തളിപ്പറമ്പിൽ യുവധാര അശ്വമേധത്തിന് ഇന്ന് തുടക്കം ; എം വി ഗോവിന്ദൻ എംഎൽഎ ഉദ്‌ഘാടനംചെയ്യും

Yuvadhara Ashwamedham begins today in Taliparambi; M.V. Govindan MLA will inaugurate it

തളിപ്പറമ്പ്: ഡിവൈഎഫ്‌ഐയുടെ പ്രസിദ്ധീകരണമായ യുവധാര മാസികയും ഗ്രാൻഡ്‌ മാസ്‌റ്റർ ജി എസ്‌ പ്രദീപും ചേർന്ന്‌ സംഘടിപ്പിക്കുന്ന അശ്വമേധം സംസ്ഥാനതല ഉദ്‌ഘാടനം ശനിയാഴ്‌ച തളിപ്പറമ്പിൽ നടക്കും. വികസന കേരളത്തിന്റെ വിജയഗാഥ  എന്ന പേരിൽ കാസർകോട്‌ മുതൽ തിരുവനന്തപുരംവരെ   20 ദിവസംകൊണ്ട്‌ 40 മണ്ഡലങ്ങളിൽ നടത്തുന്ന കേരളത്തിന്റെ അറിവുത്സവമാണ്‌ അശ്വമേധം. വൈകിട്ട്‌ അഞ്ചിന്‌ തളിപ്പറമ്പ് ട‍ൗൺസ്‌ക്വയറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എംഎൽഎ ഉദ്‌ഘാടനംചെയ്യും.

‘വികസന കേരളത്തിന്റെ വിജയഗാഥ’ എന്ന ആശയവുമായി കാസർകോട് മുതൽ തിരുവനന്തപുരം വരെ 20 ദിവസങ്ങൾക്കിടെ 40 മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന അറിവുത്സവമാണ് അശ്വമേധം.ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ്, യുവധാര മാനേജർ എം ഷാജർ, മുഹമ്മദ് അഫ്സൽ എന്നിവർ പങ്കെടുക്കും.

Tags