എന്ന് തീരും റോഡിലെ ഈ കുരുതി ?: കണ്ണൂർ - കൂത്തുപറമ്പ റോഡിലൂടെയുള്ള സ്വകാര്യ ബസിൻ്റെ മരണപ്പാച്ചിൽ സ്‌കൂട്ടർ യാത്രക്കാരൻ്റെ ജീവനെടുത്തു
കാടാച്ചിറ : കണ്ണൂർ - കൂത്തുപറമ്പ് റോഡിലൂടെയുള്ളസ്വകാര്യ ബസിൻ്റെ മരണപ്പാച്ചിൽ സ്‌കൂട്ടർ യാത്രക്കാരൻ്റെ ജീവനെടുത്തു. ബുധനാഴ്ച്ച രാവിലെ 7.10 ന് കൂത്തുപറമ്പിൽ നിന്നും കണ്ണുരിലേക്ക് പോവുകയായിരുന്ന നബിൽ ബസാണ് മുൻപിൽ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചത് ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ മാവിലായി മുണ്ടയോട് സ്വദേശി പി സരസൻ (54) തൽക്ഷണം മരണമടയുകയായിരുന്നു ആ ഡൂർ പാലം ഉൾപ്പെടെയുള്ള സ്‌റ്റോപ്പുകളിൽ നിർത്താതെയുള്ള സ്വകാര്യ ബസിൻ്റെ മരണപ്പാച്ചിലാണ് വിലയേറിയ ഒരു ജീവൻ നഷ്‌ടമാക്കിയത് കണ്ണൂരിലെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് സ്കൂട്ടർ യാത്രക്കാരനു അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ ബസ് സഞ്ചരിക്കുന്നതിൻ്റെ ക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കണ്ണൂർ - കൂത്തുപറമ്പ റോഡിൽ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ളവ അമിത വേഗതയിലാണ് സഞ്ചരിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. സ്‌കൂട്ടർ യാത്രക്കാരനെ പുറകിൽ നിന്നുമെത്തിയ സ്വകാര്യ ബസാണ് ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു തെറിച്ചു വീണതാണ് ജീവൻ നഷ്‌ടപ്പെടാൻ ഇടയാക്കിയത്. നിയന്ത്രണം വിട്ട ബസ് സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച വിളക്കുകാലും ഫുട് പാത്തിൻ്റെ ടൈൽസിട്ട ഭാഗവും തകർത്തു. രാവിലെയും വൈകിട്ടും വിദ്യാർത്ഥികളും സ്ത്രീകളും വയോധികരുമുൾപ്പെടെ നിരവധി പേർ ബസ് കയറാൻ കാത്തു നിൽക്കുന്ന സ്റ്റോപ്പാണ് ആഡൂർ പാലം.
കണ്ണൂർ - കുത്തുപറമ്പ റോഡിൽ ഇത്തരത്തിൽ നിരവധി സ്‌റ്റോപ്പുകളുണ്ട് എന്നാൽ ഇവിടെയൊന്നും നിർത്താതെയാണ് സ്വകാര്യ ബസുകൾ മത്സരയോട്ടം നടത്തുന്നത്. ഇതേ റൂട്ടിൽ വാഹനാപകടത്തിൽ മാസങ്ങൾക്ക് മുൻപ് പെരളശേരി യിൽ നിന്നും സ്കൂട്ടർ യാത്രക്കാരി മരിച്ചിരുന്നു ദേശീയ പാതയിൽ ഇരുചക്ര വാഹന യാത്രക്കാരായ രണ്ട് വ്‌ളോഗർമാർ കാറിടിച്ചു മരിച്ചതിൻ്റെ ഞെട്ടൽ മാറും മുൻപെ യാണ് മറ്റൊരു ദുരന്തം കൂടിയുണ്ടാകുന്നത്.
.jpg)

