യുവകലാസാഹിതി വയലാര്‍ കവിതാപുരസ്‌കാരം മാധവന്‍ പുറച്ചേരിക്ക്

madhavany

കണ്ണൂര്‍: യുവകലാസാഹിതി വയലാര്‍ രാമവര്‍മ കവിതാ പുരസ്‌ക്കാരം മാധവന്‍ പുറച്ചേരി രചിച്ച ഉച്ചിര എന്ന കാവ്യ സമാഹാരത്തിന് . 11,111രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്‌ക്കാരം   25 ന് വൈകുന്നേരം നാലിന് വയലാര്‍ രാഘവപ്പറമ്പില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും .

കൃഷി മന്ത്രി പി പ്രസാദ് പുരസ്‌ക്കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യും  . വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ അധ്യക്ഷനാകും . സ്വാഗത സംഘം ചെയര്‍മാന്‍ എന്‍ എസ് ശിവപ്രസാദ് സ്വാഗതം പറയും . ചടങ്ങില്‍ ജൂല ശാരംഗപാണി രചിച്ച ' ശാരംഗപാണിയം ' സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് , ഭാരത തമ്പുരാട്ടിക്ക് നല്‍കി പ്രകാശനം ചെയ്യും .

 യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഡോ . പ്രദീപ് കൂടക്കല്‍ പുരസ്‌ക്കാര ജേതാക്കളെ പരിചയപ്പെടുത്തും . ജില്ലാ സെക്രട്ടറി ആസിഫ് റഹിം പ്രശസ്തി പത്രം അവതരിപ്പിക്കും . സംസ്ഥാന പ്രസിഡന്റ് ആലംകോട് ലീലാകൃഷ്ണന്‍ പുരസ്‌ക്കാര ദാനം നിര്‍വഹിക്കും . ജില്ലാ രക്ഷാധികാരി വി മോഹന്‍ദാസ് പുരസ്‌ക്കാര ശില്‍പ്പം സമര്‍പ്പിക്കും . ടി ടി ജിസ്മോന്‍ , ചേര്‍ത്തല ജയന്‍ , പി കെ മേദിനി , എം സി സിദ്ധാര്‍ത്ഥന്‍ , ഗീതാ തുറവൂര്‍ , ഡി ഹര്‍ഷകുമാര്‍ , പി എസ് ഹരിദാസ് , സി ജയകുമാരി , കെ വി ചന്ദ്രബാബു , പുരസ്‌ക്കാര ജേതാവ് മാധവന്‍ പുറച്ചേരി എന്നിവര്‍ പങ്കെടുക്കും . മാധവ് കെ വാസുദേവ് നന്ദി പറയും . വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ ,   ആലംകോട് ലീലാകൃഷ്ണന്‍ , ഇ എം സതീശന്‍ , ഡോ . പ്രദീപ് കൂടക്കല്‍ , ആസിഫ് റഹിം എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണയ സമിതിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത് .

Share this story