ഒരു ഡിഗ്രിപോലും ഇല്ലാതെ മാസം 5 ലക്ഷം രൂപ വരുമാനം, വൈറലായി യുവാവിന്റെ ജീവിതം

Lavanya Jain

എക്‌സ് പ്ലാറ്റ്ഫോമില്‍ ഷെയര്‍ ചെയ്ത പോസ്റ്റില്‍, ലവന്യ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന രണ്ട് ക്രെഡിറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചു. ഒന്ന് 3.74 ലക്ഷം രൂപയും മറ്റൊന്ന് 1.12 ലക്ഷം രൂപയും.

ന്യൂഡല്‍ഹി: ഉത്തരപ്രദേശ് സ്വദേശിയായ ലവന്യ ജെയിന്‍ ഒരു വൈറല്‍ പോസ്റ്റിലൂടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ബിടെക് ഡ്രോപ്പ്ഔട്ടായ ഇദ്ദേഹം ഇപ്പോള്‍ എഐ സ്റ്റാര്‍ട്ടപ്പുകളുമായി പ്രവര്‍ത്തിച്ച് മാസം ഏകദേശം 4.86 ലക്ഷം രൂപ വരെ വരുമാനം നേടുന്നുവെന്ന് അവകാശപ്പെടുന്നു.

എക്‌സ് പ്ലാറ്റ്ഫോമില്‍ ഷെയര്‍ ചെയ്ത പോസ്റ്റില്‍, ലവന്യ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന രണ്ട് ക്രെഡിറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചു. ഒന്ന് 3.74 ലക്ഷം രൂപയും മറ്റൊന്ന് 1.12 ലക്ഷം രൂപയും. ഇത് പാര്‍ട്ട്ടൈം കോണ്‍ട്രാക്ടര്‍ ആയി പ്രവര്‍ത്തിച്ച് നേടുന്ന വരുമാനമാണെന്നും, വാര്‍ഷിക വരുമാനം 1,00,000 ഡോളറിന് മുകളിലാണെന്നും യുവാവ് അവകാശപ്പെടുന്നു. കോളേജിലെ ഏറ്റവും ഉയര്‍ന്ന പ്ലേസ്മെന്റ് പാക്കേജിനേക്കാള്‍ കൂടുതലാണ് ഇപ്പോഴത്തെ വരുമാനം.

ലവന്യ രണ്ട് തവണ ജെഇഇ പരീക്ഷയില്‍ പരാജയപ്പെട്ടു. പിന്നീട് ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ചേര്‍ന്നു. എന്നാല്‍, അവസാന സെമസ്റ്ററില്‍ കോഴ്സ് ഉപേക്ഷിച്ചു.

എഐ സ്റ്റാര്‍ട്ടപ്പുകളുമായി പ്രവര്‍ത്തിച്ചാണ് അദ്ദേഹം ഇപ്പോള്‍ വളരുന്നത്. പ്രത്യേകിച്ച് Runable എന്ന എഐ സ്റ്റാര്‍ട്ടപ്പില്‍ പ്രവര്‍ത്തിച്ചപ്പോള്‍, 10 ദിവസത്തിനുള്ളില്‍ കമ്പനിയുടെ ലോഞ്ച് സീറോയില്‍ നിന്ന് 1 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനം വരെ എത്തിക്കാന്‍ സഹായിച്ചതായി അവകാശപ്പെടുന്നു. എഐ പ്രോഡക്റ്റ് ലോഞ്ചുകള്‍ക്കായി ഏകദേശം 3 കോടി വ്യൂസ് ജനറേറ്റ് ചെയ്തു. 2.5 ലക്ഷം ഡോളറിലധികം വിലയുള്ള ഇന്‍ഫ്‌ലുവന്‍സര്‍ ക്യാമ്പെയ്‌നുകള്‍ നെഗോഷിയേറ്റ് ചെയ്ത് വിവിധ പ്ലാറ്റ്ഫോമുകളില്‍ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികള്‍ നിര്‍മ്മിച്ചു.

പോസ്റ്റ് ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചിരിക്കുകയാണ്. ഡിഗ്രിയും ബ്രാന്‍ഡ് ടാഗും മാത്രമല്ല, കഴിവും യഥാര്‍ത്ഥ അനുഭവവും വിജയത്തിന് നിര്‍ണായകമാണെന്ന സന്ദേശമാണ് ലവന്യയുടെ കഥ നല്‍കുന്നത്.

Tags