ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും മരിച്ചു; അപകടം മകൻ്റെ പിറന്നാൾ ദിനത്തിൽ, കണ്ണൂർ മട്ടന്നൂരിനെ നടുക്കി ഇരട്ട മരണം

Father and son die after bus hits scooter; Accident on son's birthday, twin deaths rock Mattannur, Kannur


മട്ടന്നൂർ: മട്ടന്നൂർ - ഇരിട്ടി കെ എസ് ടി പി റോഡിൽ ഉളിയിൽ കൂരൻ മുക്കിൽ യുവാവ് പിതാവിനൊപ്പം ബസ് കയറി മരിച്ചത് പിറന്നാൾ ദിനത്തിൽ. ബുധനാഴ്ച്ച രാവിലെ 10.15 നാണ് അപകടം. മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദ് (52) മകൻ വൈഷ്ണവ് (25) എന്നിവരാണ് അതിദാരുണമായി മരിച്ചത്. വൈഷ്ണവിന്റെ ജന്മദിനത്തിലാണ് ഇരുവരേയും മരണം കവർന്നത്. 

കൂരൻ മുക്കിൽ രാവിലെ പത്തേ കാലിനാണ് അപകടമുണ്ടായത്. ഇരിട്ടിയിൽ നിന്ന് മട്ടന്നൂരിലേക്ക് പോകുകയായിരുന്ന ധനലക്ഷ്മി ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. വിനോദും മകൻ വൈഷ്ണവും നടപ്പാതയിലേക്ക് ഇരച്ചുകയറിയ ചക്രത്തിനടിയിൽപ്പെട്ടുപോയി.ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ബസിന്റെ മുന്നിലുണ്ടായിരുന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വലത്തേക്ക് വെട്ടിച്ചപ്പോൾ എതിർ ദിശയിൽ നിന്നു വന്ന സ്‌കൂട്ടറിൽ നിന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

 ബൈക്ക് യാത്രക്കാരനായ ഫിറോസിനും പരുക്കേറ്റു. ക്രെയിൻ ഉപയോഗിച്ച് ബസ് മാറ്റിയാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് നാട്ടുകാരു പൊലിസും ചേർന്ന് മാറ്റിയത്. ബസിൻ്റെ അമിത വേഗതയിൽ പ്രതിഷേധിച്ച് നാട്ടുകാരും പൊലിസും തമ്മിൽ വാക്തർക്കമുണ്ടായി. അപകടമുണ്ടായ ബസിലെ ജീവനക്കാർ ഓടി രക്ഷപെട്ടിരുന്നു വിനോദിൻ്റെയും വൈഷ്ണവിൻ്റെയും മൃതദേഹങ്ങൾ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നല്ല മഴയുള്ള സമയത്താണ് അപകടമുണ്ടായത്.

Tags