കടൽ കാത്ത 20 വർഷങ്ങളുടെ വികാരനിർ ഭരമായ ഒരു പകർന്നു നൽകൽ; ആ വിസിൽ ഇനി നിഖിലിന്

An emotional tribute to 20 years of waiting for the sea; that whistle is now for Nikhil

കടൽ കാത്ത 20 വർഷങ്ങളുടെ വികാരനിർ ഭരമായ ഒരു പകർന്നു നൽകൽ! രണ്ട് പതിറ്റാണ്ടുകാ ലം ആർത്തലയ്ക്കുന്ന തിരമാലകൾക്കിടയിൽ, മരണത്തിന്റെ വക്കിൽ നിന്ന് പതറാതെ മനു ഷ്യജീവനുകൾ തിരികെ പ്പിടിക്കാൻ ഞാൻ നെ ഞ്ചോടുചേർത്ത എന്റെ കാവൽവിസിൽ... അത് വെറുമൊരു ഉപകരണമല്ല, അനേകം ജീവനുക ളുടെ തുടിപ്പും രാപ്പകലില്ലാത്ത ജാഗ്രതയുമാണ്. തീരത്തോടും തിരയോടും ഭാഗികമായി വിടപറഞ്ഞപ്പോൾ, നാട് നൽകിയ സ്നേഹാദര ചടങ്ങിലേക്ക് പയ്യാമ്പലത്തെ ഡ്യൂട്ടിയും കഴിഞ്ഞ് വൈകുന്നേരം ഏറെ ദൂരം സഞ്ചരിച്ച് എന്റെ സഹപ്രവർത്ത ർ വീട്ടിലേക്ക് ഓടിയെത്തിയിരുന്നു. 

ആ കൂട്ട ത്തിൽ സർവീസിലേക്ക് പുതുതായി കടന്നുവന്ന നിഖിൽ എന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു.
യാത്രാവേളയിൽ വാഹനത്തിൽ വെച്ചും ബീച്ചിൽ വെച്ചുമെല്ലാം നിഖിൽ സഹപ്രവര്ത്തകരോട് ഒരു വലിയ ആഗ്രഹം ഉള്ളുതുറന്നു പറഞ്ഞിരുന്നു" ചാൾസൺ സാറിന്റെ ആ വിസിൽ എനി ക്ക് വാങ്ങിത്തരുമോ? സാറിനോട് അതൊന്ന് ചോദിക്കണം'. വെറു മൊരു കൗതുകത്തിനപ്പുറം, ആ വാക്കുകളിൽ എന്നോടുള്ള ആഴമായ ബഹുമാനവും ഈ സേവനത്തോടുള്ള അതിയായ സ്നേഹവു മുണ്ടായിരുന്നു. 

ഒടുവിൽ വീട്ടിലെത്തിയപ്പോൾ പ്രിയ സഹപ്രവർത്ത കർ ഒന്നടങ്കം എന്നോട് നിഖിലിന്റെ ആ മനസ്സ് തുറന്നുപറഞ്ഞു, ആ അഭ്യർത്ഥന എൻ്റെ മുന്നിൽ വെച്ചു. കഴിഞ്ഞ കുറച്ചു ദിവസ ങ്ങളായി മാത്രം ഞാൻ കണ്ടുമുട്ടിയ ഒരു ചെ റുപ്പക്കാരൻ; എന്നാൽ അവന്റെ വിനയവും ഈ തൊഴിലിനോടുള്ള അർ പ്പണബോധവും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. എന്നെ അത്രയേറെ മനസ്സിലാക്കിയ, ഈ കാ വൽദൗത്യത്തെ നെഞ്ചിലേറ്റാൻ കൊതിക്കുന്ന അവനേക്കാൾ അനു യോജ്യനായ മറ്റൊരാളി ല്ലെന്ന് ആ നിമിഷം മന സ്സ് പറഞ്ഞു. നിറഞ്ഞ സന്തോഷത്തോടെ, പ്രാർത്ഥനയോടെ എന്റെ സ്വന്തം വിസിൽ ഞാൻ നിഖിലിന്റെ കഴു ത്തിൽ അണിയിച്ചു.

ഈ വിസിൽ കൈ മാറുമ്പോൾ ഒരുപാട് ഓർമ്മകളും കണ്ണീരും അഭിമാനവും ഒരുമിച്ച് നെഞ്ചിലൂടെ കടന്നു പോയി. ഞാൻ അവനോട് പറഞ്ഞു: 'ഇനി ഇത് നിന്റെ കൈകളിൽ ഭദ്രമായിരിക്കട്ടെ. ഇതിന് വലിയൊരു ഉത്തരവാദിത്തത്തിൻ്റെ ഭാരമുണ്ട്. തിരമാലകളുടെ ഇരമ്പലിനേക്കാൾ ഉച്ചത്തിൽ, ആപത്തിൽപ്പെട്ടവർക്ക് തുണയായി ഈ ജാഗ്ര തയുടെ നാദം എപ്പോ ഴും മുഴങ്ങണം'.ഞാൻ ഔദഭാഗികമാ യി പടിയിറങ്ങിയാലും, നാളെയുടെ കാവലാളാ യി നിഖിലിലൂടെയും മറ്റ് സഹപ്രവർത്തകരി ലൂടെയും ഈ ദൗത്യം മുന്നോട്ടുപോകുമെന്ന ഉറപ്പാണ് എന്റെ ഏറ്റവും വലിയ സംതൃപ്തി.
 

Tags