കാട്ടാക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു
Apr 24, 2026, 07:05 IST
ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കാട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്താണ് സംഭവം.
കാട്ടാക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുല്‍ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കാട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്താണ് സംഭവം. രാഹുലും മറ്റൊരാളും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
താക്കോല്‍ കൊണ്ട് ഒരാള്‍ രാഹുലിന്റെ വാരിയെല്ലിന് സമീപത്തായി കുത്തി. തുടര്‍ന്ന് കാട്ടാക്കട മമല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുത്തിയ ആളെ കണ്ടെത്താന്‍ സാധിച്ചില്ല. കാട്ടാക്കട പൊലീസ് പ്രതിക്കായി അന്വേഷണം തുടരുകയാണ്.
.jpg)

