ഓരോ സിനിമയ്ക്കും കോടികളുടെ പ്രതിഫലം, ആഡംബര കാറുകള്‍, പൃഥ്വിരാജിന്റെ ആസ്തി അറിയുമോ?

prithviraj sukumaran
prithviraj sukumaran

കൊച്ചി: അഭിനയത്തിലൂടെയും നിര്‍മ്മാണത്തിലൂടെയും മലയാള ചലച്ചിത്രമേഖലയില്‍ മായാത്ത മുദ്ര പതിപ്പിച്ച മലയാളത്തിന്റെ യുവനടന്‍ പൃഥ്വിരാജ് സുകുമാരന്‍ ഒക്ടോബര്‍ 16ന് തന്റെ 41-ാം ജന്മദിനം ആഘോഷിച്ചു. 2002-ല്‍ 'നന്ദനം' എന്ന ചിത്രത്തിലെ അരങ്ങേറ്റത്തോടെയാണ് അദ്ദേഹത്തിന്റെ ചലച്ചിത്ര യാത്ര ആരംഭിച്ചത്, അതിനുശേഷം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലായി നൂറിലധികം സിനിമകളില്‍ തിളങ്ങി.

tRootC1469263">

2011-ല്‍, പൃഥ്വിരാജ് 'ഉറുമി' എന്ന ചിത്രത്തിലൂടെ ചലച്ചിത്ര നിര്‍മ്മാണത്തിലേക്ക് പ്രവേശിച്ചു. നിര്‍മ്മാതാവെന്ന നിലയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ്, മികച്ച നടനുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍, തമിഴ്നാട് സംസ്ഥാന അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 'നന്ദനം', 'ക്ലാസ്‌മേറ്റ്‌സ്', 'വാസ്തവം', 'അയാളും ഞാനും തമ്മില്‍', 'സെല്ലുലോയിഡ്', 'ഇന്ത്യന്‍ റുപ്പി', 'കാവ്യ തലൈവന്‍', 'ലൂസിഫര്‍' തുടങ്ങിയ സിനിമകളിലെ അവിസ്മരണീയമായ വേഷങ്ങളിലൂടെ പൃഥ്വി കൈയ്യടി നേടി.

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളെന്ന നിലയില്‍ പൃഥ്വിരാജ് തന്റെ പ്രശസ്തിക്കും സമ്പത്തിനും അനുയോജ്യമായ ഒരു ആഡംബര ജീവിതമാണ് നയിക്കുന്നത്. പൃഥ്വിയുടെ കുടുംബം കൊച്ചിയിലെ വിശാലമായ ആഡംബര ബംഗ്ലാവില്‍ താമസിക്കുന്നു. താരത്തിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഒന്നിലധികം സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്നതാണ്.

പതിറ്റാണ്ടുകള്‍ നീണ്ട കരിയര്‍ കൊണ്ട്, പൃഥ്വിരാജ് പ്രശസ്തി മാത്രമല്ല, ഗണ്യമായ സമ്പത്തും നേടിയിട്ടുണ്ട്. 2023-ലെ കണക്കനുസരിച്ച്, അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 6.5 ദശലക്ഷം ഡോളര്‍ അല്ലെങ്കില്‍ ഏകദേശം 54 കോടി രൂപയാണ്. കഠിനാധ്വാനത്തിലൂടെയാണ് പൃഥ്വി തന്റെ സിനിമാ കരിയറില്‍ ഉയര്‍ച്ച നേടിയതും വമ്പന്‍ തുക പ്രതിഫലം വാങ്ങുന്ന താരമായതും.

തന്റെ അടുത്ത ചിത്രമായ എംപുരാന്റെ ഷൂട്ടിംഗിന്റെ തിരക്കിലാണ് പൃഥ്വിരാജ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ 5 ന് ആരംഭിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ലൂസിഫറിന്റെ രണ്ടാംഭാഗമാണിത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍  മോഹന്‍ലാല്‍ ആണ് നായകന്‍. വിവേക് ഒബ്റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, സാനിയ ഇയപ്പന്‍, സായ് കുമാര്‍, ജോണ്‍ വിജയ്, സച്ചിന്‍ ഖേദേക്കര്‍, ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, ഫാസില്‍, സുരേഷ് ചന്ദ്ര മേനോന്‍, നൈല ഉഷ എന്നിവരുള്‍പ്പെടെ ശ്രദ്ധേയമായ ഒരു കൂട്ടം അഭിനേതാക്കളുണ്ട്. ചിത്രത്തിന്റെ സംഗീതം ദീപക് ദേവും ഛായാഗ്രഹണം സുജിത് വാസുദേവും നിര്‍വ്വഹിക്കുന്നു.

Tags