വിവാഹമോചന കേസുമായി സമീപിച്ചത് സുന്ദരിയായ ഭാര്യ, രണ്ടു വര്‍ഷമായിട്ടും ലൈംഗികബന്ധമില്ല, യഥാര്‍ത്ഥ കഥ അറിഞ്ഞപ്പോള്‍ ഭര്‍ത്താവ് നിരപരാധി, ഒടുവില്‍ സംഭവിച്ചത്

google news
Adv vimala binu

കൊച്ചി: കേരളത്തില്‍ വിവാഹമോചന കേസുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. കെട്ടുറപ്പില്ലാത്ത കുടുംബന്ധങ്ങളാണ് ഇത്തരം കേസുകള്‍ വര്‍ധിക്കാന്‍ ഇടയാകുന്നതെന്ന് ഒരുവിഭാഗം പറയാറുണ്ട്. അതേസമയം, ഇതൊരു പുരോഗമന സമൂഹത്തിന്റെ ലക്ഷണമാണെന്നും എല്ലാം സഹിച്ചുകൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞുവരുന്നതാണ് ഇതിന് കാരണമെന്ന് മറ്റൊരുവിഭാഗവും പറയുന്നു.

വിവാഹമോചനത്തിന് പല കാരണങ്ങളുമായി അഭിഭാഷകരെ സമീപിക്കുന്നവരുണ്ട്. ചിലത് ഇരുവരും തമ്മിലുള്ള പരസ്പര ധാരണയോടെ തീരുമാനമാകുമ്പോള്‍ ചില കേസുകളില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരിഹാരമുണ്ടാവുക. വിവാഹമോചനത്തിന് എത്തിയശേഷം കൗണ്‍സിലിങ്ങിലൂടെ ഒന്നായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരുമുണ്ട്.

ഒട്ടേറെ വിവാഹമോചന കേസുകള്‍ കൈകാര്യം ചെയ്ത ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയായ അഡ്വ. വിമല ബിനു വ്യത്യസ്തമായ ഒരു വിവാഹമോചനത്തെക്കുറിച്ച് പറയുകയാണ്. വിവാഹംകഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും ലൈംഗികബന്ധത്തിലേര്‍പ്പെടാത്ത ഭര്‍ത്താവ് യുവതിക്കെതിരെ നല്‍കിയ വിവാഹമോചന കേസിനെക്കുറിച്ചാണ് വിമല ബിനു പറയുന്നത്.

നീത എന്റെ അടുത്ത് വന്നത് ഭര്‍ത്താവ് അയച്ച വിവാഹമോചനകേസിന്റെ ഫയലുമായാണ്. വളരെ സുന്ദരിയും ഏതു മനുഷ്യരെയും ആകര്‍ഷിക്കുവാന്‍ കഴിവുള്ള, ഒരു പെണ്‍കുട്ടി, ദൈവഭയത്തിനോ, സ്വഭാവഗുണങ്ങളെ കുറിച്ചോ ആര്‍ക്കും തര്‍ക്കിക്കാന്‍ ഇടയില്ലാത്ത വിധം മിടുക്കി.

നീത പറഞ്ഞു തുടങ്ങിയത് ഭര്‍ത്താവിനെ കുറ്റപ്പെടുത്തി തന്നെയാണ്. വിവാഹം കഴിഞ്ഞു 2 വര്‍ഷമായിട്ടും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ കഴിഞ്ഞിട്ടില്ല. പലതവണ കൗണ്‍സലിംഗിനും തെറാപ്പിക്കും പോയി.

