'പച്ച മുസ്ലീം നിറമായതുകൊണ്ടാണോ?', ഭാഗ്യക്കുറി ചിഹ്നത്തെ വര്‍ഗീയചുവയോടെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

lottery logo

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറികള്‍ക്കുള്ള ഭാഗ്യചിഹ്നത്തെ അവതരിപ്പിച്ചതിന് പിന്നാലെ പരിഹാസവുമായി അഡ്വ. ജയശങ്കര്‍. കഴിഞ്ഞദിവസമാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ലോഗോ പ്രകാശനം ചെയ്തത്. പുല്‍ച്ചാടിയെന്ന പച്ചക്കുതിരയെയാണ് ഭാഗ്യചിഹ്നമായി തെരഞ്ഞെടുത്തത്.

tRootC1469263">

ഭാഗ്യക്കുറിയുടെ പുതിയ ലോഗോയെ പതിവുരീതിയില്‍ ജയശങ്കര്‍ കണക്കിന് പരിഹസിച്ചു. ഭാഗ്യക്കുറിക്കു ഭാഗ്യചിഹ്നം- അതും ചുവന്ന കുതിരയല്ല, പച്ച ക്കുതിര.
താടിയും സഞ്ചിയും നീളമുള്ള ജൂബയും ഡോക്ടറേറ്റും ഇല്ലെങ്കിലും തോമസ് ഐസക്കിനേക്കാള്‍ വലിയ ബുദ്ധിജീവിയാണെന്ന് ബാലഗോപാല്‍ തെളിയിച്ചു. ബാലേട്ടന്റെ ഭരണത്തില്‍ കീഴില്‍ ഭാഗ്യക്കച്ചവടം പച്ച പിടിക്കും, ഖജനാവ് നിറഞ്ഞു കവിയും. പച്ച സലാം, ധീര സഖാവേ! എന്നാണ് ജയശങ്കറിന്റെ കുറിപ്പ്.

പച്ച മുസ്ലീങ്ങളുടെ നിറമാണെന്ന രീതിയിലാണ് ജയശങ്കര്‍ ഇതിനെ പരിഹസിച്ചതെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. കടുത്ത വര്‍ഗീയമാണ് ജയശങ്കര്‍ പറഞ്ഞതെന്നും സംഘപരിവാറുകാരുടെ ഇഷ്ടക്കാരനാണ് ജയശങ്കറെന്നും ഇടതുപ്രൊഫൈലുകള്‍ തിരിച്ചടിച്ചു. സിപിഐയുടെ അഭിഭാഷക വിഭാഗം നേതാവായിരുന്ന ജയശങ്കര്‍ തരംകിട്ടുമ്പോഴെല്ലാം സിപിഎമ്മിനേയും നേതാക്കളേയും പരിഹസിക്കുന്നത് പതിവാണ്.

സിപിഎമ്മിനെ പരിഹസിക്കുമ്പോഴെല്ലാം ജയശങ്കറിന് പിന്തുണയുമായെത്തിയ മുസ്ലീം സംഘടനാ പ്രവര്‍ത്തകര്‍ക്ക് ഇത് കിട്ടേണ്ടതാണെന്നാണ് ജയശങ്കറിന്റെ ഫേസ്ബുക്കില്‍ ഒരാള്‍ പ്രതികരിച്ചത്. ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യമാകാറുള്ള ജയശങ്കര്‍ ജാതിവെറിയനും വര്‍ഗീയവാദിയുമാണെന്നും സംഘപരിവാറിനോട് ചേര്‍ന്നുപോകുന്നയാളാണെന്നും നേരത്തെതന്നെ വിമര്‍ശനമുണ്ട്.

മുന്നണിയേയും പാര്‍ട്ടിയേയും ചാനലുകളിലൂടെ നിരന്തരം അധിക്ഷേപിച്ചത് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ ജയശങ്കറിനെ സിപിഐ ഒഴിവാക്കാന്‍ തീരുമാനിക്കുകയും പിന്നീട് അന്വേഷണം നടത്തി തിരിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, കടുത്ത പ്രതിപക്ഷ അനുകൂലിപോലും ചെയ്യാത്ത രീതിയില്‍ സിപിഎമ്മിനേയും നേതാക്കളേയും ഭരണത്തേയുമെല്ലാം ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് ജയശങ്കര്‍ തുടരുകയാണ്.

Tags