തോൽവിയിലും താരമായി അബ്‌ദുൾ റഷീദ് : മിന്നും പ്രകടനത്തിലൂടെ ദേശീയ മാധ്യമങ്ങളിലും ശ്രദ്ധേയനായി

Abdul Rasheed as a star in defeat: He was noticed in the national media with his brilliant performance
സി. പി. എം പാർട്ടി ഗ്രാമങ്ങൾ ഉൾപ്പെടുന്ന എട്ടു ഗ്രാമ പഞ്ചായത്തുകളിൽ നിന്നും ഗണ്യമായവോട്ടു നേടാൻ അബ്‌ദുൾ റഷീദിന് കഴിഞ്ഞു. അഞ്ചാം റൗണ്ട് മുതൽ ആയിരത്തിലേറെ വോട്ടുകൾക്ക് മുന്നിട്ടു നിന്ന അബ്ദുൾ റഷീദ് മുഖ്യമന്ത്രിക്കെതിരെ ഒരു ഘട്ടത്തിൽ അട്ടിമറി വിജയം നേടുമെന്ന പ്രതീതിയുണ്ടാക്കി. കടമ്പൂർ , മുഴപ്പിലങ്ങാട് പഞ്ചായത്തുകളിൽ ബലാബലം നിന്നപ്പോൾ എ കെ ജിയുടെ നാടായ പെരളശേരി യാണ് പിണറായിയുടെ ലീഡ് വർദ്ധിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വീടുസ്ഥിതി ചെയ്യുന്ന വേങ്ങാട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടെ അതിശക്തമായ മത്സരമാണ് അബ്ദുൾ റഷീദ് കാഴ്ച്ചവെച്ചത്. 

കണ്ണൂർ : സി. പി എം ശക്തികേന്ദ്രമായധർമ്മടത്ത് തോൽവിയിലും താരമായത് യു ഡി എഫിൻ്റെയുവ സ്ഥാനാർത്ഥി അഡ്വ. വി പി അബ്ദുൾ റഷീദ്. കഴിഞ്ഞ തവണ 50,000 ത്തിൻ്റെ മുകളിൽ ഭൂരിപക്ഷം നേടിയ മുഖ്യമന്ത്രി പിണറായി വിജയനെ കേവലം 19,247 വോട്ടുകളിൽ ഒതുക്കാൻ അബ്ദുൾ റഷീദിൻ്റെ മിന്നും പ്രകടനത്തിന് കഴിഞ്ഞു. ഈ യുവ പോരാളിയുടെ പ്രകടനം ദേശീയ മാധ്യമങ്ങളിലും വലിയ വാർത്തയായി നിറഞ്ഞു നിന്നു.

സി. പി. എം പാർട്ടി ഗ്രാമങ്ങൾ ഉൾപ്പെടുന്ന എട്ടു ഗ്രാമ പഞ്ചായത്തുകളിൽ നിന്നും ഗണ്യമായവോട്ടു നേടാൻ അബ്‌ദുൾ റഷീദിന് കഴിഞ്ഞു. അഞ്ചാം റൗണ്ട് മുതൽ ആയിരത്തിലേറെ വോട്ടുകൾക്ക് മുന്നിട്ടു നിന്ന അബ്ദുൾ റഷീദ് മുഖ്യമന്ത്രിക്കെതിരെ ഒരു ഘട്ടത്തിൽ അട്ടിമറി വിജയം നേടുമെന്ന പ്രതീതിയുണ്ടാക്കി. കടമ്പൂർ , മുഴപ്പിലങ്ങാട് പഞ്ചായത്തുകളിൽ ബലാബലം നിന്നപ്പോൾ എ കെ ജിയുടെ നാടായ പെരളശേരിയാണ് പിണറായിയുടെ ലീഡ് വർദ്ധിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വീടുസ്ഥിതി ചെയ്യുന്ന വേങ്ങാട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടെ അതിശക്തമായ മത്സരമാണ് അബ്ദുൾ റഷീദ് കാഴ്ച്ചവെച്ചത്. 

Congress candidate V.P. Abdul Rasheed to contest against Chief Minister Pinarayi Vijayan in Dharmadam

2021ൽ തളിപറമ്പ് മണ്ഡലത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദനെതിരെ മത്സരിച്ചപ്പോഴും അബ്ദുൾ റഷീദ് ഇതിന് സമാനമായ മിന്നും പ്രകടനം കാഴ്ച്ചവെച്ചിരുന്നു 2021 ൽ എൽ ഡി എഫ് തരംഗത്തിലും പാർട്ടികോട്ടയായ തളിപറമ്പിൽ എം വിഗോവിന്ദൻ്റെ ഭൂരിപക്ഷം 22,689 വോട്ടുകളാക്കി ചുരുക്കാൻ അബ്ദുൾ റഷീദിൻ്റെ പോരാട്ടവീര്യത്തിന് കഴിഞ്ഞിരുന്നു ആ തെരഞ്ഞെടുപ്പിൽ 7.85 ശതമാനം യു.ഡി എഫ് അധിക വോട്ടു നേടിയപ്പോൾ 7.84 ശതമാനം വോട്ടു നഷ്ടം എൽ ഡി എഫിനുണ്ടായി. 

കെ സുധാകരൻ മത്സരിച്ച കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 165 ബൂത്തുകളിൽ 80 ലും യു ഡി എഫ് ലീഡ് നേടി 85 ൽ മാത്രമാണ് എൽ ഡി എഫിന് മുന്നേറാൻ കഴിഞ്ഞത് ഇത്തവണ അബ്‌ദുൾ റഷീദിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നുവെങ്കിലുംസി പി എം വിട്ടു വന്നടി കെ ഗോവിന്ദൻ യു.ഡി എഫ് സ്വതന്ത്രനായി മത്സരികുകയായിരുന്നു ഇതോടെയാണ് മുഖ്യമന്ത്രിപിണറായി വിജയനെതിരെ തങ്ങളുടെ വജ്രായുധമായ യുവ പോരാളിയെ ധർമ്മടത്ത് കളത്തിലിറക്കാൻ കോൺഗ്രസ് തീരുമാനിച്ചത് പാർട്ടി പ്രവർത്തകരിലും ജനങ്ങളിലും ആവേശമുയർത്തിയായിരുന്നു.

വിപി അബ്ദുൾ റഷീദിൻ്റെ പ്രചരണം കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവനാളുകളെയും വോട്ടിനായി സമീപിക്കുന്ന രീതിയാൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു കളം പിടിക്കാൻ റഷീദിന് കഴിഞ്ഞു കാടിളക്കിയ പ്രചരണമാണ് പകുതി ദിവസങ്ങളിൽ മണ്ഡലത്തിൽ സാന്നിദ്ധ്യമില്ലാതിരുന്ന  മുഖ്യമന്ത്രിക്കായി എൽ ഡി എഫ് നടത്തിയത് വിജയാരവമെന്ന പേരിൽ സ്വരലയയുടെ ബാനറിൽമമ്പറത്ത് ചലച്ചിത്ര താരങ്ങളും വേടനും ഉൾപ്പെടെ വൻ മെഗാ ഷോയും നടത്തി മുഖ്യമന്ത്രിയുടെ കട്ടൗട്ടുകളും ഹോൾഡിങ്ങും പോസ്റ്ററുകളും ബോർഡുകളും മണ്ഡലത്തിൽ നിറഞ്ഞു സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കളും പ്രചരണം കൊഴുപ്പിച്ചു.

 എന്നാൽ ഊതി വീർപ്പിച്ച ബലൂണിനെ സൂചികൊണ്ടു കുത്തി പൊട്ടിക്കുന്നതു പോലെ നിങ്ങളാണ് എൻ്റെ സ്‌റ്റാറുകൾ എനിക്ക് വേണ്ടി വരാൻ മറ്റാരുമില്ലെന്ന് പറഞ്ഞ് റഷീദ് ജനങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു. ആരെങ്കിലും എന്നോട് എന്തെങ്കിലും ചോദിച്ചാൽ വീട്ടിൽ പോയി ചോദിക്കാനല്ല അതിന് മറുപടി നിങ്ങളുടെ വീട്ടിൽ വന്നു പറയുമെന്ന മാസ് ഡയലോഗു കൊണ്ട് റഷീദ് ജൻസി വോട്ടർമാരുടെ കൈയ്യടി നേടി. ഇതോടെ റോഡ് ഷോകളിലും പൊതുയോഗങ്ങളിലും ആൾകൂട്ടം തടിച്ചു കൂടി. അപകടം മണത്തതിനെ തുടർന്നാണ് ജില്ലയ്ക്ക് പുറത്ത് പ്രചരണം നടത്തിയ മുഖ്യമന്ത്രി മണ്ഡലത്തിൽ ക്യാംപ് ചെയ്തത്. 

ധർമ്മടം മണ്ഡലത്തിലെ പൊതുവാച്ചേരിക്കാരനാണ് അബ്‌ദുൾ റഷീദ് കോൺഗ്രസുകാരനായ പിതാവിൻ്റെ പാതയിലൂടെയാണ് അബ്ദുൾ റഷീദ് ജവഹർ ബാലജന വേദിയിലെത്തിയത് പിന്നീട് കെ എസ് യു യൂത്ത്കോൺഗ്രസ് സംഘടനകളിൽ പ്രവർത്തിച്ചു യുത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ഏറ്റവും പ്രായം കുറഞ്ഞ കെ പി സി സി അംഗവുമായി. പാലയാട് ലീഗൽ സ്‌റ്റഡീസിലാണ് നിയമപഠനം വധഭീഷണിയുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഒരു വർഷക്കാലം പൊലീസ് സുരക്ഷയിലായിരുന്നു പഠനം. 

രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ സ്ഥിര അംഗമായി പങ്കെടുത്തു കണ്ണൂർ നഗരസഭാ മുൻചെയർപേഴ്സനും വനിതാലീഗ് നേതാവുമായ റോഷ്നി ഖാലിദിൻ്റെ മകളെയാണ് വിവാഹം ചെയ്തത്. രണ്ടു കുട്ടികളുണ്ട്. കെ.സുധാകരന് ശേഷം കണ്ണൂരിലെ സി പി എം കോട്ടകളിൽ വിള്ളലുണ്ടാക്കാൻ ശേഷിയുള്ള യുവനേതാവായി അബ്ദുൾ റഷീദ് മാറി കഴിഞ്ഞു. വരുന്നതെരഞ്ഞെടുപ്പുകളിൽ കേരളത്തിലെ ഏതു മണ്ഡലത്തിലും സ്ഥാനാർത്ഥിയാക്കാൻ ശേഷിയുള്ള യുവനേതാവായി വി പി അബ്ദുൾ റഷീദ് മാറിയിട്ടുണ്ട്. രണ്ടാം വട്ടവും പരാജയം രുചിച്ചുവെങ്കിലും ശോഭനമാണ് അബ്ദുൾ റഷീദിൻ്റെ രാഷ്ട്രീയ ഭാവിയെന്നാണ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Tags