സിജെപി പ്രതിഷേധത്തില്‍ ആമീര്‍ ഖാന്റെ മരുമകളും മരുമകനും, ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തപ്പെടുന്നെന്ന് ഇമ്രാന്‍ ഖാന്‍, പോലീസിനെ പാഠം പഠിപ്പിച്ചെന്ന് മരുമകള്‍
തടവിലായിരിക്കെ ജാലിയന്‍വാലാബാഗ്, നാസി ജര്‍മനി എന്നിവയെക്കുറിച്ചും പോലീസിന്റെ കടമ രാജ്യത്തോടുള്ളതാണെന്നും ഒരു വ്യക്തിയോടല്ലെന്നും പോലീസുകാരോട് പറഞ്ഞുകൊടുത്തെന്ന് അവര്‍ എഴുതി.
മുംബൈ: മുംബൈയിലെ അഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത് ആമീര്‍ ഖാന്റെ മരുമക്കളായ ഇമ്രാന്‍ ഖാനും മരുമകളായ നടി സെയ്ന്‍ മാരി ഖാനും. ഇംമ്രാന്റെ ഗേള്‍ഫ്രണ്ട് ലേഖ വാഷിങ്ടണും പ്രതിഷേധത്തില്‍ പങ്കാളിയായി. ഇവരെ പോലീസ് തടഞ്ഞുവെച്ചു. അരമണിക്കൂറിനുശേഷം വിട്ടയച്ചു.
സെയ്ന്‍ മാരി ഖാന്‍ സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ പങ്കുവെച്ചു. തടവിലായിരിക്കെ ജാലിയന്‍വാലാബാഗ്, നാസി ജര്‍മനി എന്നിവയെക്കുറിച്ചും പോലീസിന്റെ കടമ രാജ്യത്തോടുള്ളതാണെന്നും ഒരു വ്യക്തിയോടല്ലെന്നും പോലീസുകാരോട് പറഞ്ഞുകൊടുത്തെന്ന് അവര്‍ എഴുതി. ബസ്സിനുള്ളില്‍ നിന്ന് മുദ്രാവാക്യം വിളിക്കുന്ന വീഡിയോയും അവര്‍ പങ്കുവെച്ചു. പിന്നീട് സെല്‍ഫി പോസ്റ്റ് ചെയ്ത് വീട്ടിലേക്ക് പോകുകയാണെന്ന് അറിയിച്ചു.
പ്രതിഷേധത്തിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിച്ച ഇമ്രാന്‍ ഖാന്‍, താന്‍ ഒരു പൗരനെന്ന നിലയില്‍ മാത്രമാണ് വന്നതെന്നും പ്രത്യേക ലക്ഷ്യങ്ങളില്ലെന്നും വ്യക്തമാക്കി. സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നത് എന്തുകൊണ്ട്, ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തപ്പെടുന്നത് എന്തുകൊണ്ട് എന്ന് അറിയാന്‍ വന്നതാണ്. ആരോടും ആവശ്യം ഉന്നയിക്കുന്നില്ല. ഏതെങ്കിലും സംഘടനയുടെ ഭാഗവുമല്ല, എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. വോട്ടര്‍ പട്ടികയിലെ അപാകതകള്‍, സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍, ഫോം 6 സംബന്ധിച്ച മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് പ്രതിഷേധം. യോഗ്യരായ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്ക് വഴിയൊരുക്കിയെന്നാണ് ആരോപണം. ഗ്യാനേഷ് കുമാറിനെതിരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മുംബൈയിലും പ്രതിഷേധം സംഘടിപ്പിച്ചത്.
.jpg)


