ബേപ്പൂരില്‍ തോല്‍വി ഉറപ്പിച്ചോ? ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ഒത്തുപോകുന്നില്ല, കെ കെ രമയെ ഉള്‍പ്പെടെ തൃണമൂലിലെത്തിക്കുമെന്ന് വീരവാദം മുഴക്കി, നാണംകെട്ട് അന്‍വറിന്റെ രാജി

pv anvar

കേരള രാഷ്ട്രീയത്തില്‍ മൈഗ്രേഷന്‍ പൊളിറ്റിക്‌സിന്റെ ഉദാഹരണമാണ് അന്‍വര്‍. ഒരു മണ്ഡലത്തില്‍ നിന്ന് മറ്റൊന്നിലേക്ക്, ഒരു മുന്നണിയില്‍ നിന്ന് മറ്റൊന്നിലേക്ക്.  പക്ഷേ ഒന്നിലും ഉറച്ചുനില്‍ക്കുന്നില്ല.

കോഴിക്കോട്: ഇടതുമുന്നണിയുമായി തെറ്റിപ്പിരിയുകയും സ്വന്തം വഴിതേടുകയും ചെയ്ത അന്‍വര്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ഒത്തുപോകാതെ പെരുവഴിയില്‍. കേരള രാഷ്ട്രീയത്തിന്റെ ഹീറോ ടു സീറോ കഥയാണ് പി.വി. അന്‍വറിന്റേതെന്ന് സോഷ്യല്‍മീഡിയ പരിഹസിക്കുന്നു. 

ഒരുകാലത്ത് നിലമ്പൂരില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി വിജയിച്ച് രണ്ടുതവണ എംഎല്‍എയായിരുന്നു അന്‍വര്‍. പിന്നീട് പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്നണി വിട്ടു. അതിനുശേഷം പല പാര്‍ട്ടികളുമായും സഹകരണം തേടിയെങ്കിലും അവര്‍ ഉള്‍പ്പെടുത്തിയില്ല. ഒടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേര്‍ന്ന് കേരളത്തിലെ ടിഎംസിയുടെ സംസ്ഥാന കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചുവരവെയാണ് ഇപ്പോഴത്തെ രാജി പ്രഖ്യാപനം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ ഹൈവോള്‍ട്ടേജ് പോരാട്ടത്തിന് തൊട്ടുപിന്നാലെ അന്‍വര്‍ പാര്‍ട്ടിയുമായി ഉടക്കി. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയായാണ് അന്‍വര്‍ മത്സരിച്ചത്. യുഡിഎഫ് നേതൃത്വം പിന്തുണച്ചെങ്കിലും, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം കാര്യമായി സഹകരിച്ചില്ല.

ബേപ്പൂരിലെ തിരഞ്ഞെടുപ്പില്‍ അന്‍വര്‍ യുഡിഎഫിന്റെ ഭാഗമായി മത്സരിച്ചെങ്കിലും, ടിഎംസി സംസ്ഥാന ഘടകം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഫലം വരും മുന്‍പേയുള്ള രാജി തോല്‍വി സ്വയം ഉറപ്പിക്കുന്നതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മെയ് 15 നകം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് പ്രഖ്യാപനം.

കേരള രാഷ്ട്രീയത്തില്‍ മൈഗ്രേഷന്‍ പൊളിറ്റിക്‌സിന്റെ ഉദാഹരണമാണ് അന്‍വര്‍. ഒരു മണ്ഡലത്തില്‍ നിന്ന് മറ്റൊന്നിലേക്ക്, ഒരു മുന്നണിയില്‍ നിന്ന് മറ്റൊന്നിലേക്ക്.  പക്ഷേ ഒന്നിലും ഉറച്ചുനില്‍ക്കുന്നില്ല.

നേരത്തെ, പല മുതിര്‍ന്ന നേതാക്കളേയും തൃണമൂലില്‍ എത്തിക്കുമെന്ന് അന്‍വര്‍ വീരവാദം മുഴക്കിയിരുന്നു. കെകെ രമയും ഇടതുപക്ഷവുമായി ഉടക്കിയ വിമതന്മാരേയുമെല്ലാം ഒരുമിച്ചു ചേര്‍ക്കുമെന്നായിരുന്നു വീരവാദം. പക്ഷെ, സ്വയം ആ പാര്‍ട്ടിയില്‍നിന്നും ഇറങ്ങിപ്പോകേണ്ടിവന്നതോടെ അന്‍വറിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ പാളുകയാണെന്നാണ് വിലയിരുത്തലുകള്‍.

അന്‍വര്‍ കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഒരു പാഠമായി നില്‍ക്കും. ഒരു നേതാവ് ഒറ്റയ്ക്ക് നിന്ന് മാറ്റം സൃഷ്ടിക്കുമെന്ന് സ്വപ്നം കാണുന്നത് എത്രത്തോളം അവാസ്തവികമാണെന്ന് അന്‍വറിന്റെ യാത്ര തെളിയിക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ഒത്തുപോകാതിരുന്ന അദ്ദേഹം ഒടുവില്‍ ജനങ്ങളുമായും ഒത്തുപോകാതെ ഇറങ്ങിപ്പോയി. യഥാര്‍ത്ഥ ജനകീയ നേതൃത്വം വീരവാദത്തില്‍ നിന്നല്ല, ജനങ്ങളോടൊപ്പം നിന്നുള്ള പ്രവര്‍ത്തനത്തില്‍ നിന്നാണ് ഉണ്ടാവുന്നത്. 

Tags