ഓട്ടോ പെര്‍മിറ്റ് പുതുക്കാന്‍ 400ല്‍ നിന്നും 4000 ആക്കി, കുറ്റം പിണറായിയുടെ തലയിലിട്ട അഖില്‍ മാരാര്‍ പെട്ടു, അമളി പറ്റിയതോടെ പോസ്റ്റ് മുക്കി, ന്യായീകരണം ഇങ്ങനെ


കൊച്ചി: ഓട്ടോറിക്ഷയുടെ പെര്‍മിറ്റ് പുതുക്കാന്‍ 400 രൂപയില്‍ നിന്നും 4300 രൂപയാക്കി ഫീസ് വര്‍ദ്ധിപ്പിച്ചെന്ന സോഷ്യല്‍ മീഡിയ പ്രചാരണം ഏറ്റെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അഖില്‍ മാരാര്‍ പെട്ടു. ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള കാരണമായി ഇത് മാറുമെന്നും സംസ്ഥാനത്തെ സാധാരണക്കാര്‍ക്കായിരിക്കും ഇതിന്റെ ഭാരമെന്നും പിണറായി വിജയന്റെ ബുദ്ധിയാണ് പിറകിലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അഖില്‍ മാരാര്‍ പോസ്റ്റ് എഴുതിയത്.
tRootC1469263">ഇതുസംബന്ധിച്ച പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും സംസ്ഥാന സര്‍ക്കാര്‍ അല്ല ഇത്തരം ഫീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതെന്നും അറിഞ്ഞതോടെ അഖില്‍ മാരാര്‍ പോസ്റ്റ് മുക്കി ന്യായീകരണവുമായെത്തി. അത് കേന്ദ്രമായാലും തനിക്ക് ഒരുപോലെയാണെന്നായി പിന്നീടുവന്ന പോസ്റ്റ്. പോസ്റ്റിലെ അമളി മറികടക്കാന്‍ കേരള സര്‍ക്കാരിനെതിരെ ചില വിമര്‍ശനങ്ങളും ഇന്നയിച്ചിട്ടുണ്ട്.

അഖില്‍ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ്,
പൂച്ച പെറ്റിട്ടത് പോലെ എന്റെ പ്രൊഫൈലില്‍ വന്നു തപസ്സിരിക്കുന്ന എന്റെ പ്രിയപ്പെട്ട സഖാക്കള്‍ക്ക് വേണ്ടി എഴുതുന്ന പോസ്റ്റ്...
ഓട്ടോ റിക്ഷ പെര്‍മിറ്റ് വര്‍ധിപ്പിച്ചു എന്ന വാര്‍ത്ത എനിക്ക് നിരവധി പേര് അയച്ചു തന്നപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്.. അത് വ്യാജന്റെ ആണോ വിജയന്റെ ആണോ എന്നത് മുന്‍ കൂട്ടി മനസിലാക്കാന്‍ മുഖ്യമന്ത്രിയെ പോലെ അത്ര ബുദ്ധി ശാലി ഒന്നുമല്ല ഞാന്‍.. വാര്‍ത്ത കണ്ട് തെറ്റിദ്ധരിച്ചു ഭയപ്പെട്ട ഓട്ടോ തൊഴിലാളികളുടെ വേദന മാത്രമാണ് ഞാന്‍ ശ്രദ്ധിച്ചത്..
നാളിതുവരെ സത് ഭരണം കാഴ്ച വെച്ചിട്ടുള്ള,കേരളത്തില്‍ തേനും പാലും ഒഴുക്കിയ പിണറായി വിജയന്‍ ഇത്തരം ഒരു കാര്യം ചെയ്യുമോ എന്ന് ഞാന്‍ ചിന്തിക്കാതെ പോയി..
അതില്‍ എനിക്കൊരു തെറ്റ് പറ്റി..
ഇങ്ങള് ക്ഷമിച്ചു കള..
പിന്നെ മാസം മാസം എനിക്ക് 1000മുതല്‍ 1500ഡോളര്‍ വരെ ഫേസ് ബുക്ക് വഴി കൃത്യമായി മാസപ്പടി ലഭിക്കുന്നത് നിങ്ങള്‍ സഖാക്കളുടെ കാരുണ്യം ഒന്ന് കൊണ്ടാണ്..
