ഗാര്‍ഹിക പീഡനം, സ്വന്തം കേസില്‍ അഭിഭാഷകവസ്ത്രത്തില്‍ കോടതിയില്‍ ഹാജരായി അഭിഭാഷക, അനുവദിക്കരുതെന്ന് വാദിച്ച് അഡ്വ. വിമല ബിനു

adv vimala binu case at aluva magistrate court

കൊച്ചി: അഭിഭാഷക സ്വന്തം കേസില്‍ കോടതി വിചാരണയ്ക്കിടെ അഭിഭാഷകവസ്ത്രം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി അഡ്വക്കറ്റായ വിമല ബിനു. കുഞ്ഞിന്റെ ചെലവിനും ഗാര്‍ഹിക പീഡന നിയമപ്രകാരം ഉള്ള സുരക്ഷാ ഓര്‍ഡറിനും വേണ്ടിയാണ് എറണാകുളം ബാറില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന യുവതി ഭര്‍ത്താവിനും കുടുംബത്തിനും എതിരെ ഹര്‍ജി ഫയല്‍ ചെയ്തത്.

എന്നാല്‍ വിചാരണ വേളയില്‍ സ്വന്തം കേസില്‍ White collar bands epw Robes ലും എത്തിയ പരാതിക്കാരിയായ അഭിഭാഷകയോട് അഭിഭാഷക വസ്ത്രം മാറ്റണമെന്ന് എതിര്‍ഭാഗം അഭിഭാഷക കൂടിയായ അഡ്വ. വിമല ബിനു ആവശ്യപ്പെടുകയും ഒബ്ജക്ഷന്‍ നോട്ട് ചെയ്യുകയും ചെയ്തുവെങ്കിലും പരാതിക്കാരി വിചാരണ വേളയില്‍ അഭിഭാഷകര്‍ അണിയുന്ന കോട്ടിലും വൈറ്റ് കോളര്‍ ബാണ്ടിലും ഹാജരാവുകയും വിചാരണവേളയില്‍ അഭിഭാഷകര്‍ ഉപയോഗിക്കുന്ന desk ഉപയോഗിക്കുകയും ചെയ്തു.

ഇതിനെതിരെ എതിര്‍കക്ഷി ഭാഗം അഭിഭാഷക വാദത്തിനായി സമയം ചോദിക്കുകയും, വിചാരണ പകുതി വച്ചു നിര്‍ത്തിവച്ചു വാദം കേള്‍ക്കുകയും ചെയ്തു. ഒരു അഡ്വക്കേറ്റ് സ്വന്തം കേസില്‍ ഹാജരാവുമ്പോള്‍ അവര്‍ അഭിഭാഷക വസ്ത്രം ഉപയോഗിക്കാന്‍ പാടില്ല, എന്നത് കോടതികള്‍ കാലങ്ങളായി പിന്തുടരുന്ന Etiquette ആണ്. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ഒട്ടേറെ വിധികള്‍ ചൂണ്ടികാണിച്ച എതിര്‍ഭാഗം അഭിഭാഷക വിമല ബിനു ഇത്തരം പ്രാക്റ്റീസ് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും തന്റെ കക്ഷിക്കു നീതി നിഷേധിക്കപ്പെടുന്നതിനു അത് കാരണമാകുമെന്നും വാദിച്ചു.

Vimala Binu - Advocate - High Court Of Kerala

Practice എന്നാല്‍ മറ്റൊരാള്‍ക്ക് വേണ്ടി കോടതി മുമ്പാകെ ഹാജരാവുന്നതാണെന്നും സ്വന്തം കേസില്‍ ഒരാള്‍ അഭിഭാഷകനായല്ല ഒരു പരാതിക്കാരനായാണ് കോടതിയില്‍ ഹാജരാകുന്നതെന്നും ആയതിനാല്‍ തന്നെ അഭിഭാഷകസമൂഹത്തിനു മറ്റുള്ളവരുടെ കേസുകള്‍ വാദിക്കുമ്പോള്‍ (plead others cause) ലഭിക്കുന്ന അവകാശങ്ങള്‍ കോടതി മുമ്പാകെ ലഭിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് കോടതിയുടെ കൂടെ ഉത്തരവാദിത്തം ആണെന്നും അഡ്വ. വിമല ബിനു വാദിച്ചു.

ആലുവ മജിസ്‌ട്രേറ്റു കോടതിയില്‍ നടന്ന വിചാരണ നിര്‍ത്തിവെച്ച് എതിര്‍ഭാഗത്തിന് ഉചിതമായ പരാതി സമര്‍പ്പിക്കുന്നതിനായി കേസ് തുടര്‍നടപടികള്‍ക്കായി മാറ്റിവെച്ചു. കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയാണ് എതിര്‍കക്ഷികള്‍ക്കുവേണ്ടി ഹാജരായ അഡ്വ. വിമല ബിനു.

Tags