ലോക റാങ്കിങ്ങില്‍ 153-ാം സ്ഥാനത്തുള്ള ടീമിനോടു പോലും തോറ്റു, ചെറു രാജ്യങ്ങള്‍ ലോകകപ്പിന് യോഗ്യത നേടുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ എങ്ങോട്ടാണ്? എന്തൊരു നാണക്കേട്

Indian Football
Indian Football

ഏറ്റവും ഒടുവല്‍ നടന്ന മത്സരത്തില്‍ 153-ാം റാങ്കിലുള്ള ഹോങ്കോങ്ങിനോട് പോലും തോറ്റതോടെ ഏഷ്യന്‍ കപ്പ് യോഗ്യത പോലും തുലാസിലാണ്. റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് പിറകിലായിരുന്ന രാജ്യങ്ങള്‍ പോലും ലോകകപ്പിന് യോഗ്യത നേടുമ്പോഴാണ് ഇന്ത്യന്‍ ടീം മോശം പ്രകടനവുമായി നിരാശപ്പെടുത്തുന്നത്.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവിലെ അവസ്ഥ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം നാണക്കേടുണ്ടാക്കുന്നതാണ്. തുടര്‍ച്ചയായ തോല്‍വികളും സമനിലകളുമായി റാങ്കിങ്ങില്‍ പിന്നോട്ടടിക്കുകയാണ് ഇന്ത്യ.

ഏറ്റവും ഒടുവല്‍ നടന്ന മത്സരത്തില്‍ 153-ാം റാങ്കിലുള്ള ഹോങ്കോങ്ങിനോട് പോലും തോറ്റതോടെ ഏഷ്യന്‍ കപ്പ് യോഗ്യത പോലും തുലാസിലാണ്. റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് പിറകിലായിരുന്ന രാജ്യങ്ങള്‍ പോലും ലോകകപ്പിന് യോഗ്യത നേടുമ്പോഴാണ് ഇന്ത്യന്‍ ടീം മോശം പ്രകടനവുമായി നിരാശപ്പെടുത്തുന്നത്.

tRootC1469263">

ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രശ്‌നങ്ങള്‍ അഡ്രസ് ചെയ്യാനോ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മികവുറ്റൊരു ടീമിനെ കണ്ടെത്താനോ അഖിലേന്ത്യാ ഫുട്‌ബോള്‍ അസോസിയേഷന് സാധിക്കുന്നില്ല.

ഇന്ത്യയില്‍ ഗ്രാസ്‌റൂട്ട് ലെവലില്‍ ഫുട്‌ബോള്‍ വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ (നല്ല പിച്ചുകള്‍, പരിശീലന കേന്ദ്രങ്ങള്‍, യൂത്ത് അക്കാദമികള്‍) പരിമിതമാണ്. യൂറോപ്പിലോ ലാറ്റിനമേരിക്കയിലോ ചെറിയ രാജ്യങ്ങള്‍ പോലും യുവ കളിക്കാര്‍ക്ക് മികച്ച പരിശീലനം നല്‍കുന്നു.

റാങ്കിങ്ങില്‍ ഇന്ത്യയുടെ തൊട്ടടുത്തായിരുന്ന ഉസ്‌ബെക്കിസ്ഥാന്‍ പോലുള്ള ചെറു രാജ്യങ്ങള്‍ ഫിഫ ലോകകപ്പിന് യോഗ്യത നേടിയത് യൂത്ത് ഡെവലപ്‌മെന്റ് പ്രോഗ്രാമുകളിലെ തുടര്‍ച്ചയായ നിക്ഷേപം കൊണ്ടാണ്. ഇന്ത്യയില്‍ ഐഎസ്എല്ലും (ഇന്ത്യന്‍ സൂപ്പര്‍ ലീഗ്) ഐ ലീഗും ഉണ്ടെങ്കിലും, ഗ്രാമീണ മേഖലകളില്‍ ഫുട്‌ബോള്‍ പ്രോത്സാഹനം വേണ്ടത്ര ഇല്ല.

ക്രിക്കറ്റിന്റെ ജനപ്രിയത കാരണം ഫുട്‌ബോളിന് സ്‌പോണ്‍സര്‍ഷിപ്പുകള്‍, മീഡിയ ശ്രദ്ധ, ഫണ്ടിങ് എന്നിവ കുറവാണ്. 1980-കളില്‍ ക്രിക്കറ്റ് ലോകകപ്പ് വിജയത്തിന് ശേഷമാണ് ഫുട്‌ബോളില്‍ പിന്നിലായതെന്നു കാണാം. യുവാക്കള്‍ ഫുട്‌ബോളിന് പകരം ക്രിക്കറ്റ് തിരഞ്ഞെടുക്കുന്നു. കാരണം കൂടുതല്‍ ഫിനാന്‍ഷ്യല്‍ സെക്യൂരിറ്റിയും പ്രശസ്തിയും ക്രിക്കറ്റില്‍ ലഭിക്കുന്നു.

