മലപ്പുറത്ത് യുവാവിന് സൂര്യാതപമേറ്റു
Updated: Apr 24, 2026, 16:11 IST
ശരീരത്തില്‍ പെട്ടെന്ന് അസഹ്യമായ നീറ്റല്‍ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയത്.
മലപ്പുറം: കരിപ്പൂർ കുമ്മിണിപറമ്ബില്‍ യുവാവിന് സൂര്യാതപമേറ്റു. മേലെ മംഗലത്തു മരപ്പണിയില്‍ ഏർപ്പെട്ടിരിക്കെ അഖിലിനാണ് പൊള്ളലേറ്റത്. ശരീരത്തില്‍ പെട്ടെന്ന് അസഹ്യമായ നീറ്റല്‍ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയത്.
ഉടൻ തന്നെ അഖിലിനെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അഖില്‍ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. നിർമ്മാണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവർ കർശന ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
.jpg)

