തൃശൂരില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

V

ഇരുവരും തമ്മില്‍ മുൻ വൈരാഗ്യമുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. നിഖിലിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷാമോനും പരിക്കേറ്റു.

ത്രിശൂർ: തൃശൂർ മാടക്കത്തറയില്‍ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നാല് സെന്‍റ് ഉന്നതിയില്‍ താമസിക്കുന്ന നിഖില്‍ ആണ് മരിച്ചത്.പ്രദേശവാസിയായ യുവാവ് ജിന്‍റോയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും തമ്മില്‍ മുൻ വൈരാഗ്യമുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. നിഖിലിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷാമോനും പരിക്കേറ്റു.എന്നാൽ ഇരുവരും തന്നെ ഉപദ്രവിക്കാന്‍ വന്നതാണ് എന്നാണ് പ്രതിയുടെ മൊഴി. മാടക്കത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഇന്നലെ രാത്രിയായിരുന്നു കൊലപാതകം.

Tags