പകരം വീട്ടാനിരിക്കുന്നവരോട് പറയാനുളളതെന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ അതുല്‍ ചെയ്ത റീല്‍ പ്രകോപനമായി ; അതുലിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷം

athul

പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് തിരികെ മടങ്ങുമ്പോള്‍ അതുലിന്റെ കാറിന് മുന്നിലായി രണ്ട് കാറുകള്‍ സഞ്ചരിച്ചിരുന്നു.

കൊലക്കേസ് പ്രതിയായ അലുവ അതുലിനെ ഗുണ്ടാ സംഘം വെട്ടിക്കൊന്നത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവില്‍. കരുനാഗപ്പളളിയില്‍ മുന്‍കൂട്ടി തീരുമാനിച്ച സ്ഥലത്തെത്തിയപ്പോഴാണ് അതുല്‍ സഞ്ചരിച്ച കാറിനെ ഒരുവശത്തുനിന്നും തട്ടി റോഡരികിലെ കുഴിയിലേക്ക് തളളിയിട്ടത്. പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് തിരികെ മടങ്ങുമ്പോള്‍ അതുലിന്റെ കാറിന് മുന്നിലായി രണ്ട് കാറുകള്‍ സഞ്ചരിച്ചിരുന്നു. അതുലിന്റെ വാഹനത്തിന്റെ വേഗം നിയന്ത്രിക്കാനായിരുന്നു ഇത്. അതുലിന്റെ കാര്‍ കുഴിയിലേക്ക് വീണതോടെ മറ്റ് രണ്ട് വാഹനങ്ങളില്‍ നിന്നും പുറത്തിറങ്ങിയവര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് അതുലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

tRootC1469263">

ഏറെ നാളായി അതുലിനെ കൊലപ്പെടുത്താന്‍ സംഘം പദ്ധതിയിട്ടിരുന്നു. ഇത് മനസിലാക്കിയ അതുല്‍ പകരം വീട്ടാനിരിക്കുന്നവരോട് പറയാനുളളതെന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ റീലും ഇറക്കിയിരുന്നു. ഇത് പ്രതികളുടെ പക ഇരട്ടിപ്പിച്ചു. മുഖം മറയ്ക്കാതെയാണ് പ്രതികള്‍ അതുലിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
കുറ്റകൃത്യം നടന്ന് മണിക്കൂറുകള്‍ക്കകം പൊലീസ് പ്രതികളെ കണ്ടെത്തി.

Tags