മംഗ്ളൂര്, കരിപ്പൂർ കേരളത്തെ നടുക്കി മറ്റൊരു വിമാന ദുരന്തം കൂടി, 37 വർഷത്തിനിടെ ദുരന്തം ആവർത്തിച്ച് അഹമ്മദബാദ്

Another airplane disaster has shocked Kerala Mangalore and Karipur repeating the tragedy in Ahmedabad after 37 years
Another airplane disaster has shocked Kerala Mangalore and Karipur repeating the tragedy in Ahmedabad after 37 years

ഇതിനെക്കാൾ ഭീകരമായിരുന്നു 2010 മെയ് 22 ന് ദുബായിയിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737 - 800 വിമാനം മംഗ്ളൂര് ബജ് പെ വിമാനതാവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് വീണ് തീ പിടിച്ച്

കണ്ണൂർ: മലയാളികളെ നടുക്കി രാജ്യത്തെ ഏറ്റവും വലിയ വിമാന ദുരന്തം.മംഗ്ളൂര് ,കരിപ്പൂർ വിമാന  ദുരന്തങ്ങൾക്ക് ശേഷം കേരളത്തെ നടുക്കി മറ്റൊരുവൻദുരന്തം കൂടിയാണ് അഹമ്മദബാദിലുണ്ടായത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാന അപകടങ്ങളിലൊന്നാണ് അഹമ്മദബാദിൽ നടന്നത്. പത്തനംതിട്ട സ്വദേശിനിയായ ലണ്ടനിലെ നഴ്സ് രഞ്ജിതയടക്കം വിമാനത്തിലുണ്ടായിരുന്ന 240 പേരും കൊല്ലപ്പെട്ടു.

tRootC1469263">

ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപ വാണി യുൾപ്പെടെയുള്ള യാത്രക്കാർ തീപ്പിടിച്ച വിമാനത്തിൽ എരിഞ്ഞടങ്ങി. 2020 ഓഗസ്റ്റ് ഏഴിന്  കരിപ്പൂർ വിമാനതാവളത്തിൽ നടന്ന ദുരന്തം ഇപ്പോഴും മലയാളികളുടെ മനസിൽ മായാതെയുണ്ട്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. എയർ ഇന്ത്യയുടെ ഐ. എക്സ് 344 ദുബായ്- കരിപ്പൂർ വിമാനം 35 അടി താഴേക്ക് വീണ് 18 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

ഇതിനെക്കാൾ ഭീകരമായിരുന്നു 2010 മെയ് 22 ന് ദുബായിയിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737 - 800 വിമാനം മംഗ്ളൂര് ബജ് പെ വിമാനതാവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് വീണ് തീ പിടിച്ച് 158 പേർ മരിച്ചത്. കണ്ണൂർ, കാസർകോട് സ്വദേശികൾ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർ അന്ന് കൊല്ലപ്പെട്ടു. 1991 മാർച്ച് 25ന് ബംഗ്ളൂരിലെ യെലഹങ്ക വിമാനതാവളത്തിൽ വ്യോമസേനയുടെ ആപ്രോ എച്ച്.എസ് 748 വിമാനം തകർന്ന് 28 പേർ മരിച്ചതാണ് കേരളത്തെ നടുക്കിയ മറ്റൊരു ദുരന്തം. 1973. മെയ് 31 ന് ഇന്ത്യൻ എയർ ലെൻസിൻ്റെ ബോയിങ് വിമാനം ഡൽഹിയിൽ തകർന്ന് വീണ് കേന്ദ്ര ഉരുക്ക് ഖന മന്ത്രി മോഹൻ കുമാരമംഗല മടക്കം 48 പേർ മരിച്ചിരുന്നു. 65 വർഷത്തിനിടെ രാജ്യത്ത് ഇതുവരെ 19 വിമാന അപകടങ്ങളാണുണ്ടായത്. ഏകദേശം 1449 പേർ ഇതുവരെ കൊല്ലപ്പെടുകയും ചെയ്തു.

അഹമ്മദബാദിനെ സംബന്ധിച്ചിടു ത്തോളം 37 വർഷത്തിന് ശേഷം വീണ്ടുമൊരു ദുരന്തം ആവർത്തിക്കുകയാണ് ചെയ്തത്. 1988 ഒക്ടോബർ 19 ന് മുംബൈയിൽ നിന്ന് അഹമ്മദബാദിലേക്ക് പോയ ഇന്ത്യൻ എയർലൈൻസിൻ്റെ 113 വിമാനം അഹമ്മദബാദ് വിമാനതാവളത്തിൽ തകർന്ന് വീണ് 131 പേരാണ് അന്ന് കൊല്ലപ്പെട്ടത്. മലയാളികൾ ഏറെ ദു:ഖം സമ്മാനിച്ച മറ്റൊരു വിമാന അപകടമായിരുന്നു 1976 ഒക്ടോബർ 21ന് നടന്നത്.

മുംബൈയിൽ നിന്ന് മദിരാശിക്ക് പുറപ്പെട്ട ഇന്ത്യൻ എയർലൈൻസിൻ്റെ കാരവൻ വിമാനം സാന്താക്രൂസ് വിമാനതാവളത്തിൽ തീ പിടിച്ച് തകർന്ന് മലയാളികളടക്കം 95 പേർ മരിച്ചു. അന്ന് മലയാള സിനിമയിൽ കത്തി നിന്ന നടി റാണിചന്ദ്രയും അമ്മയും എരിഞ്ഞടങ്ങിയ യാത്രക്കാരിലുണ്ടായിരുന്നു. മലയാള സിനിമാപ്രേക്ഷകരെ ഏറെ നടുക്കിയ വിയോഗമായിരുന്നു റാണിചന്ദ്രയുടെത്.

Tags