കേരളത്തിൽ ഭൂമി പതിച്ചു നൽകുന്നതിനുള്ള കുടുംബ വാർഷിക വരുമാന പരിധി 2.50 ലക്ഷം രൂപയായി ഉയർത്തി

The annual family income limit for the assignment of land in Kerala has been raised to ₹2.50 lakh.

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഭൂമി പതിച്ചു ലഭിക്കുന്നതിനും പട്ടയത്തിനുമുള്ള കുടുംബ വാർഷിക വരുമാന പരിധി ഗ്രാമ-നഗര വ്യത്യാസമില്ലാതെ 2.50 ലക്ഷം രൂപയായി ഏകീകരിച്ച് വർദ്ധിപ്പിച്ചു. നിലവിൽ ഒരു ലക്ഷം രൂപയായിരുന്ന വരുമാന പരിധിയാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും ഒരുപോലെ ഈ ഉത്തരവ് ബാധകമായിരിക്കും.

തിരുമാനം അനുസരിച്ച്, 1964-ലെ Kerala Land Assignment Rules പ്രകാരം ഗ്രാമപഞ്ചായത്തുകളിൽ ഒഴിഞ്ഞുകിടക്കുന്ന സർക്കാർ ഭൂമി പതിച്ചു കിട്ടുന്നതിനായി കുടുംബ വാർഷിക വരുമാനം 2.50 ലക്ഷം രൂപ വരെയുള്ളവർക്ക് ഇനി അപേക്ഷിക്കാം. അതുപോലെ, 1995-ലെ Assignment of Land in Municipal & Corporation Areas Rules പ്രകാരം നഗരപ്രദേശങ്ങളിൽ ഭൂമി പതിച്ചു കിട്ടുമ്പോൾ ഇളവ് നിരക്കിലോ സൗജന്യമായോ ലഭിക്കുന്നതിനുള്ള വരുമാന പരിധിയും 2.50 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.

വരുമാന പരിധി ഉയർത്തിയതോടെ വാർഷിക വരുമാനം ഒരു ലക്ഷത്തിനും രണ്ടര ലക്ഷത്തിനും ഇടയിലുള്ള ധാരാളം സാധാരണ കുടുംബങ്ങൾക്ക് ഇനി പട്ടയത്തിന് അർഹതയുണ്ടാകും. മുൻപ് ഉയർന്ന വരുമാന പരിധിയുടെ പേരിൽ ഭൂമിയുടെ പൂർണ്ണ വിപണി വില നൽകേണ്ടി വന്നിരുന്ന സാധാരണക്കാർക്ക് ഭീമമായ സാമ്പത്തിക ഭാരം ഒഴിവാക്കാൻ ഈ തീരുമാനം സഹായിക്കും. ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യ യോഗ്യത ലഭ്യമാകുമെങ്കിലും, അപേക്ഷിക്കാൻ അർഹതയുള്ള ഭൂമിയുടെ പരമാവധി അളവിലും മറ്റ് മുൻഗണനാ മാനദണ്ഡങ്ങളിലും മാറ്റമൊന്നുമില്ല.

The annual family income limit for the assignment of land in Kerala has been raised to ₹2.50 lakh.

Tags