അഴീക്കോട് കടപ്പുറത്ത് യുവാവിൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയില്‍

death

ഏകദേശം 35 വയസ്സ് തോന്നിക്കുന്ന യുവാവിൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയില്‍ കാണപ്പെട്ടത്.മരിച്ചയാള്‍ അന്യ സംസ്ഥാനക്കാരനാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

തൃശൂർ:  കൊടുങ്ങല്ലൂർ അഴീക്കോട് കടപ്പുറത്ത് യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. സുനാമി ഉന്നതിക്ക് വടക്കുവശം കടല്‍ത്തീരത്താണ് ഏകദേശം 35 വയസ്സ് തോന്നിക്കുന്ന യുവാവിൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയില്‍ കാണപ്പെട്ടത്.മരിച്ചയാള്‍ അന്യ സംസ്ഥാനക്കാരനാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കാണാതായവരെ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Tags