അദാനി മുടക്കിയത് 2500 കോടി രൂപ, പാതി ഷെയര്‍ വില്‍ക്കുമ്പോഴേക്കും കിട്ടിയത് 13,000 കോടി രൂപ, കുത്തക കമ്പനി കേരളത്തെ പറ്റിച്ചോ, പതിറ്റാണ്ടുകളോളം കേരളത്തിന് ഒന്നും ലഭിക്കില്ല
അദാനി ആദ്യ ഘട്ടത്തില്‍ മുടക്കിയത് ഏകദേശം 2500 കോടി രൂപയാണ്. കേരള സര്‍ക്കാര്‍ 5600 കോടിയോളം രൂപയും മുടക്കി. എന്നാലിപ്പോള്‍ നിര്‍മാണം പൂര്‍ത്തിയാകും മുന്‍പ് പാതി ഓഹരി വിറ്റപ്പോള്‍ അദാനിക്ക് കിട്ടുന്നത് 13,000 കോടി രൂപ.
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഇപ്പോള്‍ വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുന്നു. തുറമുഖ നിര്‍മാണ കമ്പനിയായ അദാനി ഗ്രൂപ്പ് തങ്ങളുടെ കൈയ്യിലുള്ള ഷെയറുകള്‍ വിറ്റ് അഞ്ചിരട്ടിയോളം ലാഭം നേടാനുള്ള നീക്കത്തിലാണ്.
അദാനി ആദ്യ ഘട്ടത്തില്‍ മുടക്കിയത് ഏകദേശം 2500 കോടി രൂപയാണ്. കേരള സര്‍ക്കാര്‍ 5600 കോടിയോളം രൂപയും മുടക്കി. എന്നാലിപ്പോള്‍ നിര്‍മാണം പൂര്‍ത്തിയാകും മുന്‍പ് പാതി ഓഹരി വിറ്റപ്പോള്‍ അദാനിക്ക് കിട്ടുന്നത് 13,000 കോടി രൂപ.
പൊതു-സ്വകാര്യ പങ്കാളിത്തം മോഡലില്‍ ആണ് വിഴിഞ്ഞം നിര്‍മ്മാണം. കേരള സര്‍ക്കാര്‍ വലിയ തുക മുടക്കി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി. അദാനി കമ്പനി പ്രവര്‍ത്തനം ഏറ്റെടുത്തു. ഇപ്പോള്‍ ആ കമ്പനിയിലെ 49% ഓഹരി സ്വിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി (MSC) യുടെ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് (TiL) ഏറ്റെടുക്കുന്നു. കേരള സര്‍ക്കാരിനോട് പോലും മുന്‍കൂര്‍ അനുമതി ചോദിക്കാതെയാണ് ഇത്തരമൊരു നീക്കം. ഇത് കരാര്‍ ലംഘനം കൂടിയാണ്
പ്രതിപക്ഷ നേതാക്കള്‍ ഇത് കുത്തക കമ്പനികളുമായുള്ള സര്‍ക്കാരിന്റെ ഡീല്‍ ആണെന്ന് ആരോപിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ഷിപ്പിങ് കമ്പനിയും അദാനിയും ഒരുമിച്ചാല്‍ വിഴിഞ്ഞത്ത് സര്‍ക്കാര്‍ നോക്കുകുത്തിയാകും.
40 വര്‍ഷത്തെ കരാര്‍ ആണ് അദാനിയുമായുള്ളത്. അതുവരെ അദാനി ഗ്രൂപ്പ് തുറമുഖം പ്രവര്‍ത്തിപ്പിക്കും. കേരള സര്‍ക്കാരിന് ലഭിക്കുന്നത് റോയല്‍റ്റി, ടാക്‌സ് എന്നിവ മാത്രം. പതിറ്റാണ്ടുകളോളം കേരളത്തിന് ഗണ്യമായ വരുമാനം ലഭിക്കില്ല. എന്നാല്‍, ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ സഹസ്രകോടികളുടെ ലാഭമുണ്ടാക്കുകയാണ് അദാനി.
വിഴിഞ്ഞം കേരളത്തിന്റെ ഭാവി തുറക്കുമെന്ന് പ്രത്യാശിച്ചവര്‍ക്ക് ഇപ്പോള്‍ സംശയം തോന്നുന്നത് സ്വാഭാവികം. അദാനി എംഎസ്സി ഡീല്‍ സുതാര്യമായി പരിശോധിക്കണം. കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി, കുത്തകകളെ തടയണം.
.jpg)

