അവസരം കിട്ടണമെങ്കില്‍ സ്തനത്തിന്റെ ഫോട്ടോ കാണിക്കാന്‍ പറയും, വയറിന്റെ സൗന്ദര്യവും അഴകളവുകളും നേരിട്ട് കാണണം


കൊച്ചി: സിനിമയില്‍ അവസരം കിട്ടാന്‍ പുരുഷന് ശരീരമെല്ലാം കാഴ്ചവെക്കേണ്ട അവസ്ഥയിലാണ് മലയാളത്തിലെ നടിമാരെന്ന് വെളിപ്പെടുത്തുകയാണ് നടി സോണിയ മല്‍ഹാര്‍. വിവിധ പോസുകളിലുള്ള ഫോട്ടോകള്‍ മാത്രം പോര. സ്തനത്തിന്റെ ചിത്രവും വയറിന്റെ സൗന്ദര്യവുമെല്ലാം നേരിട്ട് നോക്കി തൃപ്തിയായാല് മാത്രമേ അവസരം നല്‍കൂയെന്ന് അവര്‍ വെളിപ്പെടുത്തി.
വിവാഹിതയായ പ്രസവിച്ച പെണ്‍കുട്ടിയാണെങ്കില്‍ വയറില്‍ സ്ട്രെച്ച് മാര്‍ക്കുണ്ടോ എന്ന് അന്വേഷിക്കും. ബ്ലൗസ് അല്പം താഴ്ത്തിയിട്ട് സ്തനത്തിന്റെ പകുതി ഭാഗം വരെ ഫോട്ടോയില്‍ കാണിക്കാന്‍ പറയും. ശരീരപ്രദര്‍ശനം പരമാവധി നടത്തിയാല്‍ മാത്രമേ യുവ നടിമാര്‍ക്ക് അവസരങ്ങള്‍ ലഭിക്കൂ എന്ന അവസ്ഥയാണെന്ന് അടിവരയിടുകയാണ് സോണിയയുടെ വെളിപ്പെടുത്തല്‍.

സിനിമയെന്ന പേരില്‍ തട്ടിക്കൂട്ട് എടുക്കുന്നവരാണ് പീഡനത്തിന് പിന്നിലെ പ്രധാനികളെന്നാണ് സോണിയ പറയുന്നത്. കാസ്റ്റിങ് കോള്‍ ആയി കുറേ പെണ്‍കുട്ടികളെ വിളിക്കുക, അഭിനയിപ്പിക്കുക, ഫോട്ടോഷൂട്ട് നടത്തുക. പിന്നെ കുറേ പേരെ വളക്കാന്‍ നോക്കും. ആരെങ്കിലും വീണാല്‍ അവരെ ഉപയോഗിക്കും. ഇത്തരത്തില്‍ പല തരത്തിലുള്ള ചൂഷണങ്ങളുമുണ്ടാകുന്നുണ്ട്. ഇത് അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ എല്ലാവരും ഇത്തരത്തില്‍ തുറന്നുപറച്ചിലുകള്‍ നടത്തുന്നത്. സിനിമ മേഖലയിലെ ഇത്തരം മോശം കാര്യങ്ങള്‍ ശുദ്ധീകരിച്ച് വളര്‍ത്തിക്കൊണ്ടുവരണമെന്ന് സോണിയ പറയുന്നു.
സിനിമാ മേഖലയെ മൊത്തത്തില്‍ ആക്ഷേപിച്ച് ഒരുപാട് പേരുടെ ജോലി നഷ്ടപ്പെടുത്തരുത്. ഈ ഓണത്തിന് ഒരുപാട് നല്ല സിനിമകള്‍ റിലീസാകുന്നുണ്ട്. ഇവന്മാരുടെ സിനിമ കാണുന്നത് നിര്‍ത്തണമെന്ന് കുറേ പേര് സോഷ്യല്‍ മീഡിയയില്‍ എഴുതുന്നുണ്ട്. അങ്ങനെ ഒന്നും ചെയ്യരുത്. തിയേറ്ററില്‍ പോയി സിനിമ കാണുകതന്നെ വേണം. കുറ്റാരോപിതരായ ആളുകള്‍ക്കെതിരേയാണ് നടപടിയെടുക്കേണ്ടത്. അവരെയാണ് മാറ്റി നിര്‍ത്തേണ്ടത്. അതല്ലാതെ സിനിമാ വ്യവസായത്തെ തകര്‍ക്കരുത്. വൃത്തികേട് ചെയ്യുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. സംഘടനകള്‍ എല്ലാവരുംകൂടെ ചേര്‍ന്ന് അവരെ മാറ്റിനിര്‍ത്തണം. അങ്ങനെയാണെങ്കില്‍ നല്ല രീതിയില്‍ സിനിമ മുന്നോട്ടുപോകുമെന്നും സോണിയ വ്യക്തമാക്കുന്നു.