കോഴിക്കോട് യുവാവ് കുത്തേറ്റ് മരിച്ചു

d

മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സംശയിക്കുന്നതെന്ന് നല്ലളം പൊലീസ് അറിയിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഒടുമ്പ്രയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഒടുമ്പ്ര കിഴക്കേമന കൊളയക്കാട്ടില്‍ ബൈഗേഷ്(42) ആണ് മരിച്ചത്. സംഭവത്തിൽ തിരുവണ്ണൂർ സ്വദേശിയായ മനേഷ് എന്നയാളെ പൊലീസ് പിടികൂടി.മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സംശയിക്കുന്നതെന്ന് നല്ലളം പൊലീസ് അറിയിച്ചു

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കുത്തേറ്റ ബൈഗേഷിനെ ആളുകൾ കാറിൽ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.കഴുത്തിന്റെ ഇടതുഭാ​ഗത്താണ് ബൈ​ഗേഷിന് കുത്തേറ്റത്.

 

Tags