മദ്യപിച്ച് നടിയുടെ മുറിയില്‍ക്കയറി അശ്ലീലം പറയല്‍, അലന്‍സിയര്‍ ചില്ലറക്കാരനല്ല

alencier
alencier

കൊച്ചി: മികച്ച നടനെന്ന രീതിയില്‍ ആരാധകരുടെ കൈയ്യടി നേടുമ്പോഴും മലയാള ചലച്ചിത്ര മേഖലയില്‍ അടുത്തകാലത്ത് ഏറെ വിവാദത്തിലായ നടനാണ് അലന്‍സിയര്‍. വേറിട്ട രാഷ്ട്രീയ നിലപാടുകള്‍കൊണ്ടും അഭിനയമികവുകൊണ്ടും ആദ്യ കാലങ്ങളില്‍ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ നടന്‍ അശ്ലീല പരാമര്‍ശങ്ങളുമായാണ് പിന്നീട് വിവാദത്തിലായത്.

tRootC1469263">

പലതവണ നടനെതിരെ പല രീതിയിലുള്ള ആരോപണങ്ങളുണ്ടായിട്ടുണ്ട്. ആഭാസം എന്ന സിനിമയുടെ സെറ്റില്‍വെച്ച് മദ്യപിച്ച് സഹനടിയുടെ മുറിയില്‍ക്കയറി അശ്ലീലം പറയുകയും പ്രലോഭിക്കാന്‍ ശ്രമിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. നടി ദിവ്യ ഗോപിനാഥ് ഇതുസംബന്ധിച്ച് ഫേസ്ബുക്ക് ലൈവായി ആരോപണം ഉന്നയിക്കുകയായിരുന്നു. സംഭവം സ്ഥിരീകരിച്ച അലന്‍സിയര്‍ പിന്നീട് മാപ്പുപറഞ്ഞാണ് രക്ഷപ്പെട്ടത്.

പ്രലോഭനശ്രമങ്ങളുമായാണ് മദ്യപിച്ച അലന്‍സിയര്‍ എത്തിയതെന്നും മാറിലേക്ക് നോക്കി അശ്ലീലം പറഞ്ഞെന്നും ദിവ്യ പറയുന്നു. മറ്റ് പെണ്‍കുട്ടികളോടും ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയെന്ന് അറിഞ്ഞു. അതുകൊണ്ടാണ് പരാതി പറയാന്‍ തീരുമാനിച്ചത്. അമ്മയെന്ന സംഘടനയില്‍ വിശ്വാസമില്ലാത്തതിനാല്‍ ഡബ്ല്യുസിസിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ദിവ്യ അന്ന് പറയുകയുണ്ടായി.

കഥ കേള്‍ക്കാന്‍ വിളിച്ച സംവിധായകന്‍ വേണുവിന്റെ വീട്ടില്‍ മദ്യപിച്ച് ചെന്ന് അപമര്യാദയായി പെരുമാറിയതും വലിയ കോലാഹലത്തിനാണ് ഇടയാക്കിയത്. കാസര്‍കോട് ബസ്റ്റാന്‍ഡില്‍ മുണ്ടു മാത്രമുടുത്ത് എത്തി സംഘപരിവാറിനെതിരെ പ്രതിഷേധിച്ച അലന്‍സിയറേയും മലയാളികള്‍ മറക്കാനിടയില്ല.

അടുത്തിടെ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയും അലന്‍സിയര്‍ ശ്രദ്ധപിടിച്ചുപറ്റി. എന്നാല്‍, 2018ലും സമാനമായ രീതിയില്‍ അലന്‍സിയര്‍ പുരസ്‌കാര വേദിയില്‍ മോശം പെരുമാറ്റം നടത്തിയിരുന്നു.

2018 ല്‍ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വാങ്ങാനെത്തിയപ്പോള്‍ പ്രസംഗിച്ച് കൊണ്ടിരുന്ന മോഹന്‍ലാലിന് നേരെ കൈവിരല്‍ തോക്ക് പോലെയാക്കി വെടിയുതിര്‍ക്കുന്നത് പോലെയുള്ള ആക്ഷന്‍ കാണിച്ച് പ്രതിഷേധിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലുണ്ടായിരുന്നപ്പോഴാണ് സംഭവം. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സ്വഭാവ നടനുള്ള പുരസ്‌കാരം നല്‍കുന്നതെന്നും തനിക്ക് സ്വഭാവനടനുള്ള പുരസ്‌കാരം നല്‍കിയപ്പോള്‍ നായകന്മാരൊക്കെ ചെയ്യുന്നത് എന്തുവേഷമാണെന്നും അലന്‍സിയര്‍ ചോദിച്ചു.

പെണ്‍കരുത്തുള്ള പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നാണ് ഇത്തവണ പുരസ്‌കാര വേദിയില്‍ അലന്‍സിയര്‍ പറഞ്ഞത്. പുരുഷന്മാരെ സ്ത്രീകള്‍ കാണുന്നതിനാലാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നായിരുന്നു പിന്നീടുള്ള വിശദീകരണം.

Tags