പെരിന്തല്‍മണ്ണയില്‍ യുവാവിനെ അയല്‍വാസി കുത്തികൊന്നു
Updated: Apr 15, 2025, 04:24 IST


സത്യനാരായണനും സുരേഷ് ബാബുവും തമ്മിലുള്ള മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
പെരിന്തല്‍മണ്ണ ആലിപ്പറമ്പില്‍ യുവാവിനെ അയല്‍വാസി കുത്തികൊന്നു. ആലിപ്പറമ്പ് സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സത്യനാരായണനും സുരേഷ് ബാബുവും തമ്മിലുള്ള മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
സത്യനാരായണനും സുരേഷ് ബാബുവും തമ്മില്‍ മുമ്പും വാക്കുതര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് കൊലപാതകം നടന്നത്. രാത്രി ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റമുണ്ടായി. ശേഷം സത്യനാരായണന്‍ സുരേഷ് ബാബുവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സത്യനാരായണനെ പെരിന്തല്‍മണ്ണ പൊലീസ് ചോദ്യം ചെയ്യുകയാണ്.
