കൊട്ടിയൂരിലെത്തുന്ന ഭക്തർക്ക് സൗജന്യ ചികിത്സ ഒരുക്കി കൊച്ചി അമൃത ആശുപത്രി

Amrita Hospital in Kochi provides free treatment to devotees visiting Kottiyoor

 കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തർക്ക് സൗജന്യ ചികിത്സ ഒരുക്കി കൊച്ചി അമൃത ആശുപത്രി. വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ സേവനമാണ് ഭക്തർക്കായി ഒരുക്കിയിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ക്യാമ്പിൽ മരുന്നുൾപ്പടെ സൗജന്യമായാണ് നൽകുന്നത്.

Amrita Hospital in Kochi provides free treatment to devotees visiting Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനെത്തിച്ചേരുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങൾക്ക് ആശ്വാസമാവുകയാണ് കൊച്ചി അമൃത ആശുപത്രിയിലെ വിദഗ്ധ സംഘത്തിന്റെ സേവനം. തലശ്ശേരി മാതാ അമൃതാനന്ദമയി മഠം മഠധിപതി സ്വാമി അഭേദ അമൃതാനന്ദപുരി ഭദ്രദീപം തെളിയിച്ച് ക്യാമ്പിന്റെ പ്രവർത്തന ത്തിന് തുടക്കമിട്ടു.മാതാ  അമൃതാനന്ദ മയി പറയുന്നപോലെ മാനവ സേവാ മാധവ സേവാ എന്ന ദൗത്യം മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരം ഒരു പ്രവർത്തനം ആരംഭിച്ചതെന്ന് മഠധിപതി സ്വാമി അഭേദ അമൃതാനന്ദപുരി പറഞ്ഞു. 

അമൃത ആശുപത്രിയിലെ ഡോക്ടർ ശ്രീകുമാർ സി യുടെ നേതൃത്വത്തിൽ വിദഗ്ധരായ 8 ഡോക്ടർമാരുടെയും ടെലി മെഡിസിൻ വിഭാഗത്തിന്റെയും 5 പാര മെഡിക്കൽ സംഘത്തിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. കൊട്ടിയൂരിലെ ഭക്തരുടെ ആവശ്യാർഥം അമൃതാനന്ദ ആയുർവേദ മെഡിക്കൽ സേവനം ഇവിടെ ലഭ്യമാക്കിയതിന് നന്ദി അറിയിക്കുന്നതായും ചെയർമാനും ക്ഷേത്രം പാരമ്പര്യ ട്രസ്റ്റീയുമായ തിട്ടയിൽ നാരായണൻ നായർ പറഞ്ഞു. 

ദിവസേന ഒട്ടേറെ  പേരാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നത് കൊട്ടിയൂർ ദേവസ്വം കുടുംബാരോഗ്യ കേന്ദ്രവും അമൃത മെഡിക്കൽ സംഘത്തിന് വലിയ പിന്തുണയാണ് നൽകുന്നത്. ഉത്സവം തീരുന്നത് വരെ മെഡിക്കൽ സേവനം ലഭ്യമാകും.

Tags