പുതിയ പരിശീലകനായി എത്തിയ മനോലോ മാര്‍ക്വേസിന്റെ കീഴില്‍ ഇന്ത്യ ഒരു മത്സരത്തില്‍ പോലും ജയിച്ചില്ല, 11 മത്സരങ്ങളില്‍ 6 തോല്‍വിയും 5 സമനിലയും. ഫൈനല്‍ ബോളിലെ കൃത്യതയില്ലായ്മ, ഗോള്‍ അവസരങ്ങള്‍ മുതലാക്കാനുള്ള പരാജയം എന്നിവ തുടര്‍ച്ചയായ പ്രശ്‌നമാണ്. ആക്രമണാത്മക സ്ട്രൈക്കര്‍മാരുടെ അഭാവവും മധ്യനിരയിലെ ക്രിയാത്മകതയുടെ കുറവും ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നു. സുനില്‍ ഛേത്രിയെപ്പോലുള്ള വിരമിച്ച താരങ്ങളെ ഇപ്പോഴും ആശ്രയിക്കേണ്ട ഗതികേട്, പുതിയ പ്രതിഭകളെ വളര്‍ത്തുന്നതില്‍ പരാജയം വ്യക്തമാക്കുന്നു.

എഐഎഫ്എഫിന്റെ ഭരണത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍, അഴിമതി ആരോപണങ്ങള്‍, ദീര്‍ഘകാല വിഷന്റെ അഭാവം എന്നിവയും ഇന്ത്യന്‍ ഫുട്‌ബോളിനെ പിറകോട്ട് വലിക്കുന്നു. യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്തുന്നതിന് സ്ഥിരമായ സംവിധാനമില്ല. സന്ദേശ് ജിങ്കാന്‍ പോലുള്ള മുതിര്‍ന്ന താരങ്ങള്‍ പരിക്കിന് ശേഷം തിരിച്ചെത്തിയിട്ടും മികവ് കാട്ടാന്‍ കഴിയാത്തത്, പുതിയ കളിക്കാരെ വളര്‍ത്തുന്നതിലെ പരാജയത്തിന്റെ സൂചനയാണ്.

1950-ല്‍ ഇന്ത്യ ഫിഫ ലോകകപ്പിന് യോഗ്യത നേടിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പിന്മാറി. 1951, 1962 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും 1964 ഏഷ്യന്‍ കപ്പില്‍ രണ്ടാം സ്ഥാനവും നേടിയെങ്കിലും, പിന്നീട് ആഗോള മത്സരക്ഷമത നഷ്ടപ്പെട്ടു.

ഏഷ്യന്‍ കപ്പ്, സാഫ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ ഇന്ത്യ പങ്കെടുക്കുന്നുണ്ടെങ്കിലും, ശക്തരായ ടീമുകള്‍ക്കെതിരെ വിജയിക്കാന്‍ കഴിയുന്നില്ല. 2024-ല്‍ മലേഷ്യ, വിയറ്റ്‌നാം, എന്നിവര്‍ക്കെതിരെ സമനില നേടിയത് പോലും ടീമിന്റെ നിലവാരമില്ലായ്മയായാണ് വിലയിരുത്തപ്പെട്ടത്.

സ്‌കൂളുകളിലും ഗ്രാമീണ മേഖലകളിലും ഫുട്‌ബോള്‍ അക്കാദമികള്‍ സ്ഥാപിക്കുക. യൂറോപ്യന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ച് കുട്ടികളെ പരിശീലിപ്പിക്കാനുള്ള പദ്ധതി, തുടങ്ങിയവ നടപ്പാക്കണം.

വിദേശ പരിശീലകരെയും ആധുനിക കോച്ചിങ് രീതികളെയും ഉള്‍പ്പെടുത്തി ടീമിന്റെ തന്ത്രപരമായ മികവ് വര്‍ധിപ്പിക്കുകയാണ് നിലവാരമുയര്‍ത്താനുള്ള മറ്റൊരു മാര്‍ഗം. ഭരണത്തില്‍ സുതാര്യത ഉറപ്പാക്കുക, രാഷ്ട്രീയ ഇടപെടലുകള്‍ കുറയ്ക്കുക, ദീര്‍ഘകാല റോഡ്മാപ് തയ്യാറാക്കുക തുടങ്ങിയവും ദേശീയ ടീമിന്റെ തിരിച്ചുവരവ് അത്യാവശ്യമാണ്.

Tags