മലപ്പുറത്ത് യുവാവ് കാല്‍ തെന്നി കിണറ്റില്‍ വീണ് മരിച്ചു
Updated: Dec 30, 2025, 11:49 IST
ടെറസില്‍ നിന്ന് കാല്‍ തെന്നി കിണറ്റില്‍ വീഴുകയായിരുന്നു.
മലപ്പുറം: മലപ്പുറത്ത് യുവാവ് കിണറ്റില്‍ വീണ് മരിച്ചു. മലപ്പുറം മൂന്നിയൂരില്‍ ഉണ്ടായ ദാരുണ സംഭവത്തില്‍, മൂന്നിയൂർ പുളിച്ചേരി സ്വദേശി രമേഷാണ് മരിച്ചത്.ടെറസില്‍ നിന്ന് കാല്‍ തെന്നി കിണറ്റില്‍ വീഴുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, നെടുമങ്ങാട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഭർത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇരുവരും ചികിത്സയില്‍. നെടുമങ്ങാട് നെട്ടയില്‍ താമസിച്ച ആസാം സ്വദേശിനി പ്രിയയെയാണ് ഇന്നലെ രാവിലെ ഭർത്താവ് ഗോവിന്ദ് വീട്ടില്‍ എത്തി ആക്രമിച്ചത്.
പ്രിയ ആണ്‍ സുഹൃത്തുമായി താമസിച്ചു വരികയായിരിന്നു. പരുക്കേറ്റ ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയെ കാണാനില്ലാത്തതോടെ അന്വേഷണത്തിലായിരുന്നു ഗോവിന്ദ്.
tRootC1469263">ഇന്നലെ രാവിലെ എത്തി പ്രിയയെ ഗോവിന്ദ് ആക്രമിക്കുകയായിരുന്നു. ശേഷം ഗോവിന്ദും കത്തി കൊണ്ട് വയറില്‍ പരുക്കേല്‍പ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പോലീസെത്തി ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
.jpg)


