന്‍ കഴിയൂ.....  പോരാളികള്‍ക്ക് വേറെയും ഉണ്ട് നിരവധി മാധ്യമങ്ങള്‍ കേരളത്തില്‍......

Tags