കഥകളുടെ യഥാര്‍ത്ഥ ചുരുളഴിഞ്ഞപ്പോള്‍ നീതയുടെ ഭര്‍ത്താവ് എന്റെ മനസ്സില്‍ ആദ്യമുണ്ടായിരുന്ന വില്ലന്‍ പരിവേഷത്തില്‍ നിന്നും നായകസ്ഥാനത്തേക്ക് മാറി. കാരണം രണ്ടു വര്‍ഷം ലൈംഗികമായി ബന്ധപ്പെടുവാന്‍ കഴിയാതിരുന്നിട്ടും ഈ പെണ്‍കുട്ടിയെ ഉപേക്ഷിക്കാന്‍ ശ്രമിക്കാതെ വീണ്ടും അവള്‍ക്കു വേണ്ടി കാത്തിരിക്കുവാനും പ്രാര്‍ഥിക്കുവാനും അവളുമായി ധ്യാനകേന്ദ്രങ്ങള്‍ കയറിയിറങ്ങുവാനും ആ യുവാവ് കാണിച്ച മാനസിക പക്വത എന്നെ അത്ഭുതപ്പെടുത്തി.

രണ്ടു വര്‍ഷം നീണ്ട കാലയളവിലും ഇത്തരമൊരു പ്രശ്‌നം ചൂണ്ടികാണിക്കപ്പെട്ടപ്പോള്‍ നീതയുടെ മാതാപിതാക്കള്‍ പ്രാര്‍ത്ഥിക്കുവാനും ധ്യാനത്തിന് പോകുവാനും മാത്രമാണ് ആവശ്യപ്പെട്ടത് എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നതാണ്.

ഒരു സെക്‌സൊളജിസ്റ്റിന്റെ ഗൈഡന്‍സ്, അല്ലങ്കില്‍ ട്രീറ്റ്‌മെന്റിലൂടെ നീതക്ക് ഭര്‍ത്താവിനെ തിരിച്ചു കിട്ടിയേനെ. കാരണം അത്രയധികം അയാള്‍ നീതയെ സ്‌നേഹികുകയും അഡ്ജസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു എന്നത് നീതയുടെ കേസ് പഠിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ മനസിലാക്കി.

നീതക്ക് ഉണ്ടായിരുന്നത് സെക്‌സ്‌ഫോബിയ ആയിരുന്നു. ആയതു വിദഗ്ധപരിചരണം കൊണ്ടു കറക്റ്റ് ചെയ്യാമായിരുന്നു താനും. പക്ഷെ വേണ്ടവിധത്തില്‍ തിരുത്തലുകള്‍ വരുത്താന്‍ മാതാപിതാക്കള്‍ തയ്യാറാകാതിരുന്നത് അവരുടെ ജീവിതത്തെ പ്രശ്‌നങ്ങളിലേക്ക് നയിച്ചു.

രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിയാതെ പോയത് ഭര്‍ത്താവിന്റെ കുടുംബത്തില്‍ അറിഞ്ഞപ്പോളാണ് കാര്യങ്ങള്‍ വിവാഹമോചനത്തിലേക്കെത്തിയത്.

ചികില്‍സിച്ചു സുഖപ്പെടുത്താമായിരുന്ന ഒരു അവസ്ഥയില്‍ നിന്നും മാതാപിതാക്കളുടെ അറിവില്ലായ്മയും തെറ്റിധാരണയും മൂലം നല്ലൊരു ഭര്‍ത്താവിനെ, സ്‌നേഹിതനെ നീതക്ക് നഷ്ടമായി.

അഭിഭാഷകയായ എനിക്ക് പോലും പറഞ്ഞു തിരുത്തുവാനൊ, കോംപ്രമൈസിനു ശ്രമിക്കുവാനോ പറ്റാത്ത വിധത്തില്‍ കേസ് എത്തിയിരുന്നു. കണ്ടെസ്റ്റിംഗ് ഡിവോഴ്‌സ് ല്‍ നിന്നും ജോയിന്റ് ഡിവോഴ്‌സിലേക്ക് അവരെ നയിക്കുക എന്നൊരു എന്നൊരു മാര്‍ഗം മാത്രമേ എന്റെ മുമ്പിലുണ്ടായിരുന്നുള്ളു.

Adv. Vimala Binu, @ Bimala baby
3rd floor, Edassery building, Banerji road,
Ernakulam
9744534140

Adv Vimala Binu
Adv Vimala Binu

 

Tags