രാഷ്ട്രീയ പക പോക്കലിൻ്റെ ഭാഗമായി കെട്ടിച്ചമച്ച കേസ്, അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ പരിധിയിൽ നിന്നുകൊണ്ടുള്ള പ്രസ്താവനയെന്ന് അഡ്വ. വിമല ബിനു ; അഖില്‍ മാരാരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
എന്നാല് അഖിൽ ഒരു ഇന്ത്യൻ പൗരന് അനുവദിച്ച് തന്നിട്ടുള്ള തൻ്റെ അഭിപ്രായം സ്വാന്ത്രന്ത്യം വിനിയോഗിക്കുക മാത്രമാണ് ചെയ്തത് എന്നും ബഹുമാനപ്പെട്ട സുപ്രീം കോടതി എസ് ജി വോംബാത്ക്കറെ കേസിൽ റദ്ദാക്കിയ 124 എ ഐപിസി യുടെ മറ്റൊരു രൂപം മാത്രമാണ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 154 എന്നും അഖിൽ മാരാർക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഡ്വ വിമല ബിനു വാദിച്ചു.
എറണാകുളം : രാജ്യദ്രോഹ കേസിൽ സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർക്ക് അറസ്റ്റിൽ നിന്നും സംരക്ഷണം നൽകി ഹൈക്കോടതി. ഈ മാസം 11ാം തീയതി രാത്രി 9 മണിയോടെ രാജ്യദ്രോഹപരമായ പരാമർശങ്ങൾ അടങ്ങുന്ന ഫേസ്ബുക്ക് ലൈവ് അഖിൽ മാരാർ തൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പറഞ്ഞു എന്നാരോപിച്ചാണ് കൊട്ടാരക്കര പോലീസ് കൊട്ടാരക്കര ബിജെപി യുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 152 ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
tRootC1469263">മെയ് 10 ന് അഖിൽ മാരാർ തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം സംബന്ധിച്ച് ഇന്ദിരാ ഗാന്ധിയുടെയും നരേന്ദ്രമോദിയുടെ നയതന്ത്ര ഇടപെടലുകൾ സംബന്ധിച്ച് താരതമ്യപ്പെടുത്തി ഫേസ്ബുക്ക് ലൈവ് പബ്ലിഷ് ചെയ്തിരുന്നു. ഇതിനെ പരിഹസിച്ച് ജനം ടിവി അവതാരകൻ അനിൽ കെ നമ്പ്യാർ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായാണ് അഖിൽ 11 ആം തീയതി ഫേസ്ബുക്ക് ലൈവിൽ പ്രസിദ്ധീകരിച്ചത്. അഖിലിൻ്റെ പ്രസ്താവനകളെ വളച്ചൊടിച്ച് സർക്കാരിനെതിരെ വൈരാഗ്യവും വിദ്വേഷവും തോന്നിക്കുന്ന ലൈവ് ആണ് അഖിൽ പറഞ്ഞത് എന്നാരോപിച്ചാണ് ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അഖിലിനെതിരെ പരാതി സമർപ്പിച്ചത്.
എന്നാല് അഖിൽ ഒരു ഇന്ത്യൻ പൗരന് അനുവദിച്ച് തന്നിട്ടുള്ള തൻ്റെ അഭിപ്രായം സ്വാന്ത്രന്ത്യം വിനിയോഗിക്കുക മാത്രമാണ് ചെയ്തത് എന്നും ബഹുമാനപ്പെട്ട സുപ്രീം കോടതി എസ് ജി വോംബാത്ക്കറെ (SG Vombathkere VS Union of India) കേസിൽ റദ്ദാക്കിയ 124 എ ഐപിസി യുടെ മറ്റൊരു രൂപം മാത്രമാണ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 154 എന്നും അഖിൽ മാരാർക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഡ്വ വിമല ബിനു വാദിച്ചു.

കൂടാതെ രാജ്യത്തിൻ്റെ ഐക്യത്തിൻ്റെയും അഖണ്ഡതയും വിരുദ്ധമായി ഒന്നും തന്നെ അഖിലിൻ്റെ ഫേസ്ബുക്ക് ലൈവിൽ ഉണ്ടായിരുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര നീക്കങ്ങളെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നയതന്ത്ര മികവിനെ വെച്ച് താരതമ്യം ചെയ്തതിനെ തുടർന്നുള്ള രാഷ്ട്രീയ പക പോക്കലിൻ്റെ ഭാഗമായി കെട്ടിച്ചമച്ച കേസ് മാത്രമാണിതെന്നും അഡ്വ വിമല ബിനു കൂട്ടിച്ചേർത്തു. ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ പരിധിയിൽ നിന്ന് കൊണ്ടാണ് അഖിലിൻ്റെ പ്രസ്താവന എന്ന് നിരീക്ഷിച്ച കോടതി അറസ്റ്റിൽ നിന്ന് അഖിൽ മാരാർക്ക് ഇടക്കാല സംരക്ഷണം നൽകി ഉത്തരവ് നൽകി. അഖിൽ മാരാർക്ക് വേണ്ടി ഹൈക്കോടതി അഭിഭാഷക അഡ്വ വിമല ബിനു ആണ് ഹാജരായത്.
.jpg)