ഞാന്‍ എന്ത് പോസ്റ്റ് ഇട്ടാലും നിങ്ങള്‍ അത് പൊക്കും നേരെ നിങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇടും.. എഴുതുന്നത് വായിച്ചു നോക്കാനോ .. വീഡിയോ കേള്‍ക്കാനോ നില്‍ക്കാതെ നിങ്ങള്‍ നിങ്ങളുടെ അപ്പനെയും അമ്മയെയും വിളിക്കുന്ന മഹത് വചനങ്ങള്‍ കമന്റ് ആയി രേഖപെടുത്തും.. നിങ്ങളുടെ ആ ആത്മ സംതൃപ്തി ആണ് മാസം എനിക്ക് വെറുതെ കിട്ടുന്ന ഒരു ഒന്നോന്നര ലക്ഷം രൂപ..
നന്ദിയുണ്ട് മെഴ്‌സി നന്ദിയുണ്ട്..
ഇനി കമന്റ് ഒക്കെ ഇട്ടു കഴിഞ്ഞെങ്കില്‍..
ലിങ്ക് എല്ലാ ഗ്രൂപ്പിലും പോസ്റ്റ് ചെയ്യാന്‍ മറക്കല്ലേ...
1. തിരുവനന്തപുരം തെരുവില്‍ കിടന്നു സമരം ചെയ്യുന്ന ചെറുപ്പക്കാരുടെ ജോലി ഒന്ന് ശെരിയാക്കണം.. കുറച്ചു കാലം നിങ്ങളുടെ കൊടി പിടിച്ചവരും അതില്‍ ഉണ്ട്...
2. സപ്ലൈ കൊയില്‍ അരിയുടെ ഫോട്ടോ മാറ്റി ഒര്‍ജിനല്‍ അരി കൊടുക്കണം..
3. SFI ക്കാര്‍ തല്ലി കൊന്ന ആ പാവം സിദ്ധാര്‍ഥ് ന് നീതി വാങ്ങി കൊടുക്കണം..
4. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൃത്യ സമയത്ത് കൊടുക്കണം..KSRTC യെ പരിഗണിക്കുക എങ്കിലും ആവാം..
5. RC ബുക്ക്,ലൈസന്‍സ് 6മാസമായി കൊടുക്കാനുണ്ട്..എനിക്കും കിട്ടാനുണ്ട്.. തീര്‍പ്പാക്കി തരണം..
6. വര്‍ദ്ധിപ്പിച നിത്യോപയോഗ സാധനങ്ങളുടെ വില സമയം കിട്ടിയാല്‍ എടുത്തൊന്ന് നോക്കണം..
7. 80രൂപയുടെ സാധനം 800വില്‍ക്കുന്ന ബീവറേജ് പോലും നഷ്ടത്തില്‍ ആക്കിയെങ്കില്‍ വിജ്യന്‍ നിസാരക്കാരനല്ല..
ആ വിജ്യന്റെ പടം കേരളത്തില്‍ എല്ലാ വീട്ടിലും എത്തിച്ചു കൊടുക്കണം... ചാത്തന്‍ സേവ കേരളത്തില്‍ അവസാനിപ്പിക്കണം..
മര്യാദയ്ക്ക് ആ പോസ്റ്റ് പിന്‍ വലിച്ചു ഞാന്‍ അങ്ങ് പോയേനെ...
നന്ദിയുണ്ട് കമ്മികളെ നന്ദിയുണ്ട്...
NB :കേന്ദ്ര സര്‍ക്കാര്‍ ആണ് കൂട്ടിയതെങ്കില്‍ ഞാന്‍ എഴുതിയ വരികള്‍ അത് പോലെ നിര്‍ത്തിയിട്ട് വിജയനെ മാറ്റി മോദി എന്നാക്കി ആഘോഷിക്കു സഖാക്കളേ..
എനിക്കെന്ത് മോദി എനിക്കെന്ത് വിജയന്‍..
അക്കാര്യത്തില്‍ നമ്മള്‍ ഒറ്റകെട്ടാണ്..
കോട്ടിട്ട മോദി /മുണ്ട് ഉടുത്ത വിജയന്‍ നമ്മള്‍ രണ്ടല്ല ഒന്നാണ്...