അയല്‍വാസികള്‍ തമ്മിലുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു
വെല്‍ഡിംഗ് തൊഴിലാളിയായ സജിത്ത് രണ്ടുമാസം മുമ്പാണ് വിവാഹിതനായത്.
കൊല്ലം: അയല്‍വാസികള്‍ തമ്മിലുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു.നാലുപേർക്ക് പരിക്ക്. കേരളപുരം ഗവ.ഹൈസ്കൂളിന് സമീപം മുണ്ടൻചിറ മാടൻകാവ് ജിതീഷ് ഭവനത്തില്‍ ജിജികുമാർ, ഷീല ദമ്പതികളുടെ മകൻ സജിത്താണ് (25) മരിച്ചത്. സഹോദരൻ സുജിത് (19) ഗുരുതര പരിക്കുകളോടെ സ്വകാര്യ മെഡി. ആശുപത്രിയില്‍ ചികിത്സയിലാണ്.
tRootC1469263">വെല്‍ഡിംഗ് തൊഴിലാളിയായ സജിത്ത് രണ്ടുമാസം മുമ്പാണ് വിവാഹിതനായത്. നെടുമ്പന സ്വദേശി സുനില്‍ രാജ് (38), ഇടപ്പനയം നൈജു ഭവനില്‍ ഷൈജു (40), തിരുവനന്തപുരം നടയറ സനോജ് സദനത്തില്‍ പ്രസാദ് (46), നെടുമ്പന ആനന്ദ ഭവനില്‍ അനന്തു (29), ഇടപ്പനയം അതുല്‍ നിവാസില്‍ അതുല്‍ (22), ഇടപ്പനയം സ്വദേശി അഖില്‍ (24) എന്നിവരെ പിടികൂടി. പ്രതികളില്‍ ഒരാളായ ശിവദാസൻ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നെടുമ്പന ഇടപ്പനയത്ത് ഞായറാഴ്ച പുലർച്ചെ ഒന്നോടെ ആയിരുന്നു സംഭവം. ശനിയാഴ്ച രാത്രി പത്തരയോടെ നെടുമ്പന ചങ്ങാതിമുക്കിനു സമീപം ഇടപ്പനയം വടക്കടത്ത് ഏലാ റോഡിലാണ് സംഘർഷത്തിന്റെ തുടക്കം. സജിത്തിന്റെ പിതൃസഹോദരൻ പവിത്രനും അയല്‍വാസികളും തമ്മില്‍ സംഘർഷം നടക്കുന്നതറിഞ്ഞ് സജിത്തും സഹോദരനും മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ സ്ഥലത്തെത്തി.
കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. വിവരം അറിഞ്ഞെത്തിയ കണ്ണനല്ലൂർ പൊലീസ് ഇരുകൂട്ടരെയും പിരിച്ചുവിട്ടെങ്കിലും. പിന്നീട് സംഘടിച്ചെത്തിയ സംഘങ്ങള്‍ തമ്മില്‍ വീണ്ടും സംഘർഷമുണ്ടായി. രാത്രി പന്ത്രണ്ടരയോടെ സജിത്തിനും സുജിത്തിനും കുത്തേറ്റു. സംഭവത്തില്‍ അക്രമിസംഘത്തിലെ രണ്ടുപേർക്ക് പരിക്കേറ്റു;
കഴിഞ്ഞ ദീപാവലിയുടെ തലേ ദിവസം പൂത്തിരി കത്തിച്ചതിന്റെ പേരില്‍ പവിത്രനെയും കുടുംബത്തെയും അയല്‍വാസി ആക്രമിക്കുകയും ആക്രമണ ശേഷം പവിത്രന്റെ പേരില്‍ കണ്ണനല്ലൂർ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പവിത്രന്റെ വീട്ടിലെ നായ അയല്‍വാസിയായ സുനില്‍ രാജിന്റെ മകളെ ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. സജിത്തിന്റെ മൃതദേഹം വൈകിട്ട് അഞ്ചോടെ പോളയത്തോട് ശ്മശാനത്തില്‍ സംസ്കരിച്ചു. ഭാര്യ: ശ്രുതി
.jpg)


