പ്രവാസി പെന്‍ഷന്‍ : ഓണത്തിന് മുന്നോടിയായി 32 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

money

മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചതുമൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ വിതരണം മുടങ്ങാന്‍ കാരണമായത്.

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള പെന്‍ഷന്‍ വിതരണത്തിനായി ധനവകുപ്പ് 32 കോടി രൂപ അനുവദിച്ചു. തുക ലഭ്യമായതോടെ ഓണത്തിന് മുന്നോടിയായി അര്‍ഹരായ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെന്‍ഷന്‍ തുകയെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചതുമൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ വിതരണം മുടങ്ങാന്‍ കാരണമായത്.

എങ്കിലും, പ്രവാസികളോട് സര്‍ക്കാരിനുള്ള പ്രതിബദ്ധത മുന്‍നിര്‍ത്തിയാണ് ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ആദ്യഘട്ട തുക അനുവദിച്ചത്. കുടിശ്ശികയായിട്ടുള്ള മുഴുവന്‍ തുകയും എത്രയും പെട്ടെന്ന് അനുവദിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags