അപു ജോൺ ജോസഫിന് കുടുംബവോട്ടും സംശയം!തൊടുപുഴയില്‍ യു.ഡി.എഫിലെ അനൈക്യം തുറന്നു കാട്ടി സിറിയക് ചാഴികാടന്‍; പ്രചാരണത്തിലടക്കം സ്ഥാനാര്‍ഥിക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇല്ലാതിരുന്നത് ചർച്ചയാകുന്നു

Later, the absence of his own party workers with the UDF candidate, including during the campaign, is a matter of discussion

തൊടുപുഴ: തൊടുപുഴയില്‍ യു.ഡി.എഫിലെയും കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെയും അനൈക്യം തുറന്നു കാട്ടി ഇടത് സ്ഥാനാര്‍ഥി സിറിയക് ചാഴികാടന്‍.യു.ഡി.എഫില്‍ ഒത്തിരി പ്രശ്‌നങ്ങള്‍ ഉണ്ട്. എതിർമുന്നണിയിലെ അനൈക്യം നേരത്തെ തുറന്നു കാട്ടാതിരുന്നത് തങ്ങളായി ഐക്യം ഉണ്ടാക്കാൻ സാഹചര്യം ഒരുക്കിണ്ടെന്ന് കരുതിയാണ്.

 എന്തിനു തൊടുപുഴയിലെ തന്റെ എതിര്‍ സ്ഥാനാര്‍ഥിയുടെ പാര്‍ട്ടിയില്‍ പോലും പ്രശ്‌നങ്ങള്‍ ഉണ്ട്. തൊടുപഴയിലെ പ്രചാരണത്തിനു എത്ര പേര്‍ ഉണ്ടായിരുന്നു എന്നു നിങ്ങളും കണ്ടിട്ടുണ്ടാകുമെല്ലോ എന്നു സിറിയക് ചോദിക്കുന്നു.എതിര്‍ സ്ഥാനാര്‍ഥിയുടെ പാര്‍ട്ടിയില്‍ നിന്ന് അന്‍പതുപേര്‍ പോലും കലാശക്കൊട്ടില്‍ പങ്കെടുത്തിരുന്നില്ല. കുടുംബത്തില്‍ നിന്നു എല്ലാ വോട്ടും എതിര്‍ സ്ഥാനാര്‍ഥിക്കു കിട്ടുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ ഉള്‍പ്പടെയുള്ള ആളുകള്‍ പ്രചാരണ രംഗത്ത് എവിടെയായിരുന്നു എന്നു നിങ്ങള്‍ ഒന്ന് അന്വേഷിക്കണം.

 Apu John Joseph doubts family votes!! Cyriac Chazhikadan exposes disunity in UDF in Thodupuzha;  Later, the absence of his own party workers with the UDF candidate, including during the campaign, is a matter of discussion

പ്രചരണത്തിന് തനിയെ പോകേണ്ട അവസ്ഥ തനിക്ക് ഉണ്ടായിട്ടില്ല. അതിന്റെ പിന്നിലെ കാരണങ്ങള്‍ ഒന്നും എന്തായാലും ഞാന്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും സിറിയക് പറഞ്ഞു.ആരോപണങ്ങള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോണ്‍ ജോസഫ് തള്ളി. പ്രതിപക്ഷ നേതാവ് പങ്കെടുത്ത പരിപാടിയില്‍ ഉള്‍പ്പടെ പി.ജെ. ജോസഫ് പങ്കെടുത്തിരുന്നു എന്നും അപു വ്യക്തമാക്കി.

Apu John Joseph doubts family votes!! Cyriac Chazhikadan exposes disunity in UDF in Thodupuzha;  Later, the absence of his own party workers with the UDF candidate, including during the campaign, is a matter of discussion

എന്നാൽ, തൊടുപുഴയില്‍ യു.ഡി.എഫിന്റെ പ്രചരണ തന്ത്രങ്ങളില്‍ വന്ന പിഴവും അമിത ആത്മവിശ്വാസവും അപുവിന് എതിരായ ഘടകങ്ങളായി മാറുമോ എന്ന ആശങ്ക യു.ഡി.എഫിനുണ്ട്. പി.ജെ ജോസഫിനു ശേഷം മണ്ഡലത്തില്‍ പിന്‍ഗാമിയാക്കി മകനെ രംഗത്തിറക്കിയതിലുള്ള അതൃപ്തി കേരളാ കോണ്‍ഗ്രസിനുള്ളിലുണ്ട്. പ്രചാരണത്തില്‍ സ്ഥാനാർഥിക്കൊപ്പം സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ ഇല്ലായിരുന്നു എന്നതു മറയ്ക്കാന്‍ യു.ഡി.എഫ് ശ്രമം നടത്തിയിരുന്നു.ഇതാണ് ഇപ്പോള്‍ സിറിയക് തുറന്നു കാട്ടിയത്.

Tags