കൊല്ലത്ത് 1.5 ഗ്രാം ഹഷീഷ് ഓയിലും 20 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ
കൊല്ലം: ഹഷീഷ് ഓയിലും കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ക്ലാപ്പന പെരുമാന്തറ തറയിൽ തെക്കത്തിൽ വീട്ടിൽ ഇജാസ് (34), ക്ലാപ്പന പ്രയാർ തെക്ക് ചെല്ലപ്പടന്നേൽ വീട്ടിൽ സുമേഷ് (27) എന്നിവരാണ് പിടിയിലായത്.എക്സൈസ് സംഘം കരുനാഗപ്പള്ളി റേഞ്ച് പരിധിയിൽ നടത്തിയ റെയ്ഡിൽ ആലപ്പാട് അഴീക്കൽ ഭാഗത്തുനിന്നാണ് ഇവർ പിടിയിലായത്. ഇവർ കാറിൽ കടത്തിയ 1.5 ഗ്രാം ഹഷീഷ് ഓയിൽ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. ഇരുവർക്കുമെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
tRootC1469263">കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റിനാർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പ്രതികൾക്ക് ഹഷീഷ് ഓയിലും കഞ്ചാവും നൽകിയ ആളെക്കുറിച്ച് വിശദമായി അന്വേഷണം നടന്നു വരുകയാണെന്ന് അസി.എക്സൈസ് കമീഷണർ വി. റോബർട്ട് അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടർ ബി. വിഷ്ണു, അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.ജി. രഘു, പ്രിവന്റിവ് ഓഫീസർ പ്രസാദ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപകുമാർ, നിതിൻ, അജിത്ത്, അജീഷ്ബാബു, ജൂലിയൻ ക്രൂസ്, വനിത സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക്, ഡ്രൈവർ സുഭാഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.
.jpg)


