തലസ്ഥാനത്ത് മന്ത്രി കെ.എം.ഷാജിയുടെ കാർ യുവമോർച്ച തടഞ്ഞു, ഓട്ടോയില്‍ കയറിയ മന്ത്രിയുടെ ഓട്ടോയും തടഞ്ഞു, മന്ത്രി നടന്നുപോയി

Yuva Morcha activists blocked Minister KM Shaji car in the capital they also blocked the auto-rickshaw he subsequently boarded, forcing the minister to walk.

തിരുവനന്തപുരം; തലസ്ഥാനത്ത് വൻ സുരക്ഷാ വീഴ്ച. തദ്ദേശ മന്ത്രി കെ.എം.ഷാജിയുടെ വാഹനം യുവമോർച്ച പ്രവർത്തകർ തടഞ്ഞു. സെക്രട്ടേറിയറ്റിൽനിന്നും മടങ്ങുന്നതിനിടെയാണ് മന്ത്രിയുടെ വാഹനം വാന്‍ട്രോസ് ജംക്‌ഷനിൽ തടഞ്ഞത്.

 പ്രതിഷേധക്കാർ വാഹനം തടഞ്ഞതോടെ അൽപനേരം മന്ത്രി വാഹനത്തിലിരുന്നു. പിന്നീട് വാഹനത്തിൽനിന്നും ഇറങ്ങിയ മന്ത്രി ഓട്ടോയിൽ പോകാന്‍ ശ്രമിച്ചു. ഓട്ടോയിൽ കയറിയെങ്കിലും യുവമോർച്ച പ്രവർത്തകർ വീണ്ടും തടഞ്ഞു. പിന്നീട് നടന്നാണ് മന്ത്രി പോയത്. സംഭവ സമയം മന്ത്രിക്ക് പൈലറ്റോ എസ്കോർട്ടോ ഉണ്ടായിരുന്നില്ല. ഗൺമാനും പഴ്സണൽ സാറ്റാഫുമാണ് ഒപ്പമുണ്ടായിരുന്നത്.

കൊല്ലത്ത് ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ബിജെപിയും പോഷക സംഘടനാ പ്രവര്‍ത്തകരും സംസ്ഥാന വ്യാപകമായി മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടി വീശാന്‍ തുടങ്ങി. തിരുവനന്തപുരം ഡിസിസി ഓഫിസിന് നേരെയും ആക്രമണമുണ്ടായി. തുടര്‍ന്ന് ജില്ലയില്‍ വിവിധയിടങ്ങളില്‍ പ്രശ്നങ്ങളുണ്ടായി.

Tags