പുരുഷന്റെ ചതിക്കും വഞ്ചനക്കും നീയൊരു മറുപടി ആകുക, സജ്‌ന ഇനി ആഘോഷിക്കട്ടെ ; കണ്ണുകളെ ഈറനണിയിപ്പിക്കുന്ന അനുഭവം പങ്കുവച്ച് അഡ്വ. വിമല ബിനു

Be the answer to the man's deceit and betrayal, let Sajna celebrate; Adv. Wimala Binu shares a tearful experience

അവളുടെ വീണയിലെ അവസാന കമ്പികള്‍ എല്ലാം അതിമനോഹരശബ്ദമായി മാറുമെന്നും അത് വേദനയുടെ നോവുകളെ അതിമനോഹരമാക്കി മാറ്റുമെന്നും പറഞ്ഞുവച്ചപ്പോള്‍ എന്തോ ഒരു വലിയ സുകൃതം അവളോട് ചെയ്തത് പോലെ എനിക്ക് തോന്നി. ഇനിയും കൈവിരല്‍ പാടുകളില്‍ സംഗീതം ഉണരുമെന്നും അവളുടെ ശബ്ദം അതിമനോഹരവിരുന്നായി അനേകര്‍ക്കു നല്കപ്പെടാന്‍ ഞാന്‍ കൂടി കാരണമാകും എന്നും അറിഞ്ഞപ്പോള്‍, പുരുഷന്റെ ചതിക്കും വഞ്ചനക്കും നീയൊരു മറുപടി ആകുക എന്നും പറഞ്ഞു വച്ചു ഞാന്‍. അഭിഭാഷക എന്നനിലയില്‍ ഒരുപാട് പേരുടെ അനുഭവങ്ങള്‍ ചുട്ടുപൊള്ളിക്കാറുണ്ടെങ്കിലും സജ്ന എന്തോ എന്നെ കരയിപ്പിച്ചു കളഞ്ഞു.   

 തന്റെ അഭിഭാഷക ജീവിതത്തിൽ മുന്നിൽ വന്ന ചുട്ടുപൊള്ളുന്ന പല കഥകളും പ്രമുഖ ഹൈക്കോടതി അഭിഭാഷക വിമല ബിനു പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അഡ്വ. വിമല ബിനു പങ്കുവച്ച പുരുഷന്റെ ചതിക്കും വഞ്ചനക്കും ഇരയായ ഒരു യുവതിയുടെ ജീവിതാനുഭവമാണ് ചർച്ചയാകുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം 

ചതിക്ക് ഒരു രൂപമേയുള്ളു ഭാവവും, കൊല ചോരയുടെ ഗന്ധം. അതു ഒരു പെണ്ണിനെ മരണത്തിലേക്കു നയിക്കുന്നുവെങ്കില്‍ അതിനു മറ്റൊരര്‍ഥമില്ല. നിസഹായയായ അവള്‍ കരഞ്ഞു ചോദിച്ചിട്ടും, കണ്ണീരോഴുക്കിയിട്ടും ആയാള്‍ മനസ്സിലാക്കിയില്ല എങ്കില്‍ അതൊരു കൊല ചതിയായിരുന്നു.

ഇറ്റ് കരുണ നിനക്കില്ലേ എന്ന് മരണത്തിന്റ മുഖത്തേക്ക് നോക്കി അവള്‍ യാചിച്ചു. എന്നാല്‍, ആ മുഖഭാവങ്ങള്‍ അവളോട് പറഞ്ഞത് നിനക്ക് തെറ്റിപോയി ഇവിടെ മനുഷ്യത്വം ശേഷിക്കുന്നില്ല എന്നാണ്. ചതി അതിന്റെ മുഴുവന്‍ ശക്തിയോടെയും അവളെ പ്രഹരിച്ചപ്പോള്‍ അവളുടെ മാറിലെ ഇറ്റ് പാലിനായി കുഞ്ഞ് ആര്‍ത്തലക്കുന്നുണ്ടായിരുന്നു. എന്നാല്‍, ചതിച്ചയാള്‍ അവളോട് വീണ്ടും പറഞ്ഞു. നിനക്ക് തെറ്റി പോയി നിന്റെ മരണം പോലും എന്നെ മനുഷ്യനാക്കുന്നില്ല എന്ന്.

ചിലപ്പോള്‍ ഒക്കെ പുരുഷന്‍മാര്‍ അങ്ങനെയാണ്. അവര്‍ സ്ത്രീകളുടെ ചോരയും നീരും ഊറ്റികുടിച്ച് അതിനിര്‍വികാരതയോടെ നടന്നു നീങ്ങും. അവളെ ചതിച്ചതില്‍ മനസാക്ഷി ലേശം പോലും ശേഷിപ്പിക്കാതെ. കടലിലെ തിരകള്‍ പോലെ മനസ്സ് പ്രക്ഷോഭത്തിലാവുമ്പോഴും പ്രണയിച്ച ആളെ തിരിച്ചു ചതിക്കാനറിയാതെ അവള്‍ നൊമ്പരങ്ങള്‍ പറഞ്ഞു തീര്‍ക്കും. കാറ്റിനും മഴക്കും തീര്‍ക്കാവുന്ന സങ്കടങ്ങമേ അവള്‍ക്കു ഉള്ളുവെന്ന് ചുറ്റുപാടുകള്‍ അവളോട് പറയുന്നുണ്ട്. ഒരുനല്ല ഒരു മണിക്കൂറില്‍ ഷവര്‍ തുറന്നു വിട്ടു ഒന്ന് കുളിച്ചു തീര്‍ക്കാവുന്ന വേദനകളേയുള്ളു എന്ന് അവള്‍ അവളോട് തന്നെ പറഞ്ഞു.

പഴയ കാലമല്ലല്ലോ ബ്രേക്ക് അപ് പാര്‍ട്ടികളുടെ കാലമാണ്. ഈ മോചനം ആസ്വദിച്ചു മുന്നേറേണ്ടതാണ്. കനത്ത മഴക്കും ചെറു ചായക്കും പകരമല്ല കണ്ട കിനാവുകള്‍ ഒന്നും. സജ്ന കഥ പറയുമ്പോള്‍ ഒരു പ്രണയകാലചതിയുടെ പൊരുള്‍ പറയുകയായിരുന്നു അവള്‍. അവളെ കണ്ടെത്താന്‍ അവളെ അനുവദിക്കണം എന്നാണ് ഞാന്‍ മെഷിമ യോട് പറഞ്ഞത്.

Tags