പാര്‍ട്ടി കളത്തിലിറക്കിയ മൂന്ന് ജില്ലാസെക്രട്ടറിമാരും തോറ്റു, എം.വി ഗോവിന്ദന്റെ തന്ത്രങ്ങള്‍ക്ക് തിരിച്ചടി

All the three district secretaries fielded by the party lost a setback to MV Govindan tactics
കാസര്‍കോട് എം.വി ബാലകൃഷ്ണന്‍, കണ്ണൂരില്‍ എം.വി ജയരാജന്‍, ആറ്റിങ്ങലില്‍ എം. എല്‍. എ കൂടിയായ വി.പി ജോയ് എന്നിവരാണ് എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥികളായി മത്‌സരിച്ചത്.

കണ്ണൂര്‍: പാര്‍ട്ടിയില്‍  കരുത്തരായ ജില്ലാസെക്രട്ടറിമാരെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കി പാര്‍ലമെന്റ് മണ്ഡലം പിടിക്കാമെന്ന സി.പി. എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്റെ  വ്യാമോഹം പൊളിഞ്ഞു. മൂന്ന് ജില്ലകളിലെ സെക്രട്ടറിമാരെയാണ് മണ്ഡലം പിടിക്കുന്നതിനായി സി.പി. എം  കളത്തിലിറക്കിയത്. 

കാസര്‍കോട് എം.വി ബാലകൃഷ്ണന്‍, കണ്ണൂരില്‍ എം.വി ജയരാജന്‍, ആറ്റിങ്ങലില്‍ എം. എല്‍. എ കൂടിയായ വി.പി ജോയ് എന്നിവരാണ് എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥികളായി മത്‌സരിച്ചത്. കോടിയേരി സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് പാര്‍ട്ടി ജില്ലാസെക്രട്ടറിമാര്‍ മത്‌സരരംഗത്തിറങ്ങിയിരുന്നില്ല.  

mv govindan

എന്നാല്‍ ഇതിന് അപവാദമായി മാറിയത് 2019-ല്‍ പി.ജയരാജനെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി മത്‌സരിച്ച വേളയിലാണ്. അന്ന് പി.ജെയെ വ്യക്തിപൂജയുടെ പേരില്‍ ഒതുക്കാനാണ് കണ്ണൂര്‍ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കി മത്‌സരിച്ചു. നേതൃത്വം പ്രതീക്ഷിച്ചതു പോലെ ജയരാജന്‍ അന്‍പതിനായിരം വോട്ടുകള്‍ക്ക് ി തോല്‍ക്കുകയും ചെയ്തു. ഇതോടെ പാര്‍ട്ടിയില്‍ മൂലയ്ക്കായ പി.ജയരാജന് പിന്നീട് മുഖ്യധാരയിലേക്ക് വരാന്‍ പോലും കഴിഞ്ഞില്ല.

mv jayarajan


 
എന്നാല്‍ ജയരാജന്റെ പിന്‍ഗാമിയായി  കണ്ണൂര്‍ ലോക്‌സഭാമണ്ഡലത്തില്‍ മത്‌സരിച്ച  എം.വി ജയരാജനും പരാജയം രുചിക്കേണ്ടി വന്നു. പി.ജെയെപ്പോലെ ജില്ലാസെക്രട്ടറി സ്ഥാനം തിരിച്ചുകിട്ടാത്ത സാഹചര്യമുണ്ടായിട്ടില്ലെങ്കിലും  തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും വലിയ തിരിച്ചടിയാണ് ജയരാജന്‍ നേരിട്ടത്.കാസര്‍കോട് ദീര്‍ഘകാലം ജില്ലാസെക്രട്ടറിയായിരുന്ന എം.വി ബാലകൃഷ്ണന്‍ പാര്‍ട്ടി വോട്ടുകള്‍ പോലും പ്രതീക്ഷിച്ചത്ര കിട്ടിയില്ലെന്നാണ് പുറത്തുവരുന്ന വിവരം. 

എന്നാല്‍ ആറ്റിങ്ങലില്‍ ഇഞ്ചോടിഞ്ചു പോരാട്ടം നടത്തിയാണ് വി.പി ജോയ് പരാജയപ്പെട്ടത്. സിറ്റിങ് എം.പിയായിരുന്ന അടൂര്‍പ്രകാശാണ് ഇവിടെി ജയിച്ചത്. മൂന്ന് ജില്ലാസെക്രട്ടറിമാരെ തെരഞ്ഞെടുപ്പ് പോരിനിറക്കിയത്് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ തീരുമാനപ്രകാരമായിരുന്നു. ഇതു വന്‍പരാജയത്തില്‍ കലാശിച്ചത് ഗോവിന്ദന്‍മാസ്റ്റര്‍ക്ക് ക്ഷീണം ചെയ്തിട്ടുണ്ട്.

Tags