സ്റ്റാര്‍ക്കിനും കമ്മിന്‍സിനും കോടികളെറിഞ്ഞത് വമ്പന്‍ വിഡ്ഡിത്തം, ലേലത്തില്‍ തകര്‍ത്തത് മറ്റു രണ്ട് ടീമുകളെന്ന് ഡി വില്ലിയേഴ്‌സ്
ന്യൂഡല്‍ഹി: ദുബായിലെ കൊക്കോ കോള അരീനയില്‍ നടന്ന 2024ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലേലത്തില്‍ മിച്ചെല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ചരിത്രം സൃഷ്ടിച്ചിരുന്നു. 20 കോടിയിലധികം രൂപ ലേലത്തിലൂടെ നേടുന്ന ആദ്യ രണ്ട് കളിക്കാരായി സ്റ്റാര്‍ക്കും കമ്മിന്‍സും മാറി. എന്നാല്‍ ഇത്രയും തുക നല്‍കി ഈ കളിക്കാരെ വാങ്ങിയതില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇതിഹാസം എബ് ഡിവില്ലിയേഴ്സ് അത്ര തൃപ്തനല്ല.
tRootC1469263">സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20.5 കോടി രൂപയ്ക്ക് കമ്മിന്‍സിനെ വാങ്ങിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 24.75 കോടി രൂപയാണ് സ്റ്റാര്‍ക്കിനായി ചെലവഴിച്ചത്. സ്റ്റാര്‍ക്കിനെയും കമ്മിന്‍സിനെയും അവിശ്വസനീയമായ വിലയ്ക്ക് വാങ്ങിയത് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ചോദ്യം ചെയ്തു. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് ലേലത്തില്‍ തന്ത്രപരമായി നീങ്ങിയതെന്നാണ് ഡി വില്ലിയേഴ്‌സിന്റെ വിലയിരുത്തല്‍.
മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും മികച്ച ചില കളിക്കാരെ സ്വന്തമാക്കി. ബുദ്ധിപരമായ നീക്കമാണിത്. വൈകാരികമായല്ല ലേലത്തില്‍ ഇടപെടേണ്ടത്. ഈ വര്‍ഷത്തെ ലേലത്തില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ഡിമാന്‍ഡ് ഉണ്ടായിരുന്നു, ഡിമാന്‍ഡ് കൂടിയതാണ് വില ഉയരാന്‍ കാരണമായതെന്നും മുന്‍ താരം വ്യക്തമാക്കി.
നുവാന്‍ തുഷാരയും ദില്‍ഷന്‍ മധുശങ്കയും മികച്ച കളിക്കാരാണ്. ഇരുവരേയും മുംബൈ സ്വന്തമാക്കി. കൂടാതെ മുഹമ്മദ് നബിയും ശ്രേയസ് ഗോപാലും. മുംബൈ ലേലത്തില്‍ വളരെ നന്നായി ഇടപെട്ടെന്ന് ഞാന്‍ കരുതുന്നു. കോട്സി, മധുശങ്ക, തുഷാര എന്നീ മൂന്നു കളിക്കാരേയും 15 കോടി രൂപയ്ക്കുള്ളില്‍ വാങ്ങാന്‍ മുംബൈയ്ക്ക് സാധിച്ചെന്നും ഡിവില്ലിയേഴ്‌സ് വിലയിരുത്തി.
.jpg)

