അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ മൈനര്‍ക്ക് ചൂഷണം, പിതാവിനെപ്പോലെ ചേര്‍ത്തുനിര്‍ത്തി ഹൈക്കോടതിയുടെ ഇടപെടല്‍
കൊച്ചി: അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ മൈനറെ ചൂഷണം ചെയ്‌തെന്ന പരാതിയില്‍ കാവലായി ഹൈക്കോടതി. കുട്ടിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയും കുട്ടിക്ക് നീതി വാങ്ങിക്കൊടുക്കുകയും ചെയ്തു. സ്വയം പരിപാലിക്കാന്‍ കഴിയാത്ത ആളുകള്‍ക്ക് നിയമപരമായ രക്ഷാധികാരിയായി പ്രവര്‍ത്തിക്കാനുള്ള പാരന്‍സ് പാട്രിയേ അധികാരം ഉപയോഗിച്ചാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്. ഒരു പിതാവിന്റെ കരുതലോടെയുമാണ് കേസ് പരിഗണിച്ച സി. എസ്. ഡയസ് കേസിലുടനീളം ഇടപ്പെട്ടതെന്നും അഡ്വ. വിമല ബിനു പറയുന്നു.
അഡ്വ. വിമല ബിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
നീതി ജലം പോലെ ഒഴുകട്ടെ... ന്യായവിധി വറ്റാത്ത നീരുറവ പോലെയും...
The subject...അങ്ങനെയാണ് കേസില്‍ മൈനര്‍ ആയ കുട്ടി അറിയപ്പെടുക. മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ച് മൈനര്‍ ആയ കുഞ്ഞിന്റെ ബൈപ്പോളാര്‍ ഡിസോര്‍ഡര്‍നുള്ള ചികിത്സയും കുട്ടിയെ ചൂഷണം ചെയ്യുന്നവരില്‍ നിന്നുള്ള സംരക്ഷണവും ആവശ്യപ്പെട്ടാണ്. യുഎസ് സിറ്റിസണ്‍ഷിപ്പ് ഉള്ള ഇന്ത്യന്‍ റസിഡന്റ് കുട്ടിക്ക് നിയമസഹായം നല്‍കാനും മാതാപിതാക്കളില്‍ നിന്ന് സംരക്ഷണം നല്‍കാനും എന്നുള്ള വ്യാജേന കൂടെ കൂടിയ ആളുകള്‍ കുട്ടിയെ ചൂഷണം ചെയ്യുകയും പല സോഴ്‌സുകളില്‍ നിന്നും കുഞ്ഞിന് പണം ലഭിക്കുന്നു എന്നും കുട്ടി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത ഉണ്ടെന്നും എന്നാല് കുടുംബത്തിന് അനാവശ്യ പ്രശ്‌ന ത്തിന് പോവാതെ കുട്ടിയെ ചികിത്സിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ആയിരുന്നു മാതാപിതാക്കളുടെ പരാതി.
ഹൈക്കോടതിയുടെ 'parents patrea' അധികാരം അതി മനോഹരമായി ഉപയോഗിച്ച ദിവസങ്ങളായിരുന്നു പിന്നീട് ഉണ്ടായത്..... .. ഹൈക്കോടതി ഈ വിഷയത്തില്‍ അമിക്കസ് ക്യൂറിയെ നിയമിക്കുകയും അമിക്കസ് ക്യൂറി കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പഠിച്ച് വിശദമായി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
ജസ്റ്റിസ്. സി. എസ്. ഡയസ് സാറിന്റെ ബെഞ്ച് ആണ് കേസ് പരിഗണിച്ചതും കേസില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തത്. മൈനര്‍ ആയ കുട്ടിക്ക് എതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു എന്നാരോപിച്ച് മാതാപിതാക്കള്‍ക്ക് എതിരെ യുഎസ് കോണ്‍സുലേറ്റില്‍ പരാതി കൊടുക്കുക വരെ ചെയ്തു. കേസിന്റെ ചില നിര്‍ണായക ഘട്ടങ്ങളില്‍ സബ്ജക്ട് നെ ദുരുപയോഗം ചെയ്ത് എന്ന് മാതാപിതാക്കള്‍ സംശയിച്ചിരുന്നവരുടെ പരാതികള്‍ ലഭിച്ച യുഎസ് കോണ്‍സുലേറ്റ് ജനറല്‍ ഹൈക്കോടതിയുടെ വാദങ്ങളില്‍ ഓണ്‍ലൈന്‍ ആയി ഹാജരവുകയും അവരുടെ ഇന്ത്യന്‍ അംബാസിഡറിനെ സബ്ജക്ട് നേ കാണുന്നതിനും മൊഴി എടുക്കുന്നതിനും, കോടതി നടപടികളില്‍ പങ്കെടുക്കുന്നതിനും അയക്കുകയും ചെയ്തു.
നീതി ന്യായ വ്യവസ്ഥയുടെ മുഴുവന്‍ സാധ്യതകളും ഉപയോഗിച്ച്, അതേ സമയം ഒരു പിതാവിന്റെ കരുതലോടെയുമാണ് ജസ്റ്റിസ്. ഡയസ് കേസിലുടനീളം ഇടപ്പെട്ടത് എന്ന് എനിക്ക് തോന്നി. ഹൈക്കോടതിയുടെ PARENTS PATREA' അധികാരം ഞാന്‍ എപ്പോളും ഒരുപാട് സ്‌നേഹത്തോടെയും വിശ്വാസത്തോടെയും ആശ്ലേഷിച്ചിട്ടുള്ള പദങ്ങളാണ്.
സ്വയം പരിപാലിക്കാന്‍ കഴിയാത്ത ആളുകള്‍ക്ക് നിയമപരമായ രക്ഷാധികാരിയായി പ്രവര്‍ത്തിക്കാനുള്ള അധികാരമാണ് 'parents patrea' അധികാരം. കേസിന്റെ ഒരു ഘട്ടത്തില്‍ കുഞ്ഞിന്റെ മാതാവിനും മെഡിക്കല്‍ ട്രീറ്റ്‌മെന്റ് നല്‍കേണ്ട സാഹചര്യമുണ്ടായി.
ഇന്ന് ആ കുടുംബം സന്തോഷത്തിലാണ്....... ..... മുറിവുകള്‍ ഉണങ്ങിത്തുടങ്ങി...... സമാധാനപരമായ, ശാന്തമായ അന്തരീക്ഷത്തിലേക്ക് ജീവിതങ്ങള്‍ നീങ്ങി തുടങ്ങി.......................................................... ചിലപ്പോഴൊക്കെ ദൈവത്തിന്റെ സമീപ്യമാണ് കോടതികള്‍............
..,...................................
*Society needs both justice and compassion, a head and a heart, if it is to be civilized*