എറണാകുളം പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു
പള്ളുരുത്തി വെളിയില്‍ രാത്രി 10 മണിയോടെയായിരുന്നു സംഭവം.
എറണാകുളം പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു. അയ്യംവേലി പറമ്പില്‍ കണ്ണന്‍ ആണ് മരിച്ചത്. സംഭവത്തില്‍ ജെന്‍സന്‍ എന്നയാളെ തേവര പൊലീസ് പിടികൂടി. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
പള്ളുരുത്തി വെളിയില്‍ രാത്രി 10 മണിയോടെയായിരുന്നു സംഭവം. ജെന്‍സന്റെ സുഹൃത്തിന്റെ മകളുമായി കണ്ണന്‍ അടുപ്പത്തിലായതാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. മുന്‍പും ജെന്‍സനും കണ്ണനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇന്നലെ അര്‍ധരാത്രി ഇരുവരും വീണ്ടും ഏറ്റുമുട്ടുകയായിരുന്നു.
സംഘര്‍ഷത്തിനിടെ കയ്യില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് ജെന്‍സന്‍ കണ്ണനെ കുത്തുകയായിരുന്നു. പെണ്‍സുഹൃത്തിന്റെ അച്ഛനും മറ്റൊരാളും കൊല നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. ഇരുവരെയും കേസില്‍ പ്രതി ചേര്‍ത്തു.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 10 മണിയോടെ പോസ്റ്റ് മോര്‍ട്ടം നടക്കും.
.jpg